തുളസിയുടെ ഏതാനും ഇലകൾ തേനോടൊപ്പം കഴിക്കുന്നത് രോഗപ്രതിരോധ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. തുളസിയിലയും ഇഞ്ചിയും ചേർത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച് ശേഷം അൽപ്പം നാരങ്ങ നീരും കൂടി ചേർത്ത് കുടിക്കുന്നത് ജലദോഷവും ചുമയും മാറാൻ വളരെയധികം സഹായിക്കും.

പലരും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ചിലതാണ് ചുമയും ജലദോഷവും. വൈറസ് അണുബാധ മൂലമാണ് ചുമയുണ്ടാകുന്നത്. ചുമയുടെയും ജലദോഷത്തിൻ്റെയും തുടക്കത്തിൽ തന്നെ വീട്ടിൽ ചില പൊടിക്കെെകൾ പരീക്ഷിക്കാവുന്നതാണ്. 

തുളസി...

തുളസിയാണ് ആദ്യത്തെ പ്രതിവിധി എന്ന് പറയുന്നത്. ആൻ്റിമൈക്രോബയൽ, ആന്റി -ഇൻഫ്ലമേറ്ററി അലർജി വിരുദ്ധ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ചുമ, ജലദോഷ ലക്ഷണങ്ങൾ എന്നിവ ഒഴിവാക്കാൻ തുളസി ഗുണം ചെയ്യും. തുളസിയുടെ ഏതാനും ഇലകൾ തേനോടൊപ്പം കഴിക്കുന്നത് രോഗപ്രതിരോധ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. തുളസിയിലയും ഇഞ്ചിയും ചേർത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച് ശേഷം അൽപ്പം നാരങ്ങ നീരും കൂടി ചേർത്ത് കുടിക്കുന്നത് ജലദോഷവും ചുമയും മാറാൻ വളരെയധികം സഹായിക്കും.

കുരുമുളക്...

കുരുമുളകിൽ വൈറ്റമിൻ സിയും ആൻ്റിഓക്‌സിഡൻ്റുകളും ധാരാളമുണ്ട്‌. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരത്തിലെ ചുമ, ജലദോഷം എന്നിവ ഇല്ലാതാക്കാനും സഹായിക്കുന്നു. 

കറുവപ്പട്ട...

ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനുമുള്ള പ്രകൃതിദത്ത പരിഹാരമാണ് കറുവപ്പട്ട. ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയ കറുവപ്പട് ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കാനും ചുമ, ജലദോഷം എന്നിവയുടെ ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നൽകാനും സഹായിക്കുന്നു.

തേൻ...

വ്യത്യസ്തമായ പല രോഗങ്ങൾക്കുമുള്ള പരിഹാരമാണ് തേൻ. ധാരാളം ഔഷധ ഗുണങ്ങൾ തേനിൽ അടങ്ങിയിട്ടുണ്ട്. ഒരു നുള്ള് ഇഞ്ചിനീര് ഒരു നുള്ളു്തേനിൽ കലർത്തി രാവിലെയും രാത്രിയും രണ്ട് നേരം കഴിക്കുന്നത് ജലദോഷവും ചുമയും നിയന്ത്രിക്കാൻ സഹായിക്കുന്നു.

​ഗ്രാമ്പൂ...

ഗ്രാമ്പൂ ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളാൽ സമ്പുഷ്ടമാണ്. തൊണ്ടവേദന, ചുമ, ജലദോഷം എന്നിവ കുറയ്ക്കാൻ ​ഗ്രാമ്പൂ സഹായകമാണ്. 

ഹൃദ്രോഗം ; ഈ പ്രാരംഭ ലക്ഷണങ്ങള്‍ അവഗണിക്കരുത്

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Wild Elephant Attack | Election 2024 #Asianetnews