മുടി സംരക്ഷിക്കാനും അകാലനര അകറ്റാനും വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് പൊടിക്കെെകൾ ഏതൊക്കെയാണെന്ന് അറിയാം...

വാർദ്ധക്യം എത്തുന്നതിന് മുൻപുതന്നെ മുടിയിൽ നര കാണപ്പെടുന്നത് ഇപ്പോൾ സഹജമാണ്. അകാലനരയെ വലിയ വിഷമത്തോടെ സമീപിക്കുന്നവരാണ് ഭൂരിഭാഗവും. മുടിയിലെ 'മെലാനില്‍' എന്ന വസ്തുവിന്റെ അളവ് കുറയുമ്പോഴാണ് മുടിയില്‍ നരയുണ്ടാകുന്നത്. ഇതാണ് മുടിയ്ക്ക് കറുപ്പ് നിറം നല്‍കുന്ന പദാര്‍ത്ഥം.

ബ്യൂട്ടിപാര്‍ലറില്‍ പോയാല്‍ ഹെന്ന, ഡൈ തുടങ്ങിയ രണ്ട് വഴികളല്ലാതെ ഈ പ്രശ്നത്തിനു സ്ഥായിയായൊരു പരിഹാരം കണ്ടെത്താന്‍ സാധിച്ചെന്നു വരില്ല. സ്ഥിരമായി ഡെെ ചെയ്യുന്നത് കൂടുതൽ ദോഷം ചെയ്യുമെന്ന കാര്യം പലരും ചിന്തിക്കാറില്ല. എന്നാൽ മുടി സംരക്ഷിക്കാനും അകാലനര അകറ്റാനും വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് പൊടിക്കെെകളെ കുറിച്ചാണ് താഴേ പറയുന്നത്... 

ഒന്ന്...

ഓരോ പിടി മൈലാഞ്ചിയില, ഒരു ടീ സ്പൂണ്‍ തേയില, ഒരു ടീ സ്പൂണ്‍ നെല്ലിക്ക ഉണക്കിപ്പൊടിച്ചത് ഇവ അൽപം വെള്ളത്തിൽ കലർത്തി ഈ വെള്ളം ഉപയോ​ഗിച്ച് തലകഴുകുക. ആഴ്ചയിൽ മൂന്ന് തവണ ഇത് ഉപയോ​ഗിക്കാവുന്നതാണ്. നെല്ലിക്ക അരച്ചതോ നെല്ലിയ്ക്കാപ്പൊടിയോ തലയില്‍ തേയ്ക്കുന്നത് മുടിക്ക് കറുപ്പ് നിറം നല്‍കും. 

രണ്ട്...

ചെമ്പരത്തി താളിയാക്കി ആഴ്ചയില്‍ രണ്ട് ദിവസം തലകഴുകുന്നത് മുടിയ്ക്ക് കറുപ്പും കരുത്തും നല്‍കും.

മൂന്ന്...

കറ്റാര്‍വാഴ നീര് ശുദ്ധമായ വെളിച്ചെണ്ണയില്‍ കുറുക്കിയെടുത്ത് തലയില്‍ തേയ്ക്കുന്നത് നല്ലതാണ്. ഇത് മുടിയ്ക്ക് കൂടുതല്‍ കറുപ്പും തിളക്കവും നല്‍കുന്നു.

നാല്...

കട്ടന്‍ചായ മുടിനര ഒഴിവാക്കാന്‍ പറ്റിയ ഒരു വഴിയാണ്. കട്ടന്‍ ചായ തണുപ്പിച്ച് മുടിയില്‍ തേച്ച് അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. അല്ലെങ്കില്‍ ഇതുപയോഗിച്ച് മുടി കഴുകാം. 

അഞ്ച്...

നെയ്യ് ആരോ​ഗ്യത്തിന് ഏറെ നല്ലതാണെന്ന കാര്യം നമ്മുക്കെല്ലാവർക്കും അറിയാം. നെയ്യ് ചർമ്മ സംരക്ഷണത്തിന് ഉപയോ​ഗിക്കാറുണ്ടല്ലോ. ചർമ്മത്തിന് മാത്രമല്ല മുടിയുടെ ആരോ​ഗ്യത്തിനും നെയ്യ് ഏറെ മികച്ചതാണ്.

ആഴ്ച്ചയില് രണ്ട് ദിവസം നെയ്യ് ഉപയോ​ഗിച്ച് മുടി മസാജ് ചെയ്യുന്നത് മുടി പെട്ടെന്ന് നരയ്ക്കാതിരിക്കാനും മുടി കൂടുതൽ കരുത്തുള്ളതാക്കാനും ​സഹായിക്കും.

ചുണ്ട് വരണ്ട് പൊട്ടുന്നുണ്ടോ? എളുപ്പം പരിഹരിക്കാം...