Asianet News MalayalamAsianet News Malayalam

വൃക്കയിലെ കല്ലുകള്‍ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

അത്യാവശ്യം മുൻകരുതൽ സ്വീകരിച്ചാൽ എളുപ്പം ഒഴിവാക്കാവുന്ന ഒന്നാണ് കിഡ്നി സ്റ്റോൺ. നിർജ്ജലീകരണം, അമിതവണ്ണം എന്നിവയാണ് വൃക്കയിലെ കല്ലുകൾ രൂപപ്പെടുന്നതിന്റെ രണ്ട് പ്രധാന കാരണങ്ങൾ. 

Home Remedies for Kidney Stones
Author
Trivandrum, First Published Jun 11, 2020, 4:09 PM IST

കിഡ്നി സ്റ്റോൺ ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. തുടർച്ചയായി ഓഫീസിലെ എസി റൂമിലിരുന്ന് ജോലി ചെയ്യുന്നവർ ആവശ്യത്തിന് വെള്ളം കുടിക്കാൻ വിട്ടുപോകുന്നതുൾപ്പെടെയുള്ള അശ്രദ്ധയുടെ പല കാരണങ്ങളും ഇതിനു പിന്നിലുണ്ടെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. അത്യാവശ്യം മുൻകരുതൽ സ്വീകരിച്ചാൽ എളുപ്പം ഒഴിവാക്കാവുന്ന ഒന്നാണ് കിഡ്നി സ്റ്റോൺ. നിർജ്ജലീകരണം, അമിതവണ്ണം എന്നിവയാണ് വൃക്കയിലെ കല്ലുകൾ രൂപപ്പെടുന്നതിന്റെ രണ്ട് പ്രധാന കാരണങ്ങൾ. വൃക്കയിൽ കല്ലുകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

ഒന്ന്...

ആദ്യം വേണ്ടത് ശരീരത്തിനാവശ്യമായ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക എന്നതാണ്.  സോഡ പോലെയുള്ള കൃത്രിമ  പാനീയങ്ങൾ വൃക്കയ്ക്ക് ജോലിഭാരം കൂട്ടുകയേ ഉള്ളൂ എന്നതു മറക്കേണ്ട. 

രണ്ട്...

 സിട്രിക് ആസിഡ് അടങ്ങിയ പഴങ്ങൾ കഴിക്കാൻ ശ്രമിക്കുക. ഓറഞ്ച്, നാരങ്ങ തുടങ്ങിയ പഴങ്ങൾ ഉദാഹരണം. ഇവയിൽ അടങ്ങിയ സിട്രിക് ആസിഡ് വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നതിനെയും അവ വലുതാകുന്നതിനെയും തടയുന്നു. ദിവസവും ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്. 

മൂന്ന്...

കാൽസ്യം ആവശ്യത്തിനുവേണ്ട അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മറക്കരുത്. കാൽസ്യം വൃക്കയിൽ കല്ലുകൾ ഉണ്ടാക്കുമെന്നത് തികച്ചും തെറ്റിദ്ധാരണയാണ്. ഭക്ഷണത്തിലൂടെ ലഭിക്കുന്ന കാൽസ്യം ശരീരത്തിന് ഗുണമേ ചെയ്യൂ. 

നാല്...

 ആഹാരത്തിൽ ഉപ്പിന്റെ ഉപയോഗം അമിതമാകാതിരിക്കാനാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. അച്ചാറ്, ഉണക്കമീൻ എന്നിവയിൽ വലിയ തോതിൽ ഉപ്പ് അടങ്ങിയിട്ടുണ്ട്.

അഞ്ച്...

വൃക്കകളുടെ മൊത്തത്തിലുള്ള പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് മാതളനാരങ്ങ ജ്യൂസ് വളരെ മികച്ചതാണ്.  ഇത് വൃക്കകളെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. ഇത് മാത്രമല്ല, മാതളനാരങ്ങ മൂത്രത്തിന്റെ അസിഡിറ്റി നില കുറയ്ക്കുന്നു. താഴ്ന്ന അസിഡിറ്റി അളവ് ഭാവിയിൽ വൃക്കയിലെ കല്ലുകൾക്കുള്ള സാധ്യത കുറയ്ക്കുന്നു.

നഖങ്ങൾ ഭം​ഗിയുള്ളതായി സംരക്ഷിക്കാൻ ഇവ ഉപയോ​ഗിക്കാം...

Follow Us:
Download App:
  • android
  • ios