മിക്ക വീടുകളിലും കൊതുക് ശല്യമുണ്ട്.  കൊതുകുകൾ ഡെങ്കി, മലേറിയ തുടങ്ങിയ രോഗങ്ങൾ പടർത്താൻ കാരണമാകാറുണ്ട് എന്ന കാര്യം നമുക്കെല്ലാവർക്കും അറിയാം. അപൂർവമായി മാത്രമാണ് ഇത്തരം രോഗങ്ങൾ ഉണ്ടാകുന്നതെങ്കിലും കൊതുക് കടിയേറ്റാൽ പതിവായി ചർമ്മത്തിൽ തിണർപ്പ്, ചുവപ്പ് നിറം, നീർവീക്കം, ചൊറിച്ചിൽ എന്നിവ ഉണ്ടാകാറുണ്ട്. ഇനി മുതൽ കൊതുക് കടി മൂലമുണ്ടാകുന്ന ചൊറിച്ചിൽ ഇല്ലാതാക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന നാല് പ്രതിവിധികളെ കുറിച്ചറിയാം...

ഒന്ന്...

ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്ന ഒന്നാണ് കറ്റാർവാഴ ജെൽ. ഇത് ചർമ്മത്തിൽ ഒരു ആന്റി സെപ്റ്റിക് ആയി പ്രവർത്തിക്കുന്നു. നിങ്ങളുടെ കൊതുക് കടിയേറ്റ ചർമ്മഭാഗങ്ങളിൽ കറ്റാർവാഴ ജെൽ പുരട്ടുന്നത് തിണർപ്പ്, ചൊറിച്ചിൽ, ചുവപ്പ് നിറം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.

രണ്ട്...

ചർമ്മത്തിലെ പിഎച്ച് ലെവൽ സന്തുലിതമാക്കാൻ ബേക്കിങ്ങ് സോഡ സഹായിക്കുന്നു. കൊതുക് കടിയേറ്റ ഭാ​ഗത്ത്  ബേക്കിംഗ് സോഡ വെള്ളത്തിൽ കലർത്തി പുരട്ടുന്നത്  ചൊറിച്ചിൽ, അസ്വസ്ഥത എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.

മൂന്ന്...

ഉപ്പിലെ ആന്റിസെപ്റ്റിക് ഗുണങ്ങൾ ഇത് സാധാരണ കൊതുക് കടിയുടെ പ്രശ്നങ്ങളെ അകറ്റാൻ മികച്ചതാണ്. കൊതുക് കടിയേറ്റ ഭാഗങ്ങളിൽ ഉപ്പ് പുരട്ടുന്നത് വഴി ചൊറിച്ചിലും തിണർപ്പുമെല്ലാം എളുപ്പത്തിൽ മാറികിട്ടും.

നാല്...

കൊതുക് കടിയേറ്റ ഭാ​ഗത്ത് അൽപം നാരങ്ങ നീരും തുളസി നീരും ചേർത്ത് പുരട്ടുന്നത് ചൊറിച്ചിൽ കുറയ്ക്കാൻ മികച്ചൊരു പ്രതിവിധിയാണ്. തുളസി നീരിന് പകരം പുതിനയിലയും ഉപയോ​ഗിക്കാവുന്നതാണ്. 

സൂം' ചെയ്ത ഫോട്ടോയില്‍ കാണുന്ന ജീവിയെ കണ്ടുപിടിക്കാമോ...