Asianet News MalayalamAsianet News Malayalam

അസിഡിറ്റി അകറ്റാൻ വീട്ടിലുണ്ട് മൂന്ന് പ്രതിവിധികൾ

ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രാഥമിക ലക്ഷണം. ചികിത്സിച്ചില്ലെങ്കില്‍ അള്‍സറും പിന്നീട് അതിലും ഗുരുതരമായി മാറാന്‍ സാധ്യതയുള്ളതിനാല്‍ പ്രാരംഭത്തില്‍ തന്നെ ശ്രദ്ധയും കരുതലും വേണ്ട അസുഖമാണ് അസിഡിറ്റി.

home remedies for prevent acidity
Author
Trivandrum, First Published Feb 28, 2021, 4:25 PM IST

ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രാഥമിക ലക്ഷണം. ചികിത്സിച്ചില്ലെങ്കില്‍ അള്‍സറും പിന്നീട് അതിലും ഗുരുതരമായി മാറാന്‍ സാധ്യതയുള്ളതിനാല്‍ പ്രാരംഭത്തില്‍ തന്നെ ശ്രദ്ധയും കരുതലും വേണ്ട അസുഖമാണ് അസിഡിറ്റി. അസിഡിറ്റി അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന മൂന്ന് മാർ​ഗങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

കറുവപ്പട്ടയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും കുടലിലെ അണുബാധകൾ ഭേദമാക്കാൻ കറുവപ്പട്ടയിട്ട് ചായ കുടിക്കുന്നത് നല്ലതാണ്.

 

home remedies for prevent acidity

 

രണ്ട്...

അസിഡിറ്റി മൂലമുണ്ടാകുന്ന വേദനയും ദഹനക്കേടും മാറ്റാൻ പുതിന ഇല സഹായിക്കും. ആമാശയത്തിലെ ആസിഡ് കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. അസിഡിറ്റി നിയന്ത്രിക്കാൻ പുതിനയിലയിട്ട്  തിളപ്പിച്ച വെളളം കുടിക്കുന്നത് ​ഗുണം ചെയ്യും.

 

home remedies for prevent acidity

 

മൂന്ന്...

അസിഡിറ്റി ശമിപ്പിക്കാനും, വയറിന്റെ വീക്കം കുറയ്ക്കാനും, വയറിലെ പേശികളെ ശാന്തമാക്കാനും ഇഞ്ചി സഹായിക്കും.

 

home remedies for prevent acidity

ദഹനക്കേടും അസിഡിറ്റിയും ഉണ്ടാകുമ്പോൾ, 1 ടീസ്പൂൺ വീതം ഇഞ്ചി നീര്, നാരങ്ങ നീര്, 2 ടീസ്പൂൺ തേൻ എന്നിവ ചെറുചൂടുവെളളത്തിൽ ചേർത്ത് കുടിക്കുക. ഇത് അസിഡിറ്റിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.

Follow Us:
Download App:
  • android
  • ios