Asianet News MalayalamAsianet News Malayalam

കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ മാറാൻ പരീക്ഷിക്കാം ഈ പൊടിക്കെെകൾ

വെള്ളരിക്ക വട്ടത്തിൽ അരിഞ്ഞ് കണ്ണിന് മുകളിൽ വയ്ക്കുക. 15 മിനുട്ട് നേരം വയ്ക്കുക. ശേഷം കഴുകി കളയുക. കണ്ണുകള്‍ക്ക് ഉണര്‍വ്വ് നല്‍കാനും കറുപ്പ് മാറാനും വെള്ളരിക്ക സഹായിക്കും. വെള്ളരിക്കയിലെ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ എയും റെറ്റിനയിലെ ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കും.
 

home remedies for remove dark circles
Author
First Published Jan 17, 2024, 9:56 AM IST

കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിങ്ങളെ അലട്ടുന്നുണ്ടോ? പല കാരണങ്ങൾ കൊണ്ട് കറുപ്പ് ഉണ്ടാകാം. ക്ഷീണം, ഉറക്കക്കുറവ്, നിർജലീകരണം, അമിതമായ സ്‌ക്രീൻ ഉപയോഗം ഇവയെല്ലാം കണ്ണിന് താഴേ കറുപ്പ്  ഉണ്ടാക്കാം. കണ്ണിന് താഴേ കറുപ്പ് അകറ്റാൻ പരീക്ഷിക്കാം ഈ പൊടിക്കെെകൾ...

ഒന്ന്...

വെള്ളരിക്ക വട്ടത്തിൽ അരിഞ്ഞ് കണ്ണിന് മുകളിൽ വയ്ക്കുക. 15 മിനുട്ട് നേരം വയ്ക്കുക. ശേഷം കഴുകി കളയുക. കണ്ണുകൾക്ക് ഉണർവ്വ് നൽകാനും കറുപ്പ് മാറാനും വെള്ളരിക്ക സഹായിക്കും. വെള്ളരിക്കയിലെ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ എയും റെറ്റിനയിലെ ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കും.

രണ്ട്...

രണ്ട് ഗ്രീൻ ടീ ബാഗുകൾ നനച്ച് 20 മിനിറ്റ് ഫ്രിഡ്ജിൽ വെയ്ക്കണം. ശേഷം ഇവ എടുത്ത് 10-15 മിനുട്ട് നേരം കണ്ണിന് മുകളിൽ വയ്ക്കുക. ശേഷം കഴുകി കളയുക. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കഫീനും ആന്റിഓക്‌സിഡന്റ്‌സും കണ്ണിന് ചുറ്റുമുള്ള കറുത്ത നിറം ഇല്ലാതാക്കാൻ സഹായിക്കുന്നു.

മൂന്ന്...

തക്കാളി നീര് ഒരു പഞ്ഞി ഉപയോഗിച്ച് കണ്ണിന് ചുറ്റും പുരട്ടുക. 10 മിനിറ്റിന് ശേഷം കഴുകി കളയുക. രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീര് കൂടി ചേർക്കുന്നതും നല്ലതാണ്. തക്കാളിയിലെ ലൈക്കോപീനും നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റാൻ സഹായിക്കുന്നു.

നാല്...

കറ്റാർവാഴ ജെൽ പതിവായി കണ്ണിന് ചുറ്റും പുരട്ടുന്നത് കറുപ്പകറ്റാൻ സഹായിക്കുന്നു. കറ്റാർവാഴ ചർമ്മത്തിലെ ഈർപ്പം മെച്ചപ്പെടുത്തുകയും ഇരുണ്ട വൃത്തങ്ങൾ നീക്കംചെയ്യാൻ സഹായിക്കുന്നു. 

സ്ട്രെസ് കുറയ്ക്കാൻ കുടിക്കാം ഈ പാനീയങ്ങൾ

 

Follow Us:
Download App:
  • android
  • ios