ഉരുളക്കിഴങ്ങിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ കറുപ്പ് കുറയ്ക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും. കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാന്‍ മികച്ചതാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് വട്ടത്തില്‍ മുറിച്ചെടുത്ത് 10-15 മിനിറ്റ് കണ്ണിന് മുകളില്‍ വയ്ക്കണം. ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന അന്നജം കറുപ്പ് നിറം മാറ്റാന്‍ വളരെ ഫലപ്രദമാണ്.

കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇന്ന് പലരിലും കാണുന്ന പ്രശ്നമാണ്.ക്ഷീണം, ഉറക്കക്കുറവ്, നിർജലീകരണം, അമിതമായ സ്‌ക്രീൻ ഉപയോഗം എന്നിവയെല്ലാം കണ്ണിന് ചുറ്റുമുള്ള കറുപ്പിന് കാരണമാകാറുണ്ട്. വിവിധ ചർമ്മ പ്രശ്നങ്ങൾക്കും കണ്ണിന് ചുറ്റുമുള്ള കറുപ്പ് നീക്കം ചെയ്യുന്നതിനും വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ പരിചയപ്പെടാം...

വെള്ളരിക്ക

വെള്ളരിക്ക ഒരു പ്രകൃതിദത്തമായ ചർമ്മ ടോണറാണ്. കൂടാതെ കറുപ്പകറ്റാൻ സഹായിക്കുന്ന ​ഗുണങ്ങൾ വെള്ളരിക്കയിൽ അടങ്ങിയിട്ടുണ്ട്. വെള്ളരിക്ക അരിഞ്ഞ് ചതച്ച് ഒരു കോട്ടൺ തുണിയിൽ കിഴി കെട്ടി ഫ്രിഡ്ജിൽ വയ്ക്കുക. 30 മിനിറ്റിന് ശേഷം ഇത് എടുത്ത് കണ്ണിന് മുകളിൽ വെയ്ക്കുക. 15 മിനുട്ടിന് ശേഷം ഇത് മാറ്റുക.

​ടീ ബാ​ഗ്

ഉയർന്ന ഫ്ലേവനോയിഡ് സംയുക്തം ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ ഗ്രീൻ ടീ ബ്ലാക്ക് കണ്ണിലെ ഇരുണ്ട വൃത്തങ്ങൾ കുറയ്ക്കാനും വീക്കവും പിഗ്മെൻ്റേഷനും കുറയ്ക്കാനും സഹായിക്കും. തണുത്ത ടീ ബാ​ഗ് കണ്ണിന് മുകളിൽ 15 മിനുട്ട് നേരം വയ്ക്കുക.

ഉരുളക്കിഴങ്ങ് 

ഉരുളക്കിഴങ്ങിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ കറുപ്പ് കുറയ്ക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും. കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാൻ മികച്ചതാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് വട്ടത്തിൽ മുറിച്ചെടുത്ത് 10-15 മിനിറ്റ് കണ്ണിന് മുകളിൽ വയ്ക്കണം. ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന അന്നജം കറുപ്പ് നിറം മാറ്റാൻ വളരെ ഫലപ്രദമാണ്.

കറ്റാർവാഴ ജെൽ

കറ്റാർവാഴ ചർമ്മത്തിലെ ഈർപ്പം മെച്ചപ്പെടുത്തുകയും ചർമ്മത്തെ പിന്തുണയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യും. ദിവസവും ഒരു നേരം കറ്റാർജെൽ കണ്ണിന് ചുറ്റും പുരട്ടുന്നത് കറുപ്പകറ്റാൻ സഹായിക്കും.

ഫാറ്റി ലിവർ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഇവ കഴിച്ചോളൂ

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates