പലർക്കും എണ്ണമയമുള്ള ചർമം ഇഷ്ടമല്ല. എണ്ണമയം അല്ലെങ്കിൽ ഓയിലി ഫെയ്‌സ് ആരും തന്നെ ഇഷ്‌ടപ്പെടുന്നില്ല. സൗന്ദര്യം സംരക്ഷിക്കാൻ പാടുപെടുന്നവർക്ക് എണ്ണമയമുള്ള ചർമ്മം വില്ലനാണ്. എണ്ണമയമുള്ള ചർമ്മക്കാർക്ക് മുഖക്കുരു വളരെ പെട്ടെന്ന് വരാം. ഇടയ്ക്കിടെ മുഖം കഴുകുന്നത് എണ്ണമയം അകറ്റാൻ സഹായിക്കും. ഇതിനായി നല്ലൊരു ഫെയ്‌സ്‌വാഷും ഉപയോഗിക്കാം. രാവിലെ എഴുന്നേറ്റ ഉടനെയും രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പും മുഖം കഴുകുന്നത് എണ്ണമയം കുറയ്ക്കും. വിറ്റാമിന്‍ എ അടങ്ങിയ ആഹാരങ്ങൾ ധാരാളമായി കഴിക്കുന്നത് എണ്ണമയം അകറ്റും. മുഖത്തെ എണ്ണമയം അകറ്റാൻ ഇതാ ചില ഈസി ടിപ്സ്...

ഒന്ന്...

രണ്ടു ചേരുവകളും ഒരു പാത്രത്തിൽ ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് മുഴുവനും പുരട്ടുക, പ്രത്യേകിച്ച് മുഖക്കുരു ഉള്ള ഇടങ്ങളിൽ. ഇത് 15 മിനിറ്റു നേരം വയ്ക്കുക. ശേഷം, മുഖം കഴുകി തുടച്ച് വൃത്തിയാക്കുക. ഇത് ആഴ്ച്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യുക.

രണ്ട്...

നല്ല ഫെയ്‌സ്‌വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നത് എണ്ണമയമുള്ള ചർമ്മക്കാർക്ക് നല്ലതാണ്. ഒന്നിൽ കൂടുതൽ തവണ മുഖം കഴുകുന്നത് അത്യുത്തമമാണ്. രാവിലെയും രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനും മുമ്പ് ഫെയ്‌സ്‌വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നത് അമിതമായ ഓയിൽ ഉല്പാദം തടയാൻ സഹായിക്കും.

മൂന്ന്...

പഴങ്ങൾ അരച്ച് മുഖത്ത് പുരട്ടുന്നതും ഉത്തമമാണ്. ഓറഞ്ച്, ആപ്പിൾ തുടങ്ങിയ പഴങ്ങാൾ അരച്ച് മുഖത്ത് പുരട്ടാൻ ശ്രമിക്കുക. എണ്ണമയം കുറയ്‌ക്കാൻ ഇത് അത്യുത്തമമാണ്.

നാല്....

കറ്റാർവാഴയുടെ ജെൽ ഒരു മിക്സിയിൽ അടിച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് പകർത്തി, അതിലേക്ക് മഞ്ഞൾ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിച്ച് 15-20 മിനിറ്റു നേരം വയ്ക്കുക. ശേഷം, മുഖം കഴുകി തുടച്ച് വൃത്തിയാക്കുക. ഇത് ആഴ്ച്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യുക.

അഞ്ച്...

തേനും മഞ്ഞളും ഒരു പാത്രത്തിലിട്ട് കുഴമ്പ് പരുവത്തിൽ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്തും പ്രശ്നമുള്ള ഭാഗങ്ങളിലും തേച്ച് പിടിപ്പിക്കുക. ഇത് 15-20 മിനിറ്റു നേരം വച്ചതിനു ശേഷം കഴുകിക്കളയുക. ആഴ്ച്ചയിൽ 3 തവണ ഇത് പുരട്ടാവുന്നതാണ്.