Asianet News MalayalamAsianet News Malayalam

പല്ലുവേദന മാറ്റാന്‍ ഇതാ ചില പൊടിക്കൈകള്‍

ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള വെളുത്തുള്ളി ബാക്ടീരിയകളെ നശിപ്പിക്കുകയും വേദന സംഹാരിയായി പ്രവർത്തിക്കുകയും ചെയ്യും. വെളുത്തുള്ളി ചവച്ചരച്ച് കഴിക്കുന്നത് പല്ലുവേദന മാറാൻ സഹായിക്കും.
 

Home remedies for toothache
Author
Trivandrum, First Published Mar 25, 2021, 3:05 PM IST

ഭൂരിഭാഗം ആളുകളിലും കണ്ടു വരുന്ന ഒന്നാണ് പല്ലുവേദന. പ്രായവ്യത്യാസമില്ലാതെ കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ പല്ലുവേദന ഉണ്ടായേക്കാം. പല്ലുവേദന രണ്ട് ദിവസത്തില്‍ കൂടുകയാണെങ്കില്‍ വിദഗ്ധചികിത്സ ഉറപ്പായും തേടണം. അതേസമയം പല്ലുവേദനയുടെ തുടക്കത്തില്‍ പരീക്ഷിച്ചു നോക്കാവുന്ന ചില ടിപ്സ്...

ഐസ് പാക്ക്...

മുറിവ്, മോണ വീക്കം എന്നിവ കാരണമുള്ള വേദനയാണെങ്കില്‍ ഐസ് പാക്ക് വയ്ക്കുന്നത് വേദനയ്ക്ക് ആശ്വാസം കിട്ടും. വേദനിക്കുന്ന പല്ലിന്റെ ഭാഗത്തുള്ള കവിളിന്റെ പുറത്തായി ഐസ് പാക്ക് ഇടവിട്ട് വയ്ക്കാവുന്നതാണ്. 

 

Home remedies for toothache

 

വെളുത്തുള്ളി...

ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള വെളുത്തുള്ളി ബാക്ടീരിയകളെ നശിപ്പിക്കുകയും വേദന സംഹാരിയായി പ്രവർത്തിക്കുകയും ചെയ്യും. വെളുത്തുള്ളി ചവച്ചരച്ച് കഴിക്കുന്നത് പല്ലുവേദന മാറാൻ സഹായിക്കും.

ഗ്രാമ്പൂ...

പല്ലുവേദനയ്ക്കുള്ള മികച്ചൊരു പ്രതിവിധിയാണ് ഗ്രാമ്പൂ. ഇത് വേദന നിയന്ത്രിക്കുക മാത്രമല്ല വീക്കം ശമിപ്പിക്കുകയും ചെയ്യും. 

 

Home remedies for toothache

 

ഉപ്പിട്ട വെള്ളം...

ഉപ്പിട്ട വെള്ളം ഉപയോഗിച്ച് വായ കഴുകി വൃത്തിയാക്കി  തുപ്പുന്നത് പല്ലുവേദന അകറ്റാൻ സഹായിക്കും. വായ്ക്കകത്തുള്ള നീര് കുറയ്ക്കാനും മുറിവുകള്‍ ഭേദമാക്കാനും തൊണ്ട വേദനയ്ക്ക് ശമനമുണ്ടാക്കാനും ഉപ്പുവെള്ളം ഏറെ നല്ലതാണ്.
 

Follow Us:
Download App:
  • android
  • ios