Asianet News MalayalamAsianet News Malayalam

മുഖത്തിലെയും കഴുത്തിലെയും കറുപ്പ് മാറാൻ വീട്ടിലുണ്ട് പ്രതിവിധികൾ

ചർമ്മത്തിലെ സ്വാഭാവിക എണ്ണ ഉൽപ്പാദനം സന്തുലിതമാക്കുന്നതിലൂടെ മുഖക്കുരുവിനെ ചെറുക്കാൻ തക്കാളി സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ പുറംതള്ളുകയും കറുത്ത പാടുകൾ ഇല്ലാതാക്കുകയും ചെയ്യുന്നു.

home remedies to get rid of dark spots on face and neck rse
Author
First Published Mar 28, 2023, 2:25 PM IST

തിളക്കമുള്ള ചർമ്മം ലഭിക്കാൻ ഏറ്റവും ഫലപ്രദമായ പ്രതിവിധികളിൽ ഒന്നാണ് തക്കാളി. അവ വളരെ പോഷകഗുണമുള്ളതും ചർമ്മത്തെ ശുദ്ധീകരിക്കാനുമുള്ള കഴിവുമുണ്ട്. തക്കാളിയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി മുഖക്കുരു, പാടുകൾ, ചുളിവുകൾ എന്നിവയെ ചികിത്സിക്കുകയും ചെയ്യുന്നു.

തക്കാളിയിൽ ഫിനോളിക് ആസിഡുകളും ഫ്ലേവനോയിഡ്സികളും, കരോട്ടിനോയിഡ്സികളും, ലൈക്കോപീൻ, ആൽഫ, ബീറ്റാ കരോട്ടിനി, അസ്കോർബിക് ആസിഡ്, വിറ്റാമിൻ എ എന്നിവയും അടങ്ങിയിട്ടുണ്ട്. അവയ്ക്ക് ശക്തമായ ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ഈ ആന്റിഓക്‌സിഡന്റുകൾക്ക് സൂര്യനിൽ നിന്നുള്ള ഓക്‌സിഡേറ്റീവ് സ്ട്രെസ് ചെറുക്കാൻ കഴിയും. 

ചർമ്മത്തിലെ സ്വാഭാവിക എണ്ണ ഉൽപ്പാദനം സന്തുലിതമാക്കുന്നതിലൂടെ മുഖക്കുരുവിനെ ചെറുക്കാൻ തക്കാളി സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ പുറംതള്ളുകയും കറുത്ത പാടുകൾ ഇല്ലാതാക്കുകയും ചെയ്യുന്നു. മുഖത്തെ കറുത്തപാടുകൾ മാറാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന രണ്ട് തരം തക്കാളി ഫേസ് പാക്കുകൾ പരിചയപ്പെടാം...

ഒന്ന്...

തക്കാളിയും നാരങ്ങയും ചേർത്തുള്ള ഫേസ് പാക്കാണ് ആദ്യത്തേത്. തക്കാളിയുടെയും നാരങ്ങയുടെയും സ്വാഭാവിക ബ്ലീച്ചിംഗ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. നാരങ്ങയിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഹൈപ്പർപിഗ്മെന്റേഷൻ കുറയ്ക്കാനും ചർമ്മത്തെ ടോൺ ചെയ്യാനും സഹായിക്കുന്നു.

ഒരു ടീസ്പൂൺ തക്കാളി പേസ്റ്റും മൂന്നോ നാലോ ടീസ്പൂണ്ഡ നാരങ്ങ നീരും ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖം കഴുത്തിലുമായി ഇടുക. 15 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകി കളയുക.

രണ്ട്...

ചുളിവുകളെ ചെറുക്കുകയും പ്രായമാകൽ വൈകിപ്പിക്കുകയും ചെയ്യുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ വെള്ളരിക്കയിലുണ്ട്. ഓട്‌സ് ചർമ്മത്തിലെ വീക്കം, വരൾച്ച, ചൊറിച്ചിൽ എന്നിവ കുറയ്ക്കുന്നതിന് സഹായകമാണ്. രണ്ട് ടീസ്പൂൺ തക്കാളി പേസ്റ്റും രണ്ട് ടീസ്പൂൺ വെള്ളരിക്ക ജ്യൂസും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ശേഷം മുഖത്തും കഴുത്തിലും ഇടുക. 15 മിനുട്ടിന് ശേഷം മുഖം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. 

രണ്ട് ചേരുവകൾ കൊണ്ടുള്ള ഈ പാനീയം വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും

 

Follow Us:
Download App:
  • android
  • ios