Asianet News MalayalamAsianet News Malayalam

കഴുത്തിലും ദേഹത്തും ഉണ്ടാകുന്ന കറുത്ത പാടുകള്‍ മാറ്റാന്‍ വീട്ടില്‍ ചെയ്യാവുന്ന വഴികള്‍

പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് കഴുത്തിലും ശരീരത്തിലും ഉണ്ടാകുന്ന കറുത്ത പാടുകൾ. അതുപോലെ തന്നെ പ്രസവത്തിന് ശേഷമുളള  സ്ട്രെച്ച് മാര്‍ക്സ് എന്നിവയും. 

home remedies to prevent stretch marks
Author
Thiruvananthapuram, First Published May 3, 2019, 12:21 PM IST

പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് കഴുത്തിലും ശരീരത്തിലും ഉണ്ടാകുന്ന കറുത്ത പാടുകൾ. അതുപോലെ തന്നെ പ്രസവത്തിന് ശേഷമുളള സ്ട്രെച്ച് മാര്‍ക്സ് എന്നിവയും. ഹോർമോണുകളുടെ പ്രവർത്തന ഫലമാണ് ഈ കറുത്ത പാടുകള്‍. അതുപോലെ തന്നെ പ്രസവ ശേഷം സ്ത്രീകളില്‍ ഉണ്ടാകുന്നതാണ് സ്ട്രച്ച് മാര്‍ക്സ്. ഈ പാടുകള്‍ മാറ്റാൻ പല മാർ​ഗങ്ങളും ശ്രമിച്ചിട്ട് പരാജയപ്പെട്ടവരുമുണ്ടാകാം. ഇവ മാറ്റാനുളള വഴികള്‍ വീട്ടില്‍ തന്നെയുണ്ട്. അതില്‍ ചിലത് നോക്കാം. 

പാല്‍പ്പാട

എത്ര വലിയ സ്‌ട്രെച്ച് മാര്‍ക്‌സിനും പരിഹാരം കാണുന്നതിന്  പാല്‍പ്പാട സഹായിക്കും.  രണ്ട് മൂന്ന് മാസമെങ്കിലും പാല്‍പ്പാട തുടര്‍ച്ചയായി പുരട്ടിയാല്‍ സ്ട്രെച്ച് മാര്‍ക്സ് ഇല്ലാതാകും. ഇത് മുഖത്ത് തേക്കുന്നത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

തേന്‍ 

ശരീരത്തിലെ പാടുകള്‍ മാറ്റാന്‍ ഏറ്റവും നല്ലതാണ് തേന്‍. തേന്‍ കഴുത്തില്‍ പുരട്ടുന്നത് കറുത്ത പാടുകള്‍ നീക്കാന്‍ സഹായിക്കും. അതുപോലെ തന്നെ തേന്‍  വയറില്‍ മസ്സാജ് ചെയ്യുന്നത് സ്ട്രെച്ച് മാര്‍ക്സ് പോകാന്‍ സഹായിക്കും . സ്‌ട്രെച്ച് മാര്‍ക്കിനു മുകളില്‍ തേന്‍ പുരട്ടുക. ഉണങ്ങിയതിനു ശേഷം നല്ല തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

ചെറുനാരങ്ങ

ചെറുനാരങ്ങയില്‍ അടങ്ങിയിട്ടുളള വിറ്റാമിന്‍ സി ചര്‍മ്മത്തിലെ കറുത്ത പാടുകള്‍, സ്‌ട്രെച്ച് മാര്‍ക്കുകളെയും ഇല്ലാതാക്കാന്‍ സഹായിക്കും. സ്‌ട്രെച്ച് മാര്‍ക്‌സുളള ഭാഗങ്ങളില്‍ അല്‍പം ചെറുനാരങ്ങ നീര് സ്ഥിരമായി പുരട്ടുന്നത് ചര്‍മ്മത്തിലെ ഇത്തരം പാടുകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. 

കറ്റാര്‍ വാഴ

ചര്‍മ്മ പ്രശ്നങ്ങള്‍ക്കുളള ഉത്തമ പരിഹാരമാണ് കറ്റാര്‍ വാഴ.  പൊള്ളിയ പാട് പോലും ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു. ദിവസവും കറ്റാര്‍ വാഴ നീര് പുരട്ടി നല്ലതു പോലെ മസ്സാജ് ചെയ്യുന്നത് സ്‌ട്രെച്ച് മാര്‍ക്‌സിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. സ്‌ട്രെച്ച് മാര്‍ക്‌സ് മാത്രമല്ല പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും കറ്റാര്‍ വാഴ പുരട്ടുന്നത് നല്ലതാണ്. 

മുട്ട

സ്ട്രെച്ച് മാര്‍ക്കിന് ഏറ്റവും നല്ല പരിഹാരമാണ് മുട്ടയുടെ വെള്ള. സ്ട്രെച്ച് മാര്‍ക്ക്സ് ഉള്ള ഭാ​ഗത്തിൽ മുട്ടയുടെ വെള്ള പുരട്ടാം.ബ്രഷ് ഉപയോ​ഗിച്ച് പുരട്ടുന്നതാണ് നല്ലത്. തണുത്ത വെളളം കൊണ്ട് മസാജ് ചെയ്യുന്നത് വയറിന് കൂടുതൽ ആശ്വാസം കിട്ടും. രണ്ടാഴ്ച്ച അടുപ്പിച്ച് മുട്ടയുടെ വെള്ള ഉപയോ​ഗിക്കാൻ ശ്രമിക്കുക. 

Follow Us:
Download App:
  • android
  • ios