Asianet News MalayalamAsianet News Malayalam

Coffee Face Packs : മുഖകാന്തി കൂട്ടാൻ ഇതാ ചില ​കോഫി ഫേസ് പാക്കുകൾ

ആന്‍റി ഓക്സിഡന്‍റുകളാൽ സമ്പന്നമാണ് കോഫി. ചര്‍മ്മത്തിലെ കരുവാളിപ്പ്, കറുത്ത പാടുകള്‍, ചുളിവുകള്‍ എന്നിവ കുറയ്ക്കാൻ കാപ്പിപ്പൊടി കൊണ്ടുള്ള ചില ഫേസ് പാക്കുകള്‍ പരിചയപ്പെടാം.

homemade coffee face pack for glowing skin
Author
Trivandrum, First Published Jul 8, 2022, 3:24 PM IST

പലരുടെയും പ്രിയപ്പെട്ട പാനീയമാണ് കോഫി (Coffee). എന്നാൽ കുടിക്കാൻ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും  കോഫി മികച്ചതാണെന്ന കാര്യം പലർക്കും അറിയില്ല. ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമാണ് കോഫി. ചർമ്മത്തിലെ കരുവാളിപ്പ്, കറുത്ത പാടുകൾ, ചുളിവുകൾ എന്നിവ കുറയ്ക്കാൻ കാപ്പിപ്പൊടി കൊണ്ടുള്ള ചില ഫേസ് പാക്കുകൾ (coffee face packs) പരിചയപ്പെടാം..

ഒന്ന്...

കാപ്പിയിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെയും നീക്കം ചെയ്യുകയും മിനുസമാർന്നതും തിളക്കമുള്ളതുമാക്കുകയും ചെയ്യുന്നു. ഒരു ടീസ്പൂൺ കാപിപ്പൊടി, ഒന്നര ടീസ്പൂൺ തിളപ്പിക്കാത്ത പാൽ എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. 

രണ്ട്...

ഒരു ടീസ്പൂൺ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂൺ തൈര് ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖകാന്തി വർധിപ്പിക്കാൻ ഈ പാക്ക് സഹായിക്കും. 

Read more മുഖസൗന്ദര്യത്തിന് ബദാം കൊണ്ടുള്ള ഫേസ് പാക്കുകൾ

മൂന്ന്...

രണ്ട് ടീസ്പൂൺ കാപ്പിപ്പൊടിയിലേയ്ക്ക് രണ്ട് ടീസ്പൂൺ ഒലീവ് ഓയിൽ ചേർക്കാം. ശേഷം ഇവ മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറാൻ ഈ പാക്ക് മികച്ചതാണ്.

നാല്...

ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന മറ്റൊന്നാണ് നാരങ്ങ. അതിനാൽ ഒരു ടീസ്പൂൺ കാപ്പിപൊടിയ്ക്കൊപ്പം നാരങ്ങ നീര് ചേർത്ത് മുഖത്തിടുന്നത് മുഖം തിളക്കമുള്ളതാക്കാൻ സഹായിക്കും. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയുക.

Read more  മുഖകാന്തി കൂട്ടാൻ കടലമാവ് കൊണ്ടുള്ള ഫേസ് പാക്കുകൾ

 

 

 

Follow Us:
Download App:
  • android
  • ios