സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ചതാണ് തേൻ. കൈമുട്ടുകളിലേയും കാല്‍മുട്ടുകളിലേയും ചര്‍മം മൃദുലമാക്കാന്‍ തേന്‍ പുരട്ടാം. ശൈത്യകാലത്ത് ചർമം വരണ്ടതാകുമ്പോൾ വെളിച്ചെണ്ണ, ലാനോലിൻ, വിറ്റാമിൻ ഇ എന്നിവയ്‌ക്കൊപ്പം പ്രധാന ചേരുവയായി തേൻ ചേർത്ത് വീട്ടിൽ ലോഷനും ലിപ് ബാമും തയാറാക്കാം. തേൻ പുരട്ടിയാലുള്ള ​ഗുണങ്ങളെ കുറിച്ചറിയാം....

ഒന്ന്...

മോയ്‌സ്ചുറൈസിങ് മാസ്‌ക് ആയി തേന്‍ ഉപയോഗിക്കാം എന്നതാണ്. ഇത് ചര്‍മ്മത്തിലെ മാലിന്യങ്ങളെ നീക്കി ചര്‍മ്മം ക്ലീന്‍ ആക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന് കൂടുതല്‍ തിളക്കം നല്‍കാനും സഹായിക്കുന്നു.

രണ്ട്...

ചര്‍മ്മത്തിന് മൃദുത്വം നല്‍കാന്‍ ആഴ്ചയില്‍ ഒരു ദിവസം തേന്‍ പുരട്ടി മുഖം മസ്സാജ് ചെയ്യുക. ഇത് ചര്‍മ്മം മൃദുലമാവാന്‍ സഹായിക്കുന്നു.

മൂന്ന്...

തക്കാളിയും തേനും നന്നായി മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ഇത് ചര്‍മ്മത്തില ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും.

നാല്...

ചര്‍മ്മത്തിലെ ചുളിവ് മാറാന്‍ തേന്‍ ഉത്തമമാണ്. രാത്രി കിടക്കുന്നതിനു മുന്‍പ് തേന്‍ മുഖത്ത് പുരട്ടി കിടന്നുറങ്ങാം. രാവിലെ കഴുകിക്കളയുമ്പോള്‍ ചര്‍മ്മം സുന്ദരമാകും.

അഞ്ച്..

ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാന്‍ പലപ്പോഴും നമ്മള്‍ വളരെയധികം കഷ്ടപ്പെടാറുണ്ട്. എന്നാല്‍ തേന്‍ ഇതിന് നല്ലൊരു പരിഹാരമാണ്. തേന്‍ പുരട്ടി മുഖം അരമണിക്കൂര്‍ മസ്സാജ് ചെയ്തതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.