വരണ്ട ചർമ്മം പലരേയും അലട്ടുന്ന പ്രശ്നമാണ്. വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കി ചര്‍മ്മത്തിന് ഉണ്ടാവുന്ന മറ്റ് പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് തേന്‍. ഏത് സൗന്ദര്യ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ സംരക്ഷിക്കുന്നതിനും തേന്‍ വളരെ മികച്ചതാണ്. ചർമ്മ സംരക്ഷണത്തിന് തേൻ ഉപയോ​ഗിക്കേണ്ട വിധം...

ഒന്ന്...

വരണ്ട ചർമ്മം അകറ്റാൻ തേനും കറ്റാര്‍ വാഴ ജെല്ലും നല്ലൊരു പരിഹാരമാണ്. മൂന്ന് ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെൽ, അര ടീസ്പൂണ്‍ തേന്‍, അല്‍പം റോസ് വാട്ടര്‍ എന്നിവ നല്ലതു പോലെ മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച്‌ പിടിപ്പിക്കുക. ഇത് പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയാവുന്നതാണ്. ചര്‍മ്മത്തിന് വരള്‍ച്ചയെ പൂര്‍ണമായും ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു. മാത്രമല്ല നമ്മളെ അലട്ടുന്ന പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു.

രണ്ട്...

മുഖത്ത ചുളിവുകൾ മാറാനും ചർമ്മം തിളക്കമുള്ളതാക്കാനും ഏറ്റവും മികച്ചതാണ് ഒലീവ് ഓയിലും തേനും ചേർത്തുള്ള മിശ്രിതം. രണ്ട് ടീസ്പൂൺ തേനും ഒരു ടീസ്പൂൺ ഒലീവ് ഓയിലും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം മുഖത്തിടുക. 10 മിനിറ്റ് നല്ല പോലെ മസാജ് ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഒരു മണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. 

മൂന്ന്...

പല വിധത്തിലുള്ള ചര്‍മ പ്രതിസന്ധികളേയും അകറ്റി വരണ്ട ചര്‍മ്മത്തിന് പൂര്‍ണമായും പരിഹാരം നല്‍കുന്നതിന് സഹായിക്കുന്ന് ഒന്നാണ് വെളിച്ചെണ്ണയും തേനും. ഇവ രണ്ടും നല്ല പോലെ മിക്‌സ് ചെയ്ത് കഴുത്തിലും മുഖത്തും തേച്ച്‌ പിടിപ്പിക്കുക. ശേഷം 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.