Asianet News MalayalamAsianet News Malayalam

അമിതവിയർപ്പ് ആണോ പ്രശ്നം? പരിഹാരമുണ്ട്...

അമിതവിയർപ്പ് അലട്ടുന്നവർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് വസ്ത്രധാരണം. കട്ടി കുറഞ്ഞതും സുഖകരവുമായ തുണിത്തരങ്ങൾ ധരിക്കുക , പ്രത്യേകിച്ച് വായു അവയിലൂടെ കടന്നുപോകാൻ അനുവദിക്കുകയും ചർമ്മത്തെ ശ്വസിക്കാൻ അനുവദിക്കുകയും ചെയ്യുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക. പരമാവധി കോട്ടൺ, സിൽക്ക് എന്നിവ തിരഞ്ഞെടുക്കുക. 

How do you get rid of over sweat
Author
Trivandrum, First Published Apr 17, 2021, 6:15 PM IST

അമിതവിയർപ്പ് ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. ശരീരത്തിലെ താപനില ഉയരുമ്പോൾ വിയർക്കുക എന്നത് സ്വഭാവികമായ പ്രക്രിയ ആണെങ്കിലും അത് അമിതമാകുന്നതാണ് കൂടുതൽ പ്രശ്നം. ചിലർക്ക് മാനസികസമ്മർദ്ദം, ഉത്കണ്ഠ, ഭയം, ഹോർമോൺ വ്യതിയാനം എന്നിവ നിമിത്തവും അമിത വിയർപ്പുണ്ടാകാം. 

ജലവും ലവണങ്ങളുമടങ്ങിയ വിയര്‍പ്പ് ചര്‍മോപരിതലത്തില്‍ വ്യാപിച്ച് അവിടെയുള്ള അഴുക്കും അണുക്കളുമായി കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴാണ് ദുര്‍ഗന്ധമുണ്ടാകുന്നത്. ധാരാളം വെള്ളം കുടിക്കുകയും ജലാംശം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്യുന്നതിലൂടെ വിയർപ്പിലൂടെ ഉണ്ടാകുന്ന നിർജലീകരണം നിയന്ത്രിക്കാം. 

 

How do you get rid of over sweat

 

അമിതവിയർപ്പ് അലട്ടുന്നവർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് വസ്ത്രധാരണം. കട്ടി കുറഞ്ഞതും സുഖകരവുമായ തുണിത്തരങ്ങൾ ധരിക്കുക. പ്രത്യേകിച്ച് വായു അവയിലൂടെ കടന്നുപോകാൻ അനുവദിക്കുകയും ചർമ്മത്തെ ശ്വസിക്കാൻ അനുവദിക്കുകയും ചെയ്യുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക. പരമാവധി കോട്ടൺ, സിൽക്ക് എന്നിവ തിരഞ്ഞെടുക്കുക. അമിതവിയർപ്പ് തടയാൻ ഇതാ മൂന്ന് ടിപ്സ്...

വെളിച്ചെണ്ണ...

അമിതവിയർപ്പ് കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു പ്രതിവിധി ആണ് വെളിച്ചെണ്ണ. ഇതിൽ അടങ്ങിയ ലോറിക് ആസിഡ് വിയർപ്പിന് കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. രാത്രിയിൽ, കുളി കഴിഞ്ഞ്, വിയർപ്പ് വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ വെളിച്ചെണ്ണ പുരട്ടുക. ശേഷം 10 മിനുട്ട് മസാജ് ചെയ്യുുക. അടുത്ത ദിവസം രാവിലെ ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയുക. 

ടീബാ​ഗ്...

ചായയിൽ മഗ്നീഷ്യം, വിറ്റാമിൻ ബി എന്നിവ അടങ്ങിയിട്ടുണ്ട് ഇത് വിയർപ്പ് ഗ്രന്ഥികളിലെ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുന്നു. വിയർപ്പ് വരാൻ സാധ്യതയുള്ള ഭാ​ഗങ്ങളിൽ ടീബാ​ഗ് കുറച്ച് നേരം വയ്ക്കുക. ഇത് വിയർപ്പ് കുറയ്ക്കാൻ സഹായിക്കും.

How do you get rid of over sweat

 

ഉരുളക്കിഴങ്ങ്...

ഉരുളക്കിഴങ്ങ് സ്വാഭാവിക ബ്ലീച്ചിംഗ് ഏജന്റാണ്. ഉരുളക്കിഴങ്ങിന്റെ ജ്യൂസ് വിയർപ്പ് വരാൻ സാധ്യതയുള്ള ഭാ​ഗത്ത് 15 മിനുട്ട് പുരട്ടക. ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് ചെയ്യാവുന്നതാണ്. 

Follow Us:
Download App:
  • android
  • ios