Asianet News MalayalamAsianet News Malayalam

ചിക്കൻ പോക്‌സ് സൂക്ഷിക്കണേ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വേനൽക്കാലത്ത് അ​ന്ത​രീ​ക്ഷ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തിൽ പ്രധാനമായി ശ്രദ്ധിക്കേണ്ട അസുഖമാണ് ചിക്കൻപോക്സ്. വേരിസെല്ല സോസ്റ്റർ’ എ​ന്ന വൈ​റ​സാ​ണ് ചി​ക്ക​ന്‍​പോ​ക്‌​സ് പ​ട​ര്‍​ത്തു​ന്ന​ത്. 

how to prevent chicken pox
Author
Trivandrum, First Published Mar 7, 2020, 2:21 PM IST

ചൂട് ക്രമാതീതമായി കൂടിയതോടെ ചിക്കൻപോക്‌സ് രോഗികളുടെ എണ്ണവും ഓരോ ദിവസവും വര്‍ദ്ധിക്കുകയാണ്.  വേനൽക്കാലത്ത് അ​ന്ത​രീ​ക്ഷ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തിൽ പ്രധാനമായി ശ്രദ്ധിക്കേണ്ട അസുഖമാണ് ചിക്കൻപോക്സ്. ‘വേരിസെല്ല സോസ്റ്റർ’ എ​ന്ന വൈ​റ​സാ​ണ് ചി​ക്ക​ന്‍​പോ​ക്‌​സ് പ​ട​ര്‍​ത്തു​ന്ന​ത്. 

പൊ​തു​വേ പ്ര​തി​രോ​ധ ശ​ക്തി കു​റ​ഞ്ഞി​രി​ക്കു​മെ​ന്ന​തി​നാ​ല്‍ ഗ​ര്‍​ഭി​ണി​ക​ള്‍, എ​യ്ഡ്‌​സ് രോ​ഗി​ക​ള്‍, പ്ര​മേ​ഹ രോ​ഗി​ക​ള്‍, ന​വ​ജാ​ത ശി​ശു​ക്ക​ള്‍, അ​ര്‍​ബു​ദം ബാ​ധി​ച്ച​വ​ര്‍ ഹോ​സ്റ്റ​ലു​ക​ളി​ലും മ​റ്റും കൂ​ട്ട​ത്തോ​ടെ ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്ന​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ചിക്കൻപോക്സിനെ ജാ​ഗ്രതയോടെ കാണുക. രോ​ഗി​യു​ടെ വാ​യി​ല്‍​നി​ന്നും മൂ​ക്കി​ല്‍​നി​ന്നും ഉ​ള്ള സ്ര​വ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും രോ​ഗം പ​ര​ത്തു​ക. കൂ​ടാ​തെ സ്പ​ര്‍​ശ​നം മൂ​ല​വും ചുമയ്ക്കുമ്പോൾ പു​റ​ത്തു​വ​രു​ന്ന ജ​ല​ക​ണ​ങ്ങ​ള്‍ വ​ഴി​യും രോ​ഗം പ​ട​രും. 

കു​മി​ള​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തി​ന് ര​ണ്ടു​ദി​വ​സം മു​മ്പ് മു​ത​ല്‍ കു​മി​ള പൊ​ന്തി 6-10 ദി​വ​സം​വ​രെ​യും രോ​ഗം പ​ര​ത്തും. സാ​ധാ​ര​ണ ഗ​തി​യി​ല്‍ ഒ​രി​ക്ക​ല്‍ രോ​ഗം ബാ​ധി​ച്ചാ​ല്‍ ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ ഈ ​രോ​ഗം വ​രാ​തെ​യി​രി​ക്കാം. ചെറിയ ചൊറിച്ചിലോടെ ആരംഭിക്കുന്ന തിണർപ്പുകൾ വെള്ളം നിറഞ്ഞപോലെയുള്ള, മഞ്ഞുതുള്ളിപോലെയുള്ള കുരുക്കളായി മാറുന്നു. അതിനു മുൻപുതന്നെ ക്ഷീണവും വിശപ്പു കുറവും പനിയുമൊക്കെ ഉണ്ടാവാം. ഇവയൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ.

ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍…

   1. ഇളം ചൂടുവെള്ളത്തില്‍ ദിവസവും കുളിക്കുക.
   2. ശരീരത്തില്‍ ഉണ്ടാകുന്ന കുമിളകള്‍ തൊടുകയോ പൊട്ടിക്കുകയോ ചെയ്യരുത്.
   3. മതിയായ വിശ്രമം, രോഗം തുടങ്ങി ആദ്യ ദിനം മുതല്‍ കൃത്യമായ വിശ്രമ രീതി സ്വീകരിക്കണം.
   4. എളുപ്പത്തില്‍ പകരുന്ന രോഗമായത് കൊണ്ട് രോഗികള്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍ എന്നിവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
   5. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
  6. എണ്ണ, എരിവ്,പുളി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
   7. കുളിക്കുന്ന വെള്ളത്തില്‍ ആരിവേപ്പില ഇട്ട് തിളപ്പിക്കുക.

അറിഞ്ഞിരിക്കേണ്ട ചിലത്...

ഒന്ന്...

പലരും പറയാറുണ്ട് ചിക്കൻ പോക്സ് വന്നാൽ കഞ്ഞി മാത്രമേ കഴിക്കാവു എന്നത്. അത് തെറ്റാണ്. എല്ലാ ഭക്ഷണവും കഴിക്കാം. ചിക്കൻ പോക്സ് വന്ന ഒരാളെ പട്ടിണിയിടേണ്ട ആവശ്യമില്ല. വെള്ളവും,പച്ചക്കറികളും, പഴങ്ങളും ധാരാളമായി കൊടുക്കുക. 

രണ്ട്...

ചിക്കൻ പോക്സ് വന്നാൽ കുളിക്കരുത് എന്നതിന്റെ ആവശ്യമില്ല. കുളിക്കാം. ദേഹത്തു വന്ന കുരുക്കൾ പൊട്ടി പഴുക്കാതെ നോക്കിയാൽ മതി. കുളിക്കുന്നതിൽ ഒരു കുഴപ്പവുമില്ല.

മൂന്ന്...

 ചിക്കൻ പോക്സ് വന്നാൽ ഫലപ്രദമായ മരുന്നില്ല എന്നത് തെറ്റാണ്. കുത്തിവയ്പ്പ് 1.5 വയസുള്ള കുട്ടി മുതൽ മുതിർന്നവർക്കു വരെ എടുക്കാം. രണ്ട് ഡോസാണ് കുത്തിവയ്പ്പ്. സർക്കാർ ആശുപത്രിയിൽ ലഭ്യമല്ല. സ്വകാര്യ ആശുപത്രിയിൽ ഏതാണ്ട് 2000 രൂപ വരുമെന്നതിനാൽ സാധാരണക്കാരന് ഈ കുത്തിവയ്പ്പ് എടുക്കുവാൻ ബുദ്ധിമുട്ടുണ്ട്.

നാല്...

  ചിക്കൻ പോക്സ് വന്നാൽ ആവശ്യമായ വിശ്രമം എടുക്കുക. മറ്റുള്ളവർക്ക് പകരാതെയിരിക്കുവാൻ കുരുക്കൾ വന്നത് മുതൽ അവ പൊട്ടിയത് ശേഷവും 4–5 ദിവസം വീട്ടിൽ തന്നെയിരിക്കുക. 


 

Follow Us:
Download App:
  • android
  • ios