രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്ന് പറയുന്നത്. പ്രമേഹരോ​ഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.   

നിങ്ങളുടെ പ്രായം 45 വയസും അതിൽ കൂടുതലുമാണെങ്കിൽ, നിങ്ങൾ അമിതഭാരമുള്ളവരാണെങ്കിൽ അല്ലെങ്കിൽ വ്യായാമം ചെയ്യാത്തവരാണെങ്കിലോ പിസിഒഎസ് ഉള്ളവരാണെങ്കിലോ നിങ്ങൾക്ക് പ്രമേഹം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് 'സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ' സൂചിപ്പിക്കുന്നത്.

ടൈപ്പ് 1 പ്രമേഹമാണ് ഇന്ന് മിക്കവരിലും കണ്ട് വരുന്നത്. പാൻക്രിയാസിലെ കോശങ്ങൾ നശിപ്പിച്ച് ഇൻസുലിൻ ഉണ്ടാക്കുന്ന ഒരു രോഗമാണിതെന്ന് ഗാസിയാബാദിലെ കൊളംബിയ ഏഷ്യ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ വിഭാ​ഗം മേധാവി ഡോ. ദീപക് വർമ്മ പറയുന്നു.

 

 

ടെെപ്പ് 2 പ്രമേഹമാണ് രണ്ടാമതായി കണ്ട് വരുന്നത്. അധിക നേരം ഇരുന്ന് ജോലി ചെയ്യുന്നവരിൽ ടെെപ്പ് 2 പ്രമേഹം പിടിപെടാമെന്ന് നോർവെ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി നടത്തിയ പഠനത്തിൽ പറയുന്നു. ചില ശീലങ്ങൾ ഒഴിവാക്കിയാൽ ടൈപ്പ് 2 പ്രമേഹം പൂർണ്ണമായും ഒഴിവാക്കാവുന്നതാണെന്നും അദ്ദേഹം പറയുന്നു.

നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് പഞ്ചസാരയും ശുദ്ധീകരിച്ച കാർബണുകളും കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനുള്ള ആദ്യപടിയാണ്.  ജ്യൂസുകൾ, ജങ്ക് ഫുഡ് എന്നിവ ഒഴിവാക്കുക. പച്ചക്കറികൾ, പഴങ്ങൾ, നട്സുകൾ, ആരോഗ്യകരമായ എണ്ണകളായ കടുക് എണ്ണ, ഒലിവ് ഓയിൽ എന്നിവ പരമാവധി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

 

 

പ്രമേഹത്തെ തടയാൻ എയ്‌റോബിക് വ്യായാമം ഉപയോഗപ്രദമാകും. ദിവസേന 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് ഭാരം കുറയ്ക്കാനും പ്രമേഹം പിടിപെടുന്നത് തടയാനും സഹായിക്കും. അമിതവണ്ണമുള്ളവർക്ക് പ്രമേഹം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. വിറ്റാമിൻ ഡി കൂടുതലുള്ള ആളുകൾക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 43% കുറവാണെന്ന് പഠനങ്ങൾ പറയുന്നു.

'യൂറോപ്പില്‍ ഓരോ 17 സെക്കന്‍ഡിലും ഒരു കൊവിഡ് മരണം എന്നായിരുന്നു കണക്ക്'