പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ വയറിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കുന്നതിന് സഹായിക്കുന്നു. ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കുന്നത് ആരോഗ്യകരമായ മെറ്റബോളിസത്തിനും വിശപ്പ് കുറയ്ക്കുന്നതിനും സഹായിക്കും.
മോശം ഭക്ഷണക്രമവും ഉദാസീനമായ ജീവിതശൈലിയും വയറിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് ഇടയാക്കും. ടൈപ്പ് 2 പ്രമേഹം, ക്യാൻസർ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങളുമായി വയറിലെ കൊഴുപ്പ് ബന്ധപ്പെട്ടിരിക്കുന്നു. വ്യായാമം ചെയ്യാതെ തന്നെ വയറിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാനാകും.
വ്യായാമം ചെയ്യാതെ തന്നെ വയറിലെ കൊഴുപ്പ് എങ്ങനെ കുറയ്ക്കാം?
ഒന്ന്
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ വയറിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കുന്നതിന് സഹായിക്കുന്നു. ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കുന്നത് ആരോഗ്യകരമായ മെറ്റബോളിസത്തിനും വിശപ്പ് കുറയ്ക്കുന്നതിനും സഹായിക്കും.
രണ്ട്
ഓട്സ്, ഫ്ളാക്സ് സീഡുകൾ, അവാക്കാഡോ, പയർവർഗ്ഗങ്ങൾ എന്നിവയിൽ കാണപ്പെടുന്ന ലയിക്കുന്ന നാരുകൾ വെള്ളം ആഗിരണം ചെയ്ത് ജെൽ പോലെയുള്ള പദാർത്ഥം ഉണ്ടാക്കുന്നു. ഇത് കൊഴുപ്പ് ആഗിരണം കുറയ്ക്കുന്നതിനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു. ഇത്തരത്തിലുള്ള നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നതായി യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് വ്യക്തമാക്കുന്നു.
മൂന്ന്
പാസ്ത, വൈറ്റ് ബ്രെഡ്, ധാന്യങ്ങൾ എന്നിവ ശരീരഭാരം വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ഇൻസുലിൻ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
നാല്
ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ദഹനത്തെ പിന്തുണയ്ക്കാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്. ഒരു ദിവസം കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കുക.
അഞ്ച്
ഉറക്കക്കുറവ് അമിതമായി ഭക്ഷണം കഴിക്കാനുള്ള തോന്നലിന് ഇടയാക്കും. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനു പുറമേ 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കുക.
ആറ്
ഭക്ഷണത്തിന്റെ അളവ് വളരെ പ്രധാനമാണ്. ചെറിയ പ്ലേറ്റുകളിൽ ഭക്ഷണം കഴിക്കുന്നത് കൂടുതൽ ഭക്ഷണം കഴിക്കാനുള്ള തോന്നൽ കുറയ്ക്കുമെന്ന് ഇറാനിയൻ ജേണൽ ഓഫ് പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
പതിവായി പേരയ്ക്ക ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

