Asianet News MalayalamAsianet News Malayalam

മുടികൊഴിച്ചില്‍ കുറയ്ക്കണോ; തേങ്ങാപ്പാൽ ഉപയോ​ഗിച്ചുള്ള ഈ നാല് ഹെയർ പാക്കുകൾ ​ഗുണം ചെയ്യും

 മുടികൊഴിച്ചിൽ, താരൻ എന്നിവ കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് തേങ്ങാപ്പാൽ. മുടിയുടെ സംരക്ഷണത്തിന് തേങ്ങാപ്പാൽ ഉപയോ​ഗിച്ചുള്ള നാല് തരം ഹെയർ പാക്കുകളെ കുറിച്ചറിയാം...

how to use coconut hair packs for hair growth
Author
Trivandrum, First Published Apr 19, 2020, 1:14 PM IST

മുടിയുടെ ആരോ​ഗ്യം വളരെ പ്രധാനപ്പെട്ടതാണല്ലോ. മുടി എത്ര സൂക്ഷിച്ചാലും പലരേയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ, മുടിക്ക് ബലക്കുറവ്, താരൻ പോലുള്ള പ്രശ്നങ്ങൾ. പലകാരണങ്ങൾ കൊണ്ടാകാം മുടി കൊഴിയുന്നത്. ഭക്ഷണത്തിന്റെ അഭാവം, മരുന്നുകളുടെ ഉപയോ​ഗം, ഹോർമോൺ പ്രശ്നങ്ങൾ എന്നിവയെല്ലാം മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. മുടികൊഴിച്ചിൽ, താരൻ എന്നിവ കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് തേങ്ങാപ്പാൽ. മുടിയുടെ സംരക്ഷണത്തിന് തേങ്ങാപ്പാൽ ഉപയോ​ഗിച്ചുള്ള നാല് തരം ഹെയർ പാക്കുകളെ കുറിച്ചറിയാം...

1.തേങ്ങാപ്പാലും തൈരും(coconut milk and curd hair pack )....

ആദ്യം ഒരു പാത്രത്തിൽ 5 ടേബിൾസ്പൂൺ തേങ്ങാ പാൽ, ഒരു ടേബിൾസ്പൂൺ കട്ടത്തൈര്, കാൽ ടീസ്പൂൺ കർപ്പൂരം ചതച്ചത് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം നല്ലൊരു മിശ്രിതമായി കിട്ടും. ഈ മിശ്രിതം നിങ്ങളുടെ ശിരോചർമ്മത്തിൽ, മുടിവേരുകൾ മുതൽ മുടിയുടെ അറ്റം വരെ നന്നായി തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂർ ഈ മിശ്രിതം ഇടുക. ശേഷം നിങ്ങൾ സ്ഥിരം ഉപയോഗിക്കുന്ന ഷാംപൂ ഉപയോ​ഗിച്ച് മുടി നന്നായി കഴുകുക. ആഴ്ച്ചയിൽ രണ്ട് തവണ ഈ പാക്ക് പുരട്ടാവുന്നതാണ്.

how to use coconut hair packs for hair growth

2. തേങ്ങാപ്പാലും കറ്റാർവാഴ ജെല്ലും (coconut milk and aloe vera hair pack)...

രണ്ടാമത്തേത് എന്ന് പറയുന്നത് തേങ്ങാപ്പാലും കറ്റാർവാഴ ജെല്ലുമാണ്. ആദ്യം ഒരു പാത്രത്തിൽ മൂന്ന് ടേബിൾസ്പൂൺ തേങ്ങാ പാൽ, 1 ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചാൽ നല്ലൊരു മിശ്രിതമായി ലഭിക്കും. ശേഷം തലയിൽ പുരട്ടുക. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഇടാൻ ശ്രമിക്കുക. ഉണങ്ങി കഴിഞ്ഞാൽ ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. താരൻ അകറ്റാൻ നല്ലൊരു ഹെയർ പാക്കാണിത്. 

how to use coconut hair packs for hair growth

 3.തേങ്ങാപ്പാലും ഉലുവയും(coconut milk and fenugreek hair pack)....
 
മൂന്നാമത്തേത് എന്ന് പറയുന്നത് തേങ്ങാപ്പാലും ഉലുവയുമാണ്. ആദ്യം ഒരു പാത്രത്തിൽ തേങ്ങാപ്പാലും ഉലുവ പൊടിച്ചതും ചേർത്ത് നല്ലൊരു മിശ്രിതമാക്കുക. ഈ മിശ്രിതം തലയിൽ പുരട്ടിയ ശേഷം 10 മിനിറ്റ് മസാജ് ചെയ്യുക. അരമണിക്കൂർ കഴിഞ്ഞ് ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയാവുന്നതാണ്. ആഴ്ച്ചയിൽ മൂന്ന് തവണ ഈ പാക്ക് തലയിൽ പുരട്ടാവുന്നതാണ്.

how to use coconut hair packs for hair growth

 4. തേങ്ങാപ്പാലും മുട്ടയും(coconut milk and egg hair pack)....

ആദ്യം ഒരു ഇലക്ട്രിക്ക് ബീറ്റർ ഉപയോഗിച്ച് മുട്ട നന്നായി പതപ്പിക്കുക. ഇതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് വീണ്ടും അടിക്കുക. ഈ പാക്ക് നിങ്ങളുടെ ശിരോചർമ്മത്തിലും മുടിയുടെ വേരുകൾ മുതൽ അറ്റം വരെയും നന്നായി തേച്ച് പിടിപ്പിക്കുക. ഇത് ഏകദേശം 20 മിനിറ്റ് ഇട്ടേക്കുക. ശേഷം, നിങ്ങൾ പതിവായി ഉപയോഗിക്കുന്ന ഷാംപൂവും തണുത്ത വെള്ളവും ഉപയോഗിച്ച് മുടി നന്നായി കഴുകുക. ആഴ്ച്ചയിൽ ഒരു തവണ ഇത് പുരട്ടാവുന്നതാണ്. മുടിയുടെ പോഷണത്തിന് സഹായിക്കുന്ന പ്രോട്ടീനുകൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. 

how to use coconut hair packs for hair growth

Follow Us:
Download App:
  • android
  • ios