Asianet News MalayalamAsianet News Malayalam

'സ്‌കിന്‍' ഭംഗിയാക്കാന്‍ വൈറ്റമിന്‍ സി; പക്ഷേ അതെങ്ങനെ ഉപയോഗിക്കും?

പൊതുവില്‍ ചര്‍മ്മത്തിനേല്‍ക്കുന്ന കേടുപാടുകള്‍ തീര്‍ത്ത്, അതിന്റെ ക്ഷീണവും തിളക്കമില്ലായ്മയും മാറ്റി കാന്തി കൂട്ടാനും, പ്രായമാകുന്നതായി തോന്നിക്കുന്ന പ്രശ്‌നങ്ങളെ അകറ്റിനിര്‍ത്താനും, ചര്‍മ്മത്തിന്റെ സുഖകരമായ അയവിനും എല്ലാം വൈറ്റമിന്‍-സി അവശ്യമാണെന്ന് ഡോക്ടര്‍ പറയുന്നു. അതുകൊണ്ട് തന്നെയാണ് മുഖചര്‍മ്മത്തിന്റെ ഭംഗി കൂട്ടാനുള്ള ഏത് വിധ ഉത്പന്നങ്ങളുടെ പരസ്യത്തിലും വൈറ്റമിന്‍-സി ഇടം പിടിക്കുന്നതെന്നും അവര്‍ പറയുന്നു

how to use vitamin c for radiant skin
Author
Trivandrum, First Published Jul 5, 2021, 2:14 PM IST

ചര്‍മ്മപരിപാലനത്തിലും ചര്‍മ്മസൗന്ദര്യം വര്‍ധിപ്പിക്കുന്നതിലും വലിയൊരു പങ്ക് വഹിക്കുന്ന ഘടകമാണ് വൈറ്റമിന്‍-സി എന്ന് നമുക്കറിയാം. ഇതെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുമുണ്ട്. എന്നാല്‍ എത്തരത്തിലാണ് ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വൈറ്റമിന്‍- സി ഉപയോഗപ്പെടുത്തേണ്ടത്, അല്ലെങ്കില്‍ ലഭ്യമാക്കേണ്ടത് എന്നതിനെ കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. 

ഈ വിഷയത്തില്‍ സഹായകമായ ചില വിവരങ്ങള്‍ പങ്കുവയ്ക്കുകയാണ് പ്രമുഖ ഡെര്‍മറ്റോളജിസ്റ്റ് ഡോ. കിരണ്‍. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഡോ. കിരണ്‍ ഈ വിഷയം പറയുന്നത്. 

ചര്‍മ്മത്തെ, പ്രത്യേകിച്ച് മുഖകോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ കഴിവുള്ള ഘടകമാണ് വൈറ്റമിന്‍-സി എന്ന് ഡോ. കിരണ്‍ ആമുഖമായി പറയുന്നു. മുഖത്തെ ക്ഷീണമകറ്റാനും, മുഖകാന്തി വര്‍ധിപ്പിക്കാനുമെല്ലാം വൈറ്റമിന്‍-സി പോലൊരു ശക്തമായ ആന്റി ഓക്‌സിഡന്റിന് നിസാരമായും സാധിക്കുമെന്നാണ് ഡോ. കിരണ്‍ ചൂണ്ടിക്കാട്ടുന്നത്. 

എങ്ങനെയെല്ലാമാണ് ഇത് മുഖചര്‍മ്മത്തെ സ്വാധീനിക്കുന്നത് എന്ന ചോദ്യത്തിന് പ്രധാനമായും നാല് ഉത്തരമാണ് ഡോക്ടര്‍ നല്‍കുന്നത്. 

 

how to use vitamin c for radiant skin


1. മലിനീകരണം, മാനസിക സമ്മര്‍ദ്ദം, മറ്റ് വിഷാംശങ്ങള്‍ എന്നിവ മൂലം ചര്‍മ്മത്തില്‍ ഉണ്ടാകുന്ന 'ഫ്രീ റാഡിക്കല്‍'കളെ നശിപ്പിക്കാന്‍ ഇതിന് സാധിക്കുന്നു.

2. നശിച്ചുപോയ കോശകലകളെ ശരിയാക്കിയെടുക്കാന്‍ ഇവയ്ക്ക് കഴിയുന്നു. 

3. പ്രായമായതായി തോന്നിക്കുന്ന പ്രശ്‌നങ്ങളെ അകറ്റാന്‍ ഇവയ്ക്ക് സാധ്യമാണ്. ചര്‍മ്മത്തിലെ കൊളാജന്‍ കൂട്ടുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. 

4. അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്നും മലിനീകരണത്തില്‍ നിന്നുമെല്ലാം ഉണ്ടാകുന്ന ചര്‍മ്മപ്രശ്‌നങ്ങള്‍ പരിഹരിക്കാനും വൈറ്റമിന്‍-സിക്ക് സാധ്യമാണ്. 

പൊതുവില്‍ ചര്‍മ്മത്തിനേല്‍ക്കുന്ന കേടുപാടുകള്‍ തീര്‍ത്ത്, അതിന്റെ ക്ഷീണവും തിളക്കമില്ലായ്മയും മാറ്റി കാന്തി കൂട്ടാനും, പ്രായമാകുന്നതായി തോന്നിക്കുന്ന പ്രശ്‌നങ്ങളെ അകറ്റിനിര്‍ത്താനും, ചര്‍മ്മത്തിന്റെ സുഖകരമായ അയവിനും എല്ലാം വൈറ്റമിന്‍-സി അവശ്യമാണെന്ന് ഡോക്ടര്‍ പറയുന്നു. അതുകൊണ്ട് തന്നെയാണ് മുഖചര്‍മ്മത്തിന്റെ ഭംഗി കൂട്ടാനുള്ള ഏത് വിധ ഉത്പന്നങ്ങളുടെ പരസ്യത്തിലും വൈറ്റമിന്‍-സി ഇടം പിടിക്കുന്നതെന്നും അവര്‍ പറയുന്നു. 

 

how to use vitamin c for radiant skin


എങ്ങനെയാണ് വൈറ്റമിന്‍-സി, ചര്‍മ്മത്തിന് നല്‍കുക? 

1. വൈറ്റമിന്‍-സി സമ്പുഷ്ടമായ ഭക്ഷണം കഴിക്കാം. റെഡ് പെപ്പര്‍, സ്‌ട്രോബെറി, കിവി, ബ്രൊക്കോളി, ഓറഞ്ച് എന്നിവയെല്ലാം ഇതിനുദാഹരണമാണ്. 

2. വൈറ്റമിന്‍- സിസപ്ലിമെന്റ് കഴിക്കാം. ഇത് ഫിസീഷ്യന്റെ കൂടി നിര്‍ദേശപ്രകാരം കഴിക്കുകയാണ് വേണ്ടത്. 

3. 8 ശതമാനം വൈറ്റമിന്‍- സി അടങ്ങിയ സിറം ക്രീം രാവിലെ തന്നെ ഉപയോഗിക്കാം. 

4. പുറത്ത് പോകുന്നില്ലെങ്കില്‍ പോലും സണ്‍ ക്രീം പുരട്ടാം.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dr. Kiran MD (@drkiransays)

Also Read:- മുഖഭംഗി നഷ്ടപ്പെടുന്നുവെന്ന് തോന്നുന്നുവോ? വീട്ടില്‍ പരീക്ഷിക്കാവുന്നൊരു 'സിമ്പിള്‍' മാസ്‌ക്

Follow Us:
Download App:
  • android
  • ios