Asianet News MalayalamAsianet News Malayalam

'ഹൈപ്പോതൈറോയിഡിസം'; ഭക്ഷണക്കാര്യത്തില്‍ അല്‍പം ശ്രദ്ധ നല്‍കാം

സോയ ഹൈപ്പോതൈറോയിഡിസത്തിന് വിരുദ്ധ ഭക്ഷണമാണ്. കാരണം അവ തൈറോക്സിന്‍ ആഗിരണം തടസ്സപ്പെടുത്താം. കോളിഫ്‌ളവര്‍, കാബേജ്, ബ്രൊക്കോളി തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. കാബേജ് കഴിക്കുന്നത് ഗോയിറ്ററിന് കാരണമായേക്കാം. 

Hypothyroidism Symptoms and causes
Author
Trivandrum, First Published Jun 14, 2020, 6:42 PM IST

തൈറോയിഡ് ഗ്രന്ഥി ആവശ്യത്തിനുള്ള ഹോർമോൺ ഉത്പാദിപ്പിക്കാതിരിക്കുകയോ തൈറോയിഡ് പ്രവർത്തനരഹിതം ആയിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. ഉപാപചയ  (metabolic) പ്രവർത്തനങ്ങൾ ഹൈപ്പോതൈറോയിഡിസം സാവധാനത്തിലാക്കുന്നു.  ഹൈപ്പോതൈറോയിഡിസം ഉണ്ടെന്ന് കണ്ടെത്തിയാല്‍ ഭക്ഷണകാര്യത്തില്‍ അല്‍പ്പം നിയന്ത്രണം കൊണ്ടുവരുന്നത് നല്ലതാണ്.  

ചില ഭക്ഷണങ്ങള്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ഉദാഹരണത്തിന്, തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കാന്‍ ശരീരത്തിന് അയഡിന്‍ ആവശ്യമുള്ളതിനാല്‍, അയഡിന്‍ ആഗിരണം തടസ്സപ്പെടുത്തുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക. അയോഡിൻ കുറവുള്ള ആളുകൾക്ക് ഹൈപ്പോതൈറോയിഡിസം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

' ജനസംഖ്യയുടെ 12 ശതമാനത്തിലധികം പേർ അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ തൈറോയ്ഡ് അവസ്ഥയെ നേരിടുന്നു. 60 ശതമാനം പേർക്കും തങ്ങൾക്ക് ഇത് ഉണ്ടെന്ന് പോലും മനസ്സിലാകുന്നില്ല' - അമേരിക്കൻ തൈറോയ്ഡ് അസോസിയേഷൻ വ്യക്തമാക്കുന്നു.

 സോയ ഹൈപ്പോതൈറോയിഡിസത്തിന് വിരുദ്ധ ഭക്ഷണമാണ്. കാരണം അവ തൈറോക്സിന്‍ ആഗിരണം തടസ്സപ്പെടുത്താം. കോളിഫ്‌ളവര്‍, കാബേജ്, ബ്രൊക്കോളി തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. കാബേജ് കഴിക്കുന്നത് ഗോയിറ്ററിന് കാരണമായേക്കാം. 

 ഉരുളക്കിഴങ്ങ് ചിപ്സ്, കുക്കീസ്, കേക്കുകള്‍ പോലുള്ള ഭക്ഷണങ്ങളും പ്രോസസ്ഡ് ചെയ്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കാരണം ഉയര്‍ന്ന അളവില്‍ ഉപ്പ് ചേര്‍ത്ത സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ പലപ്പോഴും ധാതുക്കള്‍ കൂടുതലാണ്. മാത്രമല്ല ഈ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് അപകടം ചെയ്യും. ഉയര്‍ന്ന അളവിലുള്ള അയഡിന്‍ തൈറോയിഡ് ഹോര്‍മോണ്‍ ഉല്‍പാദനം കുറയ്ക്കുകയും ആരോഗ്യം കൂടുതല്‍ വഷളാക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 

ഒഴിവാക്കണം ഈ ആറ് ശീലങ്ങള്‍; രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്താം...


 

Follow Us:
Download App:
  • android
  • ios