Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഓ​ഗസ്റ്റ് 15ന് വിപണിയില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഐസിഎംആര്‍

ഓഗസ്റ്റ് 15ന് വാക്‌സിന്‍ വിപണിയില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ അറിയിച്ചു. ഐസിഎംആറും ഭാരത് ബയോടെക് ഇന്റര്‍നാഷനലും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്.

ICMR Fast tracks Bharat Biotech's Covaxin Covid Vaccine;
Author
Delhi, First Published Jul 3, 2020, 10:55 AM IST

കോവിഡിനെതിരെ ഇന്ത്യ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഓഗസ്റ്റ് പതിനഞ്ചോടെ പുറത്തിറക്കിയേക്കാം. ഓഗസ്റ്റ് 15ന് വാക്‌സിന്‍ വിപണിയില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ അറിയിച്ചു. ഐസിഎംആറും ഭാരത് ബയോടെക് ഇന്റര്‍നാഷനലും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്.

പൂനെയിലെ 'നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് വൈറോളജി'യില്‍ വേര്‍തിരിച്ചെടുത്ത വൈറസില്‍ നിന്നാണ് ഭാരത് ബയോടെക് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ഓഗസ്റ്റ് പതിനഞ്ചോടെ ഇതു ജനങ്ങളില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 വാക്സിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങൾക്ക് കഴിഞ്ഞ ദിവസമാണ് ഐസിഎംആർ അനുമതി നൽകിയത്. ബിബിവി152 എന്ന കോഡിലുള്ള കോവിഡ് വാക്സിന് കോവാക്സിൻ എന്നാണ് പേരിട്ടിരിക്കുന്നത്. ജൂലൈ ഏഴിന് വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങുമെന്നും ബല്‍റാം പറഞ്ഞു.

ബിബിഐഎല്‍ നിരന്തര പരിശ്രമമാണ് നടത്തുന്നത്. ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും അന്തിമ ഫലമെന്നും ബല്‍റാം പറഞ്ഞു. ആദ്യമായാണ് ഇന്ത്യ തദ്ദേശീയമായി വാകിസിന്‍ നിര്‍മ്മിക്കുന്നത്. അതുകൊണ്ടുതന്നെ കൊറോണ വാക്‌സിന്റെ നിര്‍മ്മാണം ഇന്ത്യയുടെ പ്രധാന പദ്ധതികളില്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. 

കൊവിഡ് 19 ചികിത്സ: റെംഡിസിവിര്‍ മരുന്ന് വാങ്ങിക്കൂട്ടി അമേരിക്ക..


 

Follow Us:
Download App:
  • android
  • ios