തുടര്‍ച്ചയായ ചുമയും നെഞ്ചുവേദനയുമുണ്ടെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത്...
ചുമയും നെഞ്ചുവേദനയും പതിവാകുമ്പോള്‍ മറ്റ് ചില കാര്യങ്ങള്‍ കൂടി നോക്കിയ ശേഷം നിങ്ങള്‍ ആദ്യം തന്നെ ശ്വാസകോശം 'നോര്‍മല്‍' ആണോ എന്ന് പരിശോധിച്ചുറപ്പിക്കുകയാണ് വേണ്ടത്.

ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങളാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം നാം നേരിട്ടത്. പ്രധാനമായും കൊവിഡ് തന്നെ ഇതിന് കാരണമായി വന്നിട്ടുള്ളത്. കൊവിഡന് ശേഷം അനുബന്ധ ആരോഗ്യപ്രശന്ങ്ങള്‍ നേരിടുന്നവരുടെ എണ്ണം വളരെ കൂടുതലാ്. ഓരോ സീസണിലും പനികള്‍ക്ക് പുറമെ വര്‍ധിച്ചുവരുന്ന വൈറല്‍ ആക്രമണങ്ങളും ആശങ്കയാകാറുണ്ട്.
ഇത്തരത്തില്‍ നിരവധി പേര്‍ ഇപ്പോള്‍ പരാതിപ്പെടുന്നൊരു കാര്യമാണ് തുടര്‍ച്ചയായ ചുമ. ലോംഗ് കൊവിഡ് അഥവാ കൊവിഡ് വന്നുപോയതിന്‍റെ ഭാഗമായും ഇതുണ്ടാകാം അതിന് പുറമെ മറ്റ് പല കാരണങ്ങളും ഇതിലേക്ക് നമ്മെ നയിക്കാം. എന്തായാലും ഇങ്ങനെ തുടര്‍ച്ചയായ ചുമയും ഒപ്പം തന്നെ നെഞ്ചുവദേനയും അനുഭവപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് എന്താണെന്നതിനെ കുറിച്ചാണ് സൂചിപ്പിക്കുന്നത്. ചുമയും നെഞ്ചുവേദനയും പതിവാകുമ്പോള്‍ മറ്റ് ചില കാര്യങ്ങള്‍ കൂടി നോക്കിയ ശേഷം നിങ്ങള്‍ ആദ്യം തന്നെ ശ്വാസകോശം 'നോര്‍മല്‍' ആണോ എന്ന് പരിശോധിച്ചുറപ്പിക്കുകയാണ് വേണ്ടത്.
ശ്വാസകോശം പരിശോധനയ്ക്ക് വിധേയമാക്കേണ്ട തില അവസ്ഥകളെ കുറിച്ച് വിശദമായിത്തന്നെ മനസിലാക്കൂ.
തുടര്‍ച്ചയായ ചുമ...
മൂന്നാഴ്ചയിലധികമായി ചുമ തുടരുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ശ്വാസകോശം പരിശോധിച്ചിരിക്കണം. ബ്രോങ്കൈറ്റിസ്, ക്യാൻസര്‍, മറ്റ് ശ്വാസകോശ അണുബാധകള്‍ എന്തെങ്കിലുമാണെങഅകില്‍ അത് സമയബന്ധിതമായി കണ്ടെത്തിയില്ലെങ്കില്‍ വലിയ സങ്കീര്‍ണതയാണ് പിന്നീടുണ്ടാവുക.
ശ്വാസതടസം...
ശ്വാസതടസം തുടര്‍ച്ചയായി നേരിടുന്നുവെങ്കിലും ശ്വാസകോശം പിരശോധനയ്ക്ക് വിധേയമാക്കണം. നിത്യജീവിതത്തില്‍ നാം സാധാരമനിലയില്‍ ചെയ്യാറുള്ള കാര്യങ്ങള്‍ അങ്ങനെ ചെയ്യാൻ സാധിക്കാത്ത വിതം കിതപ്പ്, സ്വാസംമുട്ടല്‍, ക്ഷീണം എന്നീ പ്രശ്നങ്ങള്‍ തുടര്‍ച്ചയായി നേരിടുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്.
നെഞ്ചുവേദന...
ആദ്യമേ സൂചുപ്പിച്ചത് പോലെ നെഞ്ചുവേദനയും ശ്വാസകോശം പരിശോധിക്കേണ്ടതിന്‍റെ ആവശ്യകത വിളിച്ചുപറയുന്നൊരു അവസ്ഥയാണ്. ശ്വാസതടസം, കഫത്തില്‍ രക്തത്തിന്‍റെ അംശം എന്നിവ കൂടി കാണുന്ന സാഹചര്യത്തില്‍ നിര്‍ബന്ധമായും വൈകാതെ പരിശോധനയ്ക്ക് വിധേയരാവുക.
പാരമ്പര്യം...
അലര്‍ജി, മറ്റ് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍- പ്രശ്നങ്ങള്‍ എന്നിവ പാരമ്പര്യമായി ഉള്ളതാണെങ്കില്‍- എന്നുവച്ചാല്‍ വീട്ടില്‍ മറ്റാര്‍ക്കെങ്കിലും ഉണ്ടെങ്കിലും എന്തെങ്കിലും അസ്വസ്ഥതകള്‍ ദിവസങ്ങളോളം നീണ്ടുനിന്നാല്‍ നിങ്ങള്‍ പരിശോധന നടത്തിയിരിക്കണം.
വണ്ണം കുറയുന്നത്...
കാരണങ്ങളേതുമില്ലാതെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടോ ആഴ്ചകള്‍ കൊണ്ടോ വണ്ണം കുറഞ്ഞു എങ്കിലും നിങ്ങള്‍ ഒരു മെഡിക്കല്‍ ചെക്കപ്പിന് തയ്യാറാകണം. ഈ ഘട്ടത്തില്‍ ചുമയോ, ശ്വാസതടസമോ എല്ലാം അനുഭവപ്പെടുന്ന് കൂടിയുണ്ടെങ്കില്‍ ശ്വാസകോശത്തിന്‍റെ അവസ്ഥ പ്രത്യേകമായിത്തന്നെ പരിശോധിക്കുക.
പുകവലി...
പുകവലിയുള്ളവര്‍- അതുപോലെ തന്നെ കെമിക്കലുകള്‍ എപ്പോഴും ശ്വസിക്കുംവിധത്തിലുള്ള ജോലി ചെയ്യുന്നവരോ അങ്ങനെയുള്ള അന്തരീക്ഷത്തില്‍ ജീവിക്കുന്നവരോ ആണെങ്കിലും ശ്വാസകോശത്തിന്‍റെ അവസ്ഥ ഇടയ്ക്ക് പരിശോധിച്ച് ഉറപ്പുവരുത്തണം.
Also Read:- പ്രമേഹമുള്ളവര്‍ ഈ അഞ്ച് അസുഖങ്ങളെ കൂടി ശ്രദ്ധിക്കുക...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-