പ്രമേഹം അനിയന്ത്രിതമായി മുന്നോട്ട് പോയാല്‍ അത് ക്രമേണ മറ്റ് പല അവയവങ്ങളെയും ശാരീരികപ്രവര്‍ത്തനങ്ങളെയുമെല്ലാം ബാധിക്കുന്ന നിലയിലേക്ക് എത്തുകയാണ്.

പ്രമേഹം, ഒരു ജീവിതശൈലീരോഗമായാണ് കണക്കാക്കുന്നത്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായ പ്രമേഹത്തെ കുറെക്കൂടി കരുതലോടെയാണ് ഇന്ന് ആളുകള്‍ കണക്കാക്കുന്നത്. പ്രമേഹമുണ്ടാക്കുന്ന അനുബന്ധപ്രശ്നങ്ങളും രോഗങ്ങളും മനസിലാക്കുന്നത് തന്നെയാണ് ഇതിന് കാരണം.

പ്രമേഹം അനിയന്ത്രിതമായി മുന്നോട്ട് പോയാല്‍ അത് ക്രമേണ മറ്റ് പല അവയവങ്ങളെയും ശാരീരികപ്രവര്‍ത്തനങ്ങളെയുമെല്ലാം ബാധിക്കുന്ന നിലയിലേക്ക് എത്തുകയാണ്. ഇത്തരത്തില്‍ പ്രമേഹമുള്ളവര്‍ കരുതിയിരിക്കേണ്ട മറ്റ് ചില രോഗങ്ങളെയും അവസ്ഥകളെയും കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ഹൃദ്രോഗങ്ങള്‍ അല്ലെങ്കില്‍ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണിത്തരത്തില്‍ പ്രമേഹമുള്ളവര്‍ ശ്രദ്ധിക്കേണ്ട ഒന്ന്. ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള അവസ്ഥകളിലേക്കെല്ലാം പ്രമേഹത്തിന് നയിക്കാനാകും അതിനെല്ലാമുള്ള ജാഗ്രത തീര്‍ച്ചയായും വേണം.

രണ്ട്...

രക്തത്തിലെ ഉയര്‍ന്ന നില വൃക്കകളെയും പ്രശ്നത്തിലാക്കാം. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ഡയാലിസിസ്- അല്ലെങ്കില്‍ വൃക്ക മാറ്റിവയ്ക്കല്‍ വരെയൊക്കെ എത്തുന്ന കേസുകളുണ്ട്. 

മൂന്ന്...

പ്രമേഹം കാഴ്ചാ ശക്തിയെ ബാധിക്കാമെന്നതിനെ കുറിച്ച് ഇന്ന് മിക്കവരും ബോധ്യമുള്ളവരാണ്. 'ഡയബെറ്റിക് റെറ്റിനോപ്പതി' എന്നാണീ അവസ്ഥയെ വിളിക്കുന്നത്. ഇതും പ്രമേഹം അനിയന്തിരതമായി ക്രമേണ സംഭവിക്കുന്നതാണ്.

നാല്...

പ്രമേഹരോഗികളെ ബാധിക്കാൻ സാധ്യതയുള്ള മറ്റൊന്നാണ് ഡയബെറ്റിക് ന്യൂറോപ്പതി അഥവാ പ്രമേഹം നാഡീവ്യവസ്ഥയെ ബാധിക്കുന്ന അവസ്ഥ. കൈകാലുകളില്‍ മരവിപ്പ്, തുടിപ്പ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ഇതുമൂലം കാണാം. ഇതും പോകെപ്പോകെ ആരോഗ്യത്തിന് വലിയ ഭീഷണി ഉയര്‍ത്തുന്ന അവസ്ഥ തന്നെയാണ്.

അഞ്ച്...

പ്രമേഹവും അമിതവണ്ണവും വളരെയധികം ബന്ധപ്പെട്ട് കിടക്കുന്ന അവസ്ഥയാണ്. അമിതവണ്ണമുള്ളവരില്‍ പ്രമേഹം കാണാൻ സാധ്യതയുണ്ട്. അതുപോലെ തന്നെ പ്രമേഹമുള്ളവരില്‍ പിന്നീടും അമിതവണ്ണത്തിന് സാധ്യതയുണ്ട്. ഇങ്ങനെ അമിതവണ്ണ്ം പിടികൂടാതിരിക്കാൻ പ്രമേഹരോഗികള്‍ ഭക്ഷണം, വ്യായാമം എന്നീ കാര്യങ്ങളെല്ലാം ഏറെ ശ്രദ്ധിക്കണം. 

Also Read:- ദിവസവും 'ബീൻസ്' കഴിക്കൂ; ഗുണങ്ങളറിഞ്ഞാല്‍ നിങ്ങളൊഴിവാക്കില്ല...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo