Asianet News MalayalamAsianet News Malayalam

പ്രതിരോധശേഷി കൂട്ടാനായി കുട്ടികൾക്ക് നൽകാം ഈ ഭക്ഷണങ്ങൾ

രോഗപ്രതിരോധശേഷി കുറയുന്നത് തന്നെയാണ് കുട്ടികളില്‍ രോഗങ്ങള്‍ ഇടയ്ക്കിടെ വരുന്നതിന് കാരണമാകുന്നത്. പോഷക​ഗുണമുള്ളതും ആരോ​ഗ്യകരവുമായ ഭക്ഷണം പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. 

Immune Boosting Foods for Kids
Author
Trivandrum, First Published Nov 24, 2021, 10:41 PM IST

കുട്ടികളുടെ ആരോഗ്യമെന്നത് വളരെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്. ഭക്ഷണ കാര്യത്തിലും കൂടുതൽ ശ്രദ്ധ വേണം. കുട്ടികളിലെ വളർച്ചയ്ക്ക് പലപ്പോഴും തടസമായി നിൽക്കുന്ന, ആരോഗ്യത്തിന് പ്രശ്‌നമായി നിൽക്കുന്നതാണ് അടിക്കടി വരുന്ന രോഗങ്ങൾ.

രോഗപ്രതിരോധശേഷി കുറയുന്നത് തന്നെയാണ് കുട്ടികളിൽ രോഗങ്ങൾ ഇടയ്ക്കിടെ വരുന്നതിന് കാരണമാകുന്നത്. പോഷക​ഗുണമുള്ളതും ആരോ​ഗ്യകരവുമായ ഭക്ഷണം പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. പ്രതിരോ​ധശേഷി കൂട്ടാൻ കുട്ടികൾക്ക് നിർബന്ധമായും നൽകേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാം...

ഒന്ന്...

ധാരാളം വിറ്റാമിനുകൾ തൈരിൽ അടങ്ങിയിട്ടുണ്ട്. ഇവ കൂടാതെ പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയും അടങ്ങിയിട്ടുണ്ട്. പാൽ അസിഡിറ്റി പ്രശ്‌നങ്ങൾ ഉണ്ടാക്കില്ല. തൈരിലെ പ്രോബയോട്ടിക്സ് രോഗപ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കുന്നു. കുട്ടികൾക്ക് സാലഡായോ അല്ലാതെയോ തെെര് നൽകാം.

 

Immune Boosting Foods for Kids

 

രണ്ട്...

ബദാമിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളുടെ സമ്പുഷ്ടമായ ഉറവിടമാണ് ബദാം. ബദാമിൽ ഫോസ്ഫറസ്, മഗ്നീഷ്യം, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ എല്ലുകൾ, പല്ലുകൾ എന്നിവയുടെ ആരോഗ്യത്തിനും ബദാം നല്ലതാണ്. 

മൂന്ന്...

അയൺ, പ്രോട്ടീൻ എന്നിവയുടെ കലവറയാണ് മുട്ട. അത് കൊണ്ട് തന്നെ മുട്ട ആരോഗ്യത്തിന് വളരെ ഏറെ നല്ലതാണ്. വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുട്ട. മുട്ടയിലെ സെലിനിയം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

 

Immune Boosting Foods for Kids

 

നാല്...

റാഗിയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വിവിധതരം മാക്രോ, മൈക്രോ ന്യൂട്രിയന്റുകൾ, അവശ്യ കൊഴുപ്പുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. പ്രതിരോധശേഷി കൂട്ടാൻ മികച്ചൊരു ഭക്ഷണമാണ് റാ​ഗി.

Follow Us:
Download App:
  • android
  • ios