ലോകത്താകമാനം 17 ദശലക്ഷത്തിലധികം ആളുകൾ സെറിബ്രൽ പാൾസിയുമായി ജീവിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഈ രോഗം ബാധിച്ചവരെ പരിചരിക്കുക, സഹായിക്കുക, രോഗത്തെക്കുറിച്ച് അവബോധം വളർത്തുക, അതിനുവേണ്ട സാമൂഹിക മാറ്റങ്ങൾ കൊണ്ടുവരിക എന്നിവയാണ് ഈ ദിവസത്തിന്‍റെ ലക്ഷ്യം.
ഒക്‌ടോബർ 6, ലോക സെറിബ്രൽ പാൾസി (Cerebral Palsy ) ദിനമാണ്. സെറിബ്രൽ പാൾസി ഒരു ന്യൂറോളജിക്കൽ ഡിസോർഡർ ആണ്. അത് ചലനം, പേശി നിയന്ത്രണം എന്നിവയെ ബാധിക്കുന്നു. ഇത് ജനനത്തിനു മുമ്പോ പ്രസവസമയത്തോ ഉണ്ടാകുന്ന മസ്തിഷ്കത്തിനുണ്ടാകുന്ന ക്ഷതം മൂലമാണ് ഉണ്ടാകുന്നത്.
ലോകത്താകമാനം 17 ദശലക്ഷത്തിലധികം ആളുകൾ സെറിബ്രൽ പാൾസിയുമായി ജീവിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഈ രോഗം ബാധിച്ചവരെ പരിചരിക്കുക, സഹായിക്കുക, രോഗത്തെക്കുറിച്ച് അവബോധം വളർത്തുക, അതിനുവേണ്ട സാമൂഹിക മാറ്റങ്ങൾ കൊണ്ടുവരിക എന്നിവയാണ് ഈ ദിവസത്തിൻറെ ലക്ഷ്യം.
'സെറിബ്രൽ' എന്നാൽ തലച്ചോറുമായി ബന്ധപ്പെട്ടത് എന്നും 'പാൾസി' എന്നാൽ ശരീരത്തിൻറെ ബലഹീനത അല്ലെങ്കിൽ വിറയൽ എന്നുമാണ് അർഥമാക്കുന്നത്. സെറിബ്രൽ പാൾസി ഏതെങ്കിലും ഒരവയവത്തെ മാത്രം ബാധിക്കുന്ന രോഗമല്ല. മറിച്ച് നവജാതശിശുക്കളിൽ സംഭവിക്കുന്ന നിരവധി ന്യൂറോളജിക്കൽ പ്രശ്‌നങ്ങളെ ചേർത്തുപറയുന്നതാണ്. ഇത് കുട്ടികളുടെ പേശികളുടെ ചലനത്തെയും ബാധിക്കുന്നു.
ഇന്ത്യയിൽ ജനിക്കുന്ന കുട്ടികളിൽ 500ൽ ഒരാൾക്ക് എന്ന നിരക്കിൽ ഇത്തരം രോഗാവസ്ഥ കാണപ്പെടുന്നു എന്ന് കണക്കുകൾ കാണിക്കുന്നു. ആധുനിക വൈദ്യ ശാസ്ത്ര ശാഖകളിൽ പ്രധാനപ്പെട്ട ഒന്നായ ശിശുരോഗ വിഭാഗത്തെ സംബന്ധിച്ച് ഇപ്പോഴും വെല്ലുവിളി ഉയർത്തുന്ന ഒരു അവസ്ഥയാണ് ‘സെറിബ്രൽ പാൾസി’ എന്ന രോഗാവസ്ഥയും അതിന്റെ ചികിത്സയും.
ഗർഭാവസ്ഥയിൽ അമ്മയ്ക്കുണ്ടാകുന്ന അണുബാധകൾ, വൈറസ് രോഗങ്ങൾ, അമിത രക്തസമ്മർദ്ദം, പ്രമേഹം, കുട്ടിയുടെ മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന്റെ അമിത ഭാരക്കുറവ്, ഗർഭാവസ്ഥയിൽ കാണപ്പെടുന്ന രക്തത്തിലെ ഗ്ലൂക്കോസിന്റെ ക്രമരഹിതമായ വ്യതിയാനങ്ങൾ, ജനന സമയത്തുണ്ടാകുന്ന ശ്വാസ തടസ്സങ്ങൾ, തലയിലെ മുറിവും രക്തസ്രാവവും, ജനനശേഷമുണ്ടാകുന്ന അപസ്മാരം എന്നിവയൊക്കെയും സെറിബ്രൽ പാൾസി എന്ന അവസ്ഥയ്ക്ക് കാരണമായേക്കാം.
ഗര്‍ഭനിരോധന ഗുളിക സ്ഥിരമായി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, പഠനം പറയുന്നത്

