Asianet News MalayalamAsianet News Malayalam

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ ഇവ കഴിക്കാം

ബലഹീനത, ക്ഷീണം,ശ്വാസം മുട്ടൽ, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയാണ് വിളർച്ചയുടെ പ്രധാന ലക്ഷണങ്ങൾ. ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന മൂന്ന് ഭക്ഷണങ്ങളെ കുറിച്ച് ഡോ. ഐശ്വര്യ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

Improve your haemoglobin count with these special recipes
Author
Trivandrum, First Published Sep 17, 2021, 6:20 PM IST

ഹീമോഗ്ലോബിന്റെ കുറഞ്ഞ അളവ് നിസാരമായി കാണേണ്ട ഒന്നല്ല. എനർജി ഉയർന്ന നിലയിൽ നിലനിർത്തുന്നത് മുതൽ വിളർച്ച പോലുള്ള അവസ്ഥകളിൽ നിന്നും രക്ഷനേടുന്നതിനും, രക്തത്തിലെ വിവിധ അവയവങ്ങളിലേക്കും ശരീര കോശങ്ങളിലേക്കും ഓക്സിജൻ എത്തിക്കാൻ ഹീമോഗ്ലോബിൻ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 

ചുവന്ന രക്താണുക്കളിലും (ആർബിസി) കാണപ്പെടുന്ന ഇരുമ്പ് അടങ്ങിയ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഇത് കോശങ്ങൾക്ക് അവയുടെ സ്വഭാവ സവിശേഷതയായ ചുവന്ന നിറം നൽകുന്നു. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഡെസിലിറ്ററിന് 14 മുതൽ 18 ഗ്രാം വരെയും സ്ത്രീകൾക്ക് ഡെസിലിറ്ററിന് 12 മുതൽ 16 ഗ്രാം വരെയുമാണ് ഹീമോഗ്ലോബിന്റെ അളവ് വേണ്ടത്.  

കുറഞ്ഞ ഹീമോഗ്ലോബിൻ (എച്ച്ബി) വിളർച്ച മൂലവും ഉണ്ടാകാം. പ്രത്യേകിച്ച് സ്ത്രീകളിൽ. എന്നിരുന്നാലും, ചില ആഹാരക്രമങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഇത് നിയന്ത്രിക്കാനാകുമെന്ന് ആയുർവേദ വിദ​ഗ്ധ ഡോ. ഐശ്വര്യ സന്തോഷ് പറയുന്നു. ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് വിളർച്ചയിലേക്ക് നയിക്കുന്നു. 

ബലഹീനത, ക്ഷീണം,ശ്വാസം മുട്ടൽ,ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയാണ് വിളർച്ചയുടെ പ്രധാന ലക്ഷണങ്ങൾ. ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന മൂന്ന് ഭക്ഷണങ്ങളെ കുറിച്ച് ഡോ. ഐശ്വര്യ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

മുരിങ്ങയില തോരൻ...

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് മുരിങ്ങയില. ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ മികച്ചൊരു ഭക്ഷണമാണ് മുരിങ്ങയില തോരൻ. ഈ രീതിയിൽ മുരിങ്ങയില തോരൻ തയ്യാറാക്കി നോക്കൂ...

അരടീസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കിയ ശേഷം അതിലേക്ക് ചെറുതായി അരിഞ്ഞ രണ്ട് സവാളയിട്ട് വഴറ്റുക. ശേഷം ഇതിലേക്ക് മുരിങ്ങയില ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് വേകുന്നതിനായി അടച്ച് വയ്ക്കുക. ഇങ്ങനെ കഴിക്കുന്നത് വിളർച്ച തടയാൻ സഹായിക്കും.

ഉണക്കമുന്തിരി ഈന്തപ്പഴം ഡ്രിങ്ക്...

തലേ ദിവസം രാത്രി പത്ത് ഈന്തപ്പഴവും അഞ്ച് ഉണക്ക മുന്തിരിയും കുതിർക്കാനായി വെള്ളത്തിലിട്ട് വയ്ക്കുക. ശേഷം രാവിലെ ആ വെള്ളം വെറും വയറ്റിൽ കുടിക്കുക. ഈ പാനീയം ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും.

എബിസി ജ്യൂസ്...

ഒരു ബീറ്റ്റൂട്ട്, ഒരു കാരറ്റ്, ഒരു നെല്ലിക്ക എന്നിവ യോജിപ്പിച്ച് ജ്യൂസാക്കി കുടിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് ഫലപ്രദമാണ്.

ശരീരത്തിന് വേണം ഈ വിറ്റാമിനുകൾ; ഡയറ്റീഷ്യൻ പറയുന്നു
 

Follow Us:
Download App:
  • android
  • ios