18 വയസ്സില്‍ താഴെയുള്ള 251 പേരെയാണ് ഇംഗ്ലണ്ടില്‍ കൊവിഡ് ബാധിച്ച്‌ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഈ പ്രായപരിധിയില്‍ 47,903 പേരില്‍ ഒരാള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ കൊവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതെന്ന് പഠനത്തിൽ പറയുന്നു.

കുട്ടികളില്‍‍ കൊവിഡ് ​ഗുരുതരമാകില്ലെന്ന് പഠനം. കുട്ടികളിൽ കൊവിഡ‍് ബാധിച്ചാൽ ഗുരുതര അസുഖങ്ങള്‍ ഉണ്ടാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത വളരെ കുറവാണെന്ന് പുതിയ പഠനത്തിൽ പറയുന്നു.

യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ (യു‌സി‌എൽ), ബ്രിസ്റ്റോൾ സർവകലാശാല, യോർക്ക് സർവകലാശാല, ലിവർപൂൾ സർവകലാശാല എന്നീ സർവകലാശാലകളാണ്​ 18 വയസ്സിൽ താഴെയുള്ളവരിൽ പഠനം നടത്തിയത്​. 18 വയസ്സില്‍ താഴെയുള്ള 251 പേരെയാണ് ഇംഗ്ലണ്ടില്‍ കൊവിഡ് ബാധിച്ച്‌ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 

ഈ പ്രായപരിധിയില്‍ 47,903 പേരില്‍ ഒരാള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ കൊവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതെന്ന് പഠനത്തിൽ പറയുന്നു. കൗമാരക്കാർക്കും കുട്ടികൾക്കും അതിവേഗം വാക്​സിൻ നൽകി അവരെ സുരക്ഷിതരാക്കണമെന്നാണ്​ ​​ഗവേഷകരിലൊരാളായ യു‌സി‌എല്ലിൽ നിന്നുള്ള പ്രൊ. റസ്സൽ വിനർ പ​റഞ്ഞു.

'കൊവിഡ് 19 അടങ്ങിയിട്ടില്ല'; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona