എബോള ഉൾപ്പെടെയുള്ള പകർച്ചവ്യാധികള്‍ ഇന്ത്യയിലും വന്നേക്കാമെന്ന് ആരോഗ്യ ഗവേഷകരുടെ മുന്നറിയിപ്പ്. കരുതിയിരിക്കണമെന്നും ഗവേഷകര്‍ അറിയിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ), നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) എന്നിവയിലെ ശാസ്ത്രജ്ഞരാണ് ഇന്ത്യയിൽ മാരകമായ 10 വൈറൽ രോഗങ്ങൾക്കുള്ള സാധ്യത കണ്ടെത്തിയത്.

മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് (മെർസ്), മഞ്ഞപ്പനി, പക്ഷിപ്പനി തുടങ്ങിയ രോഗങ്ങളും പടരാനുള്ള സാധ്യത പഠനത്തിൽ കണ്ടെത്തി. ഈ രോഗങ്ങൾ കണ്ടെത്തിയ രാജ്യങ്ങളിലേക്ക് ഉൾപ്പെടെ യാത്ര വർധിച്ചതാണ് ഇതിനു കാരണമെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു.

എബോള പടർന്ന യുഗാണ്ടയിൽ 30,000 ഇന്ത്യക്കാർ താമസിക്കുന്നുണ്ട്. ഈ രോഗം പിടിപെട്ടാൽ മരണ നിരക്ക് 70 ശതമാനം വരെയാണ്.