Asianet News MalayalamAsianet News Malayalam

കൊവിഡിന്‍റെ ഇന്ത്യൻ വകഭേദം 44 രാജ്യങ്ങളിൽ കണ്ടെത്തി; ലോകാരോഗ്യ സംഘടന

2020 ഒക്ടോബറിൽ ഇന്ത്യയിൽ കണ്ടെത്തിയ ബി.1.617 വകഭേദമാണ് ഇപ്പോള്‍ വിവിധ രാജ്യങ്ങളിൽ സാന്നിധ്യം രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ലോകാരോഗ്യസംഘടന പറയുന്നു. 

Indian Covid Variant Found In 44 Countries says WHO
Author
Thiruvananthapuram, First Published May 12, 2021, 10:58 AM IST

ഇന്ത്യയിൽ കണ്ടെത്തിയ കൊവിഡ് വകഭേദത്തിന്റെ സാന്നിധ്യം 44 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. 2020 ഒക്ടോബറിൽ ഇന്ത്യയിൽ കണ്ടെത്തിയ ബി.1.617 വകഭേദമാണ് ഇപ്പോള്‍ വിവിധ രാജ്യങ്ങളിൽ സാന്നിധ്യം രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ലോകാരോഗ്യസംഘടന ബുധനാഴ്ച പറഞ്ഞു. 

ലോകാരോഗ്യസംഘടനയുടെ പരിധിയിലുള്ള ആറ് മേഖലകളിലെ 4,500 സാമ്പിളുകളിലാണ് വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. കൊവിഡിന്‍റെ മറ്റ് വകഭേദങ്ങളേക്കാൾ അപകടകാരിയാണ് ബി.1.617 വകഭേദം. ഈ വകഭേദത്തിന്റെ കേസുകൾ ഇന്ത്യ കൂടാതെ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് ബ്രിട്ടനിലാണ്. 

കൊവിഡിന്റെ ബി.1.617 വകഭേദം ആഗോള തലത്തിൽ ആശങ്കപ്പെടേണ്ട വകഭേദമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. അതിവേഗമാണ് ഈ വൈറസ് വ്യാപിക്കുന്നതെന്നും ഡബ്ല്യൂഎച്ച്ഒ പറയുന്നു. ഡബ്ല്യൂഎച്ച്ഒയുടെ നേതൃത്വത്തില്‍ ഈ വകഭേദത്തെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ നടന്നുക്കൊണ്ടിരിക്കുകയാണ്.

Also Read: കൊവിഡ് ചികിത്സയ്ക്കായി ചാണകം ഉപയോഗിക്കുന്നതിനെതിരെ ആരോഗ്യ വിദഗ്ധര്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios