ഓരോ വർഷവും ഏകദേശം 4 ലക്ഷം കുട്ടികളിലും 19 വയസ്സുവരെയുള്ള കൗമാരക്കാരിലും കാൻസർ ബാധിക്കുന്നു. കുട്ടിക്കാലത്തെ ഏറ്റവും സാധാരണമായ ക്യാൻസറുകളിൽ രക്താർബുദം, മസ്തിഷ്ക അർബുദം, ലിംഫോമകൾ, ന്യൂറോബ്ലാസ്റ്റോമ, തുടങ്ങിയവയാണ്.
ഇന്ന് അന്താരാഷ്ട്ര ബാല്യ കാൻസർ ദിനം. രോഗത്തെ നേരത്തെ കണ്ടെത്താതെ പോകുന്നത് കുട്ടികളിൽ ഉണ്ടാക്കുന്ന അർബുദത്തെ കൂടുതൽ വെല്ലുവിളി ഉയർത്തുന്നു. എച്ച്ഐവി, എപ്‌സ്റ്റൈൻ-ബാർ വൈറസ്, മലേറിയ തുടങ്ങിയ ചില വിട്ടുമാറാത്ത അണുബാധകൾ കുട്ടിക്കാലത്തെ ക്യാൻസറിനുള്ള അപകട ഘടകങ്ങളാണെന്ന്
ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
ഓരോ വർഷവും ഏകദേശം 4 ലക്ഷം കുട്ടികളിലും 19 വയസ്സുവരെയുള്ള കൗമാരക്കാരിലും കാൻസർ ബാധിക്കുന്നു. കുട്ടിക്കാലത്തെ ഏറ്റവും സാധാരണമായ ക്യാൻസറുകളിൽ രക്താർബുദം, മസ്തിഷ്ക അർബുദം, ലിംഫോമകൾ, ന്യൂറോബ്ലാസ്റ്റോമ, വിൽംസ് ട്യൂമർ തുടങ്ങിയവയാണ്.
കുട്ടികളിൽ ഒരു കാരണവുമില്ലാതെ വേഗത്തിൽ ശരീരഭാരം കുറയുകയോ തലവേദന, സന്ധികളിൽ നീർവീക്കം തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകുകയോ ചെയ്യുന്നുവെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടതാണ്.
കുട്ടികളിലെ ക്യാൻസറിൻ്റെ ലക്ഷണങ്ങൾ അവഗണിക്കരുത്...
ഒന്ന്...
കുട്ടിയുടെ ഭാരം പെട്ടെന്ന് കുറയുക ചെയ്യുന്നത് ഒരിക്കലും നിസ്സാരമായി കാണരുത്. അകാരണമായി വണ്ണം കുറയുന്നത് ക്യാൻസറിൻ്റെ ലക്ഷണമാകാം. ശരീരഭാരം കുറയുന്നത് തുടർച്ചയായി സംഭവിക്കുകയാണെങ്കിൽ കൂടുതൽ ജാഗ്രത പാലിക്കണം.
രണ്ട്...
കുട്ടിയ്ക്ക് അതിരാവിലെ തലവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ ജാഗ്രത പാലിക്കണം. ബ്രെയിൻ ട്യൂമർ ഉള്ള പല കുട്ടികളും രോഗനിർണയത്തിന് മുമ്പ് തലവേദന അനുഭവപ്പെടുന്നതായി വിദഗ്ധർ പറയുന്നു.
മൂന്ന്...
കുട്ടിക്ക് സന്ധികളിലും കാലുകളിലും മുകൾഭാഗങ്ങളിലും വീക്കമോ കഠിനമായ വേദനയോ അനുഭവപ്പെടുന്നതായി പറയുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണിക്കുക.
നാല്...
കുട്ടിയ്ക്ക് എപ്പോഴും ക്ഷീണം അനുഭവപ്പെടുക ചെയ്യുന്നുണ്ടെങ്കിൽ അവഗണിക്കരുത്. വിശ്രമിച്ചിട്ടും ക്ഷീണം തോന്നുന്നുവെങ്കിൽ ക്യാൻസറിൻ്റെ പ്രാരംഭ ലക്ഷണമാകാം.
അഞ്ച്...
കുട്ടിക്ക് വളരെക്കാലം തുടർച്ചയായി പനി പിടിക്കുകയോ ഒരാഴ്ചയിൽ കൂടുതൽ ഇത് തുടരുകയോ ചെയ്താൽ ഉടൻ തന്നെ ഡോക്ടറെ കാണിക്കുക.
Read more വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന നാല് ഡ്രൈ ഫ്രൂട്ട്‌സുകള്‍

