Asianet News MalayalamAsianet News Malayalam

നിരുത്തരവാദിത്തത്തോടെയും ജാ​ഗ്രതയില്ലാതെയും പെരുമാറുന്നവരാണ് കൊവിഡ് വ്യാപിപ്പിക്കുന്നത്; വിമർശനവുമായി ഐസിഎംആർ

പരിശോധന വർദ്ധിപ്പിക്കുന്നത് മൂലം കൊവിഡ് പോസിറ്റീവ് രോ​ഗികളുടെ നിരക്കിൽ കുറവ് സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

irresponsible and careless people spread covid
Author
Delhi, First Published Aug 26, 2020, 3:58 PM IST


ദില്ലി: ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്റെ പ്രധാന കാരണം മാസ്ക് ധരിക്കാത്തവരാണെന്ന വിമർശനവുമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. നിരുത്തരവാദപരമായി പെരുമാറുന്ന, ജാ​ഗ്രതയില്ലാത്ത ജനങ്ങളാണ് ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ കാരണം. ആരോ​ഗ്യ മന്ത്രാലയ ഉദ്യോ​ഗസ്ഥർക്കൊപ്പമുള്ള പത്രസമ്മേളനത്തിൽ ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർ​ഗവ പറഞ്ഞു. 

പരിശോധനാ നിരക്ക് വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്രമേണ പരിശോധനയുടെ വിസ്തൃതി വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു ദിവസം ഒരു മില്യൺ പരിശോധനകൾ വരെ നടത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിൽ പരിശോധന വർദ്ധിപ്പിക്കുന്നത് മൂലം കൊവിഡ് പോസിറ്റീവ് രോ​ഗികളുടെ നിരക്കിൽ കുറവ് സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 60975 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 848 പേർ മരിച്ചു. 66550 കൊവിഡ് രോ​ഗികൾ ​രോ​ഗമുക്തരായി. 1524 കൊവിഡ് ടെസ്റ്റിം​ഗ് ലബോറട്ടറികളാണ് ഇന്ത്യയിലാകെയുള്ളത്. 3,68,27,520 പരിശോധനകളാണ് ഇതുവരെ നടത്തിയത്. 
 

Follow Us:
Download App:
  • android
  • ios