ചുമയും ജലദോഷവും ഉള്ളപ്പോള്‍ ഫ്രൂട്ട്സ് കഴിച്ചാല്‍ ചിലര്‍ക്ക് അത് ചുമ- തൊണ്ടവേദന എല്ലാം കൂട്ടാറുണ്ട്. അങ്ങനെയെങ്കില്‍ ഈ പ്രശ്നങ്ങളെല്ലാം ഉള്ളപ്പോള്‍ ഫ്രൂട്ട്സ് കഴിക്കാതിരിക്കേണ്ടതുണ്ടോ? 

എല്ലായിടത്തും ചുമയും ജലദോഷവും പനിയുമെല്ലാം വ്യാപകമാകുന്നൊരു കാലമാണിത്. പിടിപെട്ടാല്‍ പിന്നെ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന അണുബാധയും ഇപ്പോഴത്തെ പ്രത്യേകതയാണ്. ഈയൊരു സാഹചര്യത്തില്‍ ചുമയും ജലദോഷവും പെട്ടെന്ന് മാറാനുള്ള പോംവഴികളും, ഇത് കൂടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമെല്ലാമാണ് മിക്കവരും അന്വേഷിക്കുന്നത്. 

ഇത്തരത്തില്‍ പലര്‍ക്കുമുള്ളൊരു സംശയമാണ് ചുമയും കഫക്കെട്ടും ജലദോഷവുമെല്ലാം ഉള്ളപ്പോള്‍ ഫ്രൂട്ട്സ് അഥവാ പഴങ്ങള്‍ കഴിക്കാമോ എന്നത്. പഴങ്ങള്‍ കഴിക്കുന്നത് പൊതുവെ ആരോഗ്യത്തിന് നല്ലതാണല്ലോ. ധാരാളം ആരോഗ്യഗുണങ്ങള്‍ പഴങ്ങള്‍ക്കുണ്ട്. പക്ഷേ ചുമയും ജലദോഷവും ഉള്ളപ്പോള്‍ ഫ്രൂട്ട്സ് കഴിച്ചാല്‍ ചിലര്‍ക്ക് അത് ചുമ- തൊണ്ടവേദന എല്ലാം കൂട്ടാറുണ്ട്. അങ്ങനെയെങ്കില്‍ ഈ പ്രശ്നങ്ങളെല്ലാം ഉള്ളപ്പോള്‍ ഫ്രൂട്ട്സ് കഴിക്കാതിരിക്കേണ്ടതുണ്ടോ? 

ഇതില്‍ വ്യക്തമായ മറുപടി, അല്ലെങ്കില്‍ ഉത്തരം സാധ്യമല്ല. കാരണം പഴങ്ങള്‍ കഴിക്കുമ്പോള്‍ അത് അസ്വസ്ഥതയുണ്ടാക്കുന്നത് എല്ലാവരിലും ഒരുപോലെയല്ല എന്നതാണ് സത്യം. ഓറഞ്ച്, കിവി, മുന്തിരി ഒക്കെ പോലുള്ള സിട്രസ് ഫ്രൂട്ട്സ് അഥവാ അല്‍പം അസിഡിക് ആയ പഴങ്ങള്‍ ചിലര്‍ക്ക് തൊണ്ടവേദനയും ചുമയും കൂട്ടാറുണ്ട്. എന്നാല്‍ മറ്റൊരു വിഭാഗത്തിന് ഇത് അധികം പ്രശ്നം ഉണ്ടാക്കുന്നതുമല്ല.

അതുപോലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച പഴങ്ങളോ ജ്യൂസോ അങ്ങനെ തന്നെ പുറത്തെടുത്ത് കഴിക്കുന്നതും ചുമയും ജലദോഷവുമുള്ളപ്പോള്‍ ആ പ്രയാസങ്ങളെ കൂട്ടുന്നതിന് കാരണമാകും. കഴിയുന്നതും മുറിയിലെ താപനിലയില്‍ തന്നെ സൂക്ഷിച്ച് പഴങ്ങള്‍ കഴിക്കുന്നതാണ് നല്ലത്. േ

ചിലര്‍ക്ക് നേരത്തെ സൂചിപ്പിച്ചത് പോലെ സിട്രസ് ഫ്രൂട്ട്സിനൊപ്പം തൊലി പരുക്കനായതോ, വിത്തുകള്‍ പരുക്കനായതോ ആയ പഴങ്ങളും അസ്വസ്ഥതയുണ്ടാക്കാറുണ്ട്. ഇവയും തിരിച്ചറിഞ്ഞ് ഒഴിവാക്കാവുന്നതാണ്. 

ജലദോഷവും ചുമയും ഉള്ളപ്പോള്‍ മുറിയിലെ താപനിലയില്‍ സൂക്ഷിച്ച, മൃദുലമായ കാമ്പുള്ള, അസിഡിക് അല്ലാത്ത പഴങ്ങള്‍ അധികം കഴിക്കുന്നതാണ് നല്ലത്. മറ്റ് അസ്വസ്ഥതകളൊന്നും ഉണ്ടാകുന്നില്ല എങ്കില്‍ ഏത് പഴവും നിങ്ങള്‍ക്ക് കഴിക്കാവുന്നതേയുള്ളൂ. ഫ്രൂട്ട്സ് കഴിക്കുന്നത് എപ്പോഴായാലും ശരീരത്തിന് നല്ലത് തന്നെ. 
എന്നാല്‍ ഒരുപാട് ആകാതെയും നോക്കുക. കാരണം 'നാച്വറല്‍' ആയ ഷുഗറാണ് ഫ്രൂട്ട്സിലൂടെ അകത്തെത്തുന്നത്. ഈ മധുരം അമിതമാകുന്നതും നല്ലതല്ല. പ്രത്യേകിച്ച് പ്രമേഹമുള്ളവരൊക്കെയാണെങ്കില്‍ ഇത് തീര്‍ച്ചയായും ശ്രദ്ധിക്കണം. 

Also Read:- കൊളസ്ട്രോള്‍ കുറയ്ക്കാൻ കട്ടൻ ചായ? ; കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈ് യൂട്യൂബില്‍ കാണാം:-

youtubevideo