ഇന്ന് കൂടുതൽ പേരിലും കാണപ്പെടുന്നത് ടെെപ്പ് 2 പ്രമേഹമാണ്. സാധാരണയായി 35 വയസ്സിന് മുകളിൽ ഉള്ളവർക്കാണ് ടെെപ്പ് 2 പ്രമേഹം കൂടുതലും കാണപ്പെടുന്നത്. ഇൻസുലിന്റെ ഉല്പാദന കുറവോ അല്ലെങ്കിൽ ഉല്പാദിപ്പിക്കപെടാതെ ഇരിക്കുകയോ ചെയുമ്പോൾ ആണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത്. ടെെപ്പ് 2 പ്രമേഹം ഹൃദയത്തിന്റെയും വൃക്കകളുടെയും ആരോ​ഗ്യത്തെ ​ഗുരുതരമായി ബാധിക്കാം. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് പ്രമേഹമുള്ളവർ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. പഞ്ചസാര കുറഞ്ഞ ഭക്ഷണക്രമം പിന്തുടരുന്നതിനുപുറമെ, പ്രമേഹരോഗികൾ അളവ് കുറച്ചും പതിവായി ഭക്ഷണം കഴിക്കുന്നതും ഉറപ്പാക്കണം. പ്രമേഹരോ​ഗികൾ ആരോ​ഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കണമെന്നും പ്രാതലിൽ മുട്ട ഉൾപ്പെടുത്തണമെന്നും അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ വ്യക്തമാക്കുന്നു.

പ്രോട്ടീന്റെ മികച്ച ഉറവിടമാണ് മുട്ട. ഒരു മുട്ടയിൽ ഏകദേശം അര ഗ്രാം കാർബണുകൾ മാത്രമേ അടങ്ങിയിട്ടുള്ളൂ.  പ്രമേഹരോഗികൾക്ക് ആഴ്ചയിൽ മൂന്ന് മുട്ടകൾ കഴിക്കാം. മുട്ടയോടൊപ്പം ചീസ്, സോസുകൾ തുടങ്ങിയവ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മുട്ട പകുതി വേവിച്ചോ ഓംലെറ്റാക്കിയോ എങ്ങനെ വേണമെങ്കിലും കഴിക്കാവുന്നതാണ്. 

ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനു പുറമേ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സങ്കീർണതകൾ ഒഴിവാക്കുന്നതിനും പതിവ് വ്യായാമം വളരെ പ്രധാനമാണ്. യോഗ, ഓട്ടം അല്ലെങ്കിൽ വേഗതയുള്ള നടത്തം എന്നിവ ടൈപ്പ് 2 പ്രമേഹം തടയുന്നതിന് മികച്ച വ്യായാമങ്ങളാണ്. 

പ്രമേഹരോഗിയായ പതിനെട്ടുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു; പരാതിയുമായി മാതാപിതാക്കള്‍...