ദിവസവും ഒരു നേരം മൗത്ത് വാഷ് ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. എന്നാൽ അതിൽ കൂടുതൽ തവണ ഉപയോ​ഗിക്കരുത്. അമിതമായ ഉപയോഗം രുചിയിൽ മാറ്റം, പല്ലിൽ കറ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. 

വായുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഒരു ഉൽപ്പന്നമാണ് മൗത്ത് വാഷ്. വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനും ഇത് സഹായിക്കും. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ ദുർഗന്ധം മാറി ഫ്രഷ് ആയ ഫീൽ ലഭിക്കും. 

മൗത്ത് വാഷ് പതിവായി ഉപയോ​ഗിക്കുന്നത് ആൻ്റിസെപ്റ്റിക്സ് ബാക്ടീരിയകളെ കൊല്ലുകയും വായിലെ അണുബാധ കുറയ്ക്കുകയും ചെയ്യുന്നു. ഫ്ലൂറൈഡ് പല്ലിൻ്റെ ഇനാമലിനെ ശക്തിപ്പെടുത്തുക ചെയ്യുന്നു. എന്നാൽ പല്ല് തേക്കുന്നത് പോലെ നിങ്ങൾ ദിവസവും മൗത്ത് വാഷ് ഉപയോഗിക്കേണ്ടതുണ്ടോ? ദിവസവും മൗത്ത് വാഷ് ഉപയോഗിക്കുന്നത് സുരക്ഷിതമാണോ?

ആൻ്റിസെപ്റ്റിക് മൗത്ത് വാഷുകളിൽ ക്ലോറെക്‌സിഡിൻ, സെറ്റിൽപിരിഡിനിയം ക്ലോറൈഡ്, അല്ലെങ്കിൽ ബാക്ടീരിയയുടെ വളർച്ചയെ നശിപ്പിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഫ്ലൂറൈഡ് മൗത്ത് വാഷുകൾ ഒരു വ്യക്തിയുടെ പല്ലിൻ്റെ നേർത്ത പുറം ആവരണമായ ഇനാമലിനെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

 ദിവസവും ഒരു നേരം മൗത്ത് വാഷ് ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. എന്നാൽ അതിൽ കൂടുതൽ തവണ ഉപയോ​ഗിക്കരുത്. അമിതമായ ഉപയോഗം രുചിയിൽ മാറ്റം, പല്ലിൽ കറ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. 

മൗത്ത് വാഷ് പല്ലിന് ഗുണം ചെയ്യുമെങ്കിലും ദിവസവും മൗത്ത് വാഷ് ഉപയോഗിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. അതിനാൽ മൗത്ത് വാഷ് നിത്യേന ഉപയോഗിക്കുന്നത് നിയന്ത്രിക്കുക. ചില മൗത്ത് വാഷിൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്. ഇത് വായയെ വരണ്ടതാക്കുന്നതായി വിദ​ഗ്ധർ പറയുന്നു.

നിങ്ങൾക്ക് എന്തെങ്കിലും വായയുമായി ബന്ധപ്പെട്ട അസുഖങ്ങളോ ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ ഒരു ദന്തരോഗവിദഗ്ദ്ധനെ സമീപിച്ച ശേഷം മാത്രം മൗത്ത് വാഷ് ഉപയോ​ഗിക്കുക. 

മൂന്ന് മാസം കൊണ്ട് 30 കിലോ കുറച്ചു, വെയ്റ്റ് ലോസ് ടിപ്സ് പങ്കുവച്ച് ജെയ്സ് ജോസഫ്


Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates