ആർത്തവ ക്രമക്കേട്, അമിത രോമവളർച്ച, മുഖക്കുരു, പൊണ്ണത്തടി എന്നിവയാണ് പിസിഒഎസിൻ്റെ ചില ലക്ഷണങ്ങൾ. അധിക ആൻഡ്രോജൻ്റെ അളവ്, അണ്ഡാശയ സിസ്റ്റുകൾ എന്നിവയാൽ സവിശേഷമായ PCOS വന്ധ്യത, ശരീരഭാരം, തുടങ്ങിയ വിവിധ സങ്കീർണതകളിലേക്ക് നയിച്ചേക്കാം.  

സ്ത്രീകൾ നേരിടുന്ന ആരോ​ഗ്യപ്രശ്നമാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം. അണ്ഡാശയങ്ങൾ അസാധാരണമായ അളവിൽ ആൻഡ്രോജൻ ഉത്പാദിപ്പിക്കുന്നു. ഇത് അണ്ഡാശയത്തിൽ ചെറിയ സിസ്റ്റുകളുടെ രൂപീകരണത്തിലേക്ക് നയിക്കുന്നു. 

ആർത്തവ ക്രമക്കേട്, അമിത രോമവളർച്ച, മുഖക്കുരു, പൊണ്ണത്തടി എന്നിവയാണ് പിസിഒഎസിൻ്റെ ചില ലക്ഷണങ്ങൾ. അധിക ആൻഡ്രോജൻ്റെ അളവ്, അണ്ഡാശയ സിസ്റ്റുകൾ എന്നിവയാൽ സവിശേഷമായ PCOS വന്ധ്യത, ശരീരഭാരം, തുടങ്ങിയ വിവിധ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. 

അണ്ഡാശയത്തിലെ സിസ്റ്റുകളുടെ സാന്നിധ്യം, ക്രമരഹിതമായ ആർത്തവം, ആർത്തവം ഇല്ലാതെ വരുക, അമിതമായ ആൻഡ്രോജൻ (പുരുഷ ഹോർമോണുകൾ), ഫെർട്ടിലിറ്റി പ്രശ്നങ്ങൾ എന്നിവ പിസിഒഎസ് മൂലം ഉണ്ടായേക്കാം. 

പിസിഒഎസ് തലവേദനയ്ക്ക് കാരണമാകുന്നതായി വിദ​ഗ്ധർ പറയുന്നു. പിസിഒഎസ് ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ എന്നിവയുടെ അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം. അതുവഴി മൈഗ്രെയ്ൻ ഉണ്ടാക്കാം. ശരീരത്തിലെ വിട്ടുമാറാത്ത വീക്കം, ക്ഷീണം, തലവേദന എന്നിവയ്ക്ക് കാരണമാകും. ഇത് ഹോർമോൺ സന്തുലിതാവസ്ഥയെ കൂടുതൽ തടസ്സപ്പെടുത്തുകയും മറ്റ് പിസിഒഎസ് ലക്ഷണങ്ങൾ വഷളാക്കുകയും ചെയ്യും. 

പിസിഒഎസിലെ ഇൻസുലിൻ പ്രതിരോധം ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവിലേക്ക് നയിച്ചേക്കാം. ഇത് ഹോർമോൺ അസന്തുലിതാവസ്ഥയെ കൂടുതൽ വഷളാക്കുന്നു. ഇത് തലവേദനയിലേക്ക് നയിക്കുക ചെയ്യും.
സമീകൃതാഹാരവും മതിയായ ഉറക്കവും പിസിഒഎസിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും. 

പിസിഒഎസ് പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ...

എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളാണ് ആദ്യത്തെത് എന്ന് പറയുന്നത്. കൊഴുപ്പ് ധാരാളം അടങ്ങിയ ഇവ അമിതമായി കഴിക്കുന്നത് പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് നല്ലതല്ല. സംസ്കരിച്ചതും മധുരമുള്ളതുമായ ഭക്ഷണങ്ങളും പിസിഒഎസ് ഉള്ള സ്ത്രീകൾ ഒഴിവാക്കുന്നതാണ് നല്ലത്. സംസ്കരിച്ച ഭക്ഷണങ്ങളിൽ പലപ്പോഴും അനാരോഗ്യകരമായ ട്രാൻസ് ഫാറ്റുകൾ, ശുദ്ധീകരിച്ച പഞ്ചസാര, കൃത്രിമ നിറം എന്നിവ അടങ്ങിയിട്ടുണ്ട്. റെഡ് മീറ്റും പിസിഒഎസ് ഉള്ള ചില സ്ത്രീകൾ അധികം കഴിക്കേണ്ട. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ പരമാവധി പരിമിതപ്പെടുത്തുക.

സ്ത്രീകളെ അലട്ടുന്ന പ്രധാനപ്പെട്ട ആരോ​ഗ്യപ്രശ്നങ്ങൾ

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews