കൊവിഡ് പോസ്റ്റീവായതിന് പിന്നാലെ രക്തക്കുഴലുകള്‍ക്ക് തകരാറ് സംഭവിച്ചതിനെ തുടര്‍ന്ന്  86 കാരിയുടെ മൂന്ന് വിരലുകള്‍ മുറിച്ചു മാറ്റി. 'യൂറോപ്യൻ ജേണല്‍ ഓഫ് വാസ്‌കുലാര്‍ ആൻഡ് എന്റോവാസ്‌കുലാര്‍ സര്‍ജറി'  എന്ന ജേർണലിലാണ് ഇതിനെ സംബന്ധിച്ച് ചിത്രങ്ങളും റിപ്പോർട്ടുകളും വന്നിരിക്കുന്നത്. ഇറ്റലിയിലാണ് സംഭവമെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

രക്തക്കുഴലുകൾക്ക് തകരാർ സംഭവിച്ചതോടെ വൃദ്ധയുടെ കയ്യിലെ വിരുലുകളിൽ മൂന്നെണ്ണം കറുത്ത നിറത്തിലാവുകയായിരുന്നു. കൊവിഡിന് പിന്നാലെ രക്തക്കുഴലുകൾക്ക് തകരാർ സംഭവിച്ച കേസുകൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രക്തക്കുഴലുകളെ സാരമായി ബാധിക്കുകയും ബ്ലഡ് ക്ലോട്ടുകള്‍ (രക്തം കട്ട പിടിക്കല്‍) രൂപപ്പെടുകയും ചെയ്യുന്നു. ഇവിടെയും അതാണ് സംഭവിച്ചതെന്ന് ഡോക്ടർ പറഞ്ഞു.  വലതു കയ്യിലെ മൂന്ന് വിരലുകളാണ് രക്തം കട്ടപിടിച്ചതിന് തുടർന്ന് കറുത്ത നിറത്തിലായത്. ഇതോടെയാണ് മുറിച്ചുകളയാൻ തീരുമാനിച്ചത്. നിരവധി കൊവിഡ് രോഗികളില്‍ ഈ അസുഖം കണ്ട് വരുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. 

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 'അക്യൂട്ട് കൊറോണറി സിൻഡ്രോം' (acute coronary syndrome) ബാധിച്ച സ്ത്രീയുടെ ഹൃദയത്തിലോട്ടുള്ള രക്തയോട്ടം കുറയുകയും ശരീരത്തില്‍ ബ്ലഡ് ക്ലോട്ട് രൂപപ്പെടുകയും ചെയ്തിരുന്നുവെന്ന് മിറര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 

ഓക്‌സ്ഫഡ് വാക്‌സീന്‍ കുട്ടികളില്‍ പരീക്ഷിക്കും