മുടി ഡൈകളിലും സ്റ്റൈലിംഗ് ഉൽപ്പന്നങ്ങളിലും കാണപ്പെടുന്ന വിഷ രാസവസ്തുക്കൾ മുടി കൊഴിച്ചിലിന് കാരണമാകും. ശൈത്യകാലത്ത് നിങ്ങളുടെ മുടിക്ക് കൂടുതൽ ശ്രദ്ധ നൽകുക. നിങ്ങളുടെ മുടി ഈർപ്പമുള്ളതാക്കാനും പൊട്ടുന്നത് തടയാനും ഹെയർ മാസ്കുകൾ ഉപയോഗിക്കുക.
മുടികൊഴിച്ചിൽ മിക്ക ആളുകളെയും അലട്ടുന്ന പ്രശ്നമാണ്. മുടി കൊഴിയുന്നത് ആത്മവിശ്വാസം നഷ്‌ടപ്പെടുത്താനും വൈകാരിക സമ്മർദ്ദത്തിനും കാരണമാകും. സമ്മർദ്ദം, പോഷകാഹാരക്കുറവ്, അമിതമായ വിയർപ്പ്, മരുന്നുകളുടെ ഉപയോഗം, ഹോർമോണുകളിലെ മാറ്റങ്ങൾ എന്നിവയെല്ലാം മുടികൊഴിച്ചിലിന് പിന്നിലെ ചില കാരണങ്ങളാണ്. മുടികൊഴിച്ചിൽ ഒരു പരിധി വരെ കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്നതാണ് താഴേ പറയുന്നത്...
ഒന്ന്...
പ്രോട്ടീനും ഇരുമ്പും കൂടുതലുള്ള ഭക്ഷണക്രമം ശീലമാക്കുന്നത് മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് സഹായിക്കുന്നു. മത്സ്യം, മാംസം, പയർവർഗ്ഗങ്ങൾ, ഇലക്കറികൾ എന്നിവ ഉൾപ്പെടുത്തുന്നത് മുടിയുടെ ആരോഗ്യത്തിന് സഹായകമാണ്.
രണ്ട്...
ഓയിൽ മസാജിന് മുടികൊഴിച്ചിൽ ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും. മതാരൻ, വരണ്ട തലയോട്ടി എന്നിവ ചികിത്സിക്കാനും മുടി കൊഴിച്ചിൽ കുറയ്ക്കാനും രക്തചംക്രമണം വർദ്ധിപ്പിക്കാനും തിളക്കം കൂട്ടാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും അകാല നര തടയാനും ഓയിൽ മസാജ് സഹായകമാണ്. കുളിക്കുന്നതിന് മുമ്പ് ദിവസവും 15 മിനുട്ട് തലയോട്ടി മസാജ് ചെയ്യുക.
മൂന്ന്...
മുടി ഡൈകളിലും സ്റ്റൈലിംഗ് ഉൽപ്പന്നങ്ങളിലും കാണപ്പെടുന്ന വിഷ രാസവസ്തുക്കൾ മുടി കൊഴിച്ചിലിന് കാരണമാകും. ശൈത്യകാലത്ത് നിങ്ങളുടെ മുടിക്ക് കൂടുതൽ ശ്രദ്ധ നൽകുക. നിങ്ങളുടെ മുടി ഈർപ്പമുള്ളതാക്കാനും പൊട്ടുന്നത് തടയാനും ഹെയർ മാസ്കുകൾ ഉപയോഗിക്കുക.
നാല്...
മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ് നെല്ലിക്ക. നെല്ലിക്ക ആരോഗ്യത്തിനും സൗന്ദര്യത്തിനും വേണ്ടിയുള്ള ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. മുടി കൊഴിയുന്നത് തടയാൻ മുടി ഷാംപൂ ചെയ്യാൻ ഉണങ്ങിയ നെല്ലിക്ക പൊടി ഉപയോഗിക്കുക. മുടിക്ക് നെല്ലിക്കയുടെ ഗുണങ്ങൾ ലഭിക്കാൻ ഒരു ഹെയർ ടോണിക്ക് ആയി ഉപയോഗിക്കാം.
അഞ്ച്...
മുടി കൊഴിച്ചിൻ കുറയ്ക്കാൻ കറ്റാർവാഴ സഹായകമാണ്. താരൻ കുറയ്ക്കാനും അധിക എണ്ണയാൽ തടഞ്ഞേക്കാവുന്ന രോമകൂപങ്ങളെ തടയാനും ഇതിന് കഴിയും. കറ്റാർവാഴ ജെൽ ആഴ്ചയിൽ മൂന്ന് തവണ തലയോട്ടിയിലും മുടിയിലും പുരട്ടാം. കറ്റാർവാഴ അടങ്ങിയ ഷാംപൂ, കണ്ടീഷണർ എന്നിവയും ഉപയോഗിക്കാം.
ആറ്...
പതിവ് വ്യായാമവും സമ്മർദ്ദം കുറയ്ക്കുന്നതും മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്നു. സമ്മർദ്ദവും ഉത്കണ്ഠയും മുടികൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളാണ്.
'വെജിറ്റബിൾ മയൊണൈസ്' പേടിക്കാനില്ല ; ഹോമിയോ ഡോക്ടർ പറയുന്നത്...
