ശരീരഭാരം കുറയ്ക്കാൻ ഇന്ന് നിരവധി ഡയറ്റ് പ്ലാനുകളുണ്ട്. അതിലൊന്നാണ് കീറ്റോ ഡയറ്റ് അഥവാ കീറ്റോജെനിക് ഡയറ്റ്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് ഗണ്യമായി കുറച്ച് ചെറിയ അളവില്‍ ശരീരത്തില്‍ പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുന്നത്. 

കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറവായതിനാല്‍ തലച്ചോറിന് ഏറെ നേരം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്ന ഡയറ്റാണ് കീറ്റോ ഡയറ്റ്. കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിനാല്‍ ശരീരത്തില്‍ പഞ്ചസാരയുടെ അളവ്? കുറവായിരിക്കും. ഇത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും.

പാര്‍ശ്വഫലങ്ങള്‍ വളരെ കുറച്ചു മാത്രമുള്ള ഒരു ഭക്ഷണരീതിയാണ് കീറ്റോ ഡയറ്റ്. അമിതമായ ശരീരഭാരം, അതായത് നൂറുകിലോയില്‍ കൂടുതല്‍ ശരീരഭാരം ഉള്ളവര്‍ക്കാണ് ഈ ഡയറ്റ് കൂടുതല്‍ യോജിക്കുന്നത്. ശരീരത്തിലെ കൊഴുപ്പും വീക്കവും കുറയ്ക്കാന്‍ ഈ ഡയറ്റിനു സാധിക്കുന്നു. പഞ്ചസാരയ്ക്കു പകരം കൊഴുപ്പിനെ വേഗം അലിയിച്ചു കളയാന്‍ ശരീരത്തിനാകുന്നു.

‌കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാനപ്പെട്ട അഞ്ച് ഭക്ഷണങ്ങൾ

ബ്രോക്കോളി…

ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ശരീരത്തിന് ആവശ്യമുള്ള നിരവധി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ധാരാളം നാരുകള്‍, പ്രോട്ടീന്‍, വൈറ്റമിന്‍ ഇ, വൈറ്റമിന്‍ ബി 6, കോപ്പര്‍, പൊട്ടാസ്യം എന്നിവ ബ്രോക്കോളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബ്രോക്കോളിയില്‍ 47 ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ ബ്രോക്കോളി കഴിക്കുന്നത് ഗുണം ചെയ്യും.

കോളിഫ്‌ളവര്‍…

അമിതവണ്ണമുള്ളവര്‍ കോളിഫ്‌ളവര്‍ വിഭവങ്ങള്‍ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് അകറ്റാന്‍ സഹായിക്കും. കാര്‍ബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ കോളിഫ്‌ളവര്‍ ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്ത് രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ കെ, സി, കാത്സ്യം, ഇരുമ്ബ്, പൊട്ടാസ്യം എന്നിവ കോളിഫ്‌ളവറില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

പാലക്ക് ചീര…

ശരീരഭാരം കുറയ്ക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും ഏറ്റവും നല്ല ഭക്ഷണമാണ് പാലക്ക് ചീര . പ്രമേഹരോഗം കൊണ്ട് ശരീരത്തിന് സംഭവിച്ചേക്കാവുന്ന സങ്കീര്‍ണതകളെ പാലക്ക് ചീര തടയും. ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദത്തെയും കുറയ്ക്കും. ഹൃദയത്തിന്റെ സംരക്ഷണത്തിനും പാലക്ക് സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉത്തമമാണ്. ഉയര്‍ന്ന തോതില്‍ നാരുകള്‍ അടങ്ങിയ ഇലക്കറിയാണ് പാലക്ക്. വൈറ്റമിന്‍ എ, വൈറ്റമിന്‍ കെ, വൈറ്റമിന്‍ ബി, മഗ്‌നീഷ്യം, കോപ്പര്‍, സിങ്ക്, ഫോസ്ഫറസ്, തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് പാലക്ക്.

കൂണ്‍…

കൂണുകള്‍ പലതരത്തില്‍ കാണപ്പെടുന്നു. ആഹാരമാക്കാന്‍ കഴിയുന്നവ, വിഷമുള്ളവ എന്നിങ്ങനെ പലതരത്തിലുണ്ട്. ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ വളരെ നല്ലതാണ് കൂണ്‍. കൂണ്‍ വിഭവങ്ങള്‍ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്നു. സന്ധിവീക്കം, നീര്‍ക്കെട്ട് തുടങ്ങിയ അസുഖങ്ങള്‍ക്ക് നല്ലൊരു മരുന്നാണ് കൂണ്‍.

പാവയ്ക്ക…

തടി കുറയാന്‍ ഏറ്റവും നല്ലതാണ് പാവയ്ക്ക. പാവയ്ക്ക ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. പ്രമേഹരോഗികള്‍ ദിവസവും പാവയ്ക്ക കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഏറ്റവും നല്ലതാണ് പാവയ്ക്ക. പാവയ്ക്കയ്ക്ക് പ്രമേഹം നിയന്ത്രിക്കാന്‍ കഴിവുണ്ടെന്ന് തന്നെയാണ് മിക്ക പഠനങ്ങളും തെളിയിച്ചിരിക്കുന്നത്.