Health Tips : വൃക്കതകരാർ ; ഈ ലക്ഷണങ്ങൾ നിസാരമായി കാണരുത്
വൃക്കരോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ പലരിലും രോഗലക്ഷണങ്ങളൊന്നും പ്രകടമാകില്ല. അതിനാൽ വൃക്കയുടെ ആരോഗ്യം പരിശോധിക്കുന്നതും അറിയുന്നതും കൂടുതൽ പ്രധാനമാണ്. വൃക്ക തകരാറിലായാൽ രക്തം ഫിൽട്ടർ ചെയ്യുന്നത് നിർത്തുന്നു. ഇത് ശരീരത്തിൽ ദ്രാവകങ്ങളും മാലിന്യങ്ങളും അടിഞ്ഞു കൂടുന്നതിലേക്ക് നയിക്കുന്നു.

ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുകയും ജലത്തിന്റെ അളവ് സന്തുലിതമാക്കുകയും ചെയ്യുന്ന പ്രധാന അവയവങ്ങളാണ് വൃക്കകൾ. രക്തസമ്മർദ്ദം നിയന്ത്രിക്കുക, എല്ലുകളെ ശക്തിപ്പെടുത്തൽ തുടങ്ങിയ ചില പ്രധാന ശരീര പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകളും ഇത് ഉത്പാദിപ്പിക്കുന്നു.
വൃക്കരോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ പലരിലും രോഗലക്ഷണങ്ങളൊന്നും പ്രകടമാകില്ല. അതിനാൽ വൃക്കയുടെ ആരോഗ്യം പരിശോധിക്കുന്നതും അറിയുന്നതും കൂടുതൽ പ്രധാനമാണ്. വൃക്ക തകരാറിലായാൽ രക്തം ഫിൽട്ടർ ചെയ്യുന്നത് നിർത്തുന്നു. ഇത് ശരീരത്തിൽ ദ്രാവകങ്ങളും മാലിന്യങ്ങളും അടിഞ്ഞു കൂടുന്നതിലേക്ക് നയിക്കുന്നു.
തുടക്കത്തിൽതന്നെ രോഗം കണ്ടെത്തിയാൽ ചില ജീവിതശൈലി മാറ്റങ്ങൾ വഴി വൃക്ക രോഗത്തെ നിയന്ത്രിക്കാനാകും. അതിനു ശ്രദ്ധ ചെലുത്തേണ്ടത് വൃക്കരോഗവുമായി ബന്ധപ്പെട്ട് ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങളിലാണ്. വൃക്കതകരാർ ഉണ്ടെങ്കിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ...
ഒന്ന്...
ഇരുണ്ട നിറത്തിലുള്ള മൂത്രം, പത നിറഞ്ഞ മൂത്രം, മൂത്രത്തിൽ രക്തം, മൂത്രമൊഴിക്കുമ്പോൾ പുകച്ചിലും വേദന എന്നിവ വൃക്കരോഗത്തിന്റെ ലക്ഷങ്ങളാണ്.
രണ്ട്...
ശരീരത്തിൽ നീര് വരുന്നതാണ് മറ്റൊരു ലക്ഷണം എന്ന് പറയുന്നത്. കൈകൾ, കാലുകൾ, മുഖം, കണ്ണിന് താഴെ എന്നിങ്ങനെ പലയിടത്തായി ശരീരം നീര് വയ്ക്കാൻ ആരംഭിക്കും.
മൂന്ന്...
ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുന്നതും ക്ഷീണത്തിന് കാരണമാകും. ഇതും വൃക്കരോഗത്തിന്റെ ലക്ഷണമായാണ് വിദഗ്ധർ പറയുന്നത്.
നാല്...
എപ്പോഴും തണുപ്പ് തോന്നുകയും ഒപ്പം തലചുറ്റലും തളർച്ചയും ഉണ്ടാകുന്നതാണ് മറ്റൊരു ലക്ഷണം.
വൃക്കകളെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
ഉപ്പ്, കൊഴുപ്പ് കുറഞ്ഞ ഭക്ഷണക്രമം പിന്തുടരുക.
വ്യായാമം ചെയ്യുക.
ആരോഗ്യകരമായ ഭാരം നിലനിർത്തുക.
സമ്മർദ്ദം ഒഴിവാക്കുക. അതിനായി യോഗ, മെഡിറ്റേഷൻ എന്നിവ ശീലമാക്കുക.
പതിവായി പരിശോധന നടത്തുക.
പുകവലി ഉപേക്ഷിക്കുക.
മദ്യം കഴിക്കുന്നത് പരിമിതപ്പെടുത്തുക.
വേദന സംഹാരികൾ കഴിക്കുന്നത് ഒഴിവാക്കുക.
Read more ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.