Asianet News MalayalamAsianet News Malayalam

അമിതവണ്ണം ഫലപ്രദമായി നിയന്ത്രിക്കാം, ബാരിയാട്രിക് സർജറിക്ക് കിംസ്ഹെൽത്ത് മെറ്റബോളിക് ക്ലിനിക്

അമിതവണ്ണം നിയന്ത്രിക്കാൻ ആദ്യം എന്തുകൊണ്ട് വണ്ണം കൂടുന്നു എന്നത് തിരിച്ചറിയണം. ഓരോ വ്യക്തിയുടെയും സാഹചര്യം തിരിച്ചറിഞ്ഞ് നൽകുന്ന നിർദേശങ്ങൾ മാത്രമേ ഫലപ്രദമാകൂ. ഇതിന് സഹായിക്കുന്ന ചികിത്സാരീതികളാണ് കിംസ്ഹെൽത്തിലെ മെറ്റബോളിക് ക്ലിനിക് നൽകുന്നത്.

Kimshealth Bariatric surgery and weight loss
Author
First Published Jan 24, 2024, 3:29 PM IST

ഗുരുതരമായ ആരോഗ്യപ്രശനങ്ങൾക്ക് മുൻപുള്ള മുന്നറിയിപ്പാണ് പലപ്പോഴും പൊണ്ണത്തടി. ഇന്ത്യയിൽ പൊണ്ണത്തടി നിരക്ക് വർധിക്കുന്നതോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും മറ്റും അമിതവണ്ണം നിയന്ത്രിക്കാനുള്ള നിർദേശങ്ങളും നിരവധിയാണ്. പക്ഷേ, ശാസ്ത്രീയമല്ലാത്ത ഇത്തരം ഉപദേശങ്ങൾ ഫലപ്രദമാകാതെ വരാം.

അമിതവണ്ണം നിയന്ത്രിക്കാൻ ആദ്യം എന്തുകൊണ്ട് വണ്ണം കൂടുന്നു എന്നത് തിരിച്ചറിയണം. ഓരോ വ്യക്തിയുടെയും സാഹചര്യം തിരിച്ചറിഞ്ഞ് നൽകുന്ന നിർദേശങ്ങൾ മാത്രമേ ഫലപ്രദമാകൂ. ഇതിന് സഹായിക്കുന്ന ചികിത്സാരീതികളാണ് കിംസ്ഹെൽത്തിലെ മെറ്റബോളിക് ക്ലിനിക് നൽകുന്നത്.

മെറ്റബോളിക് ക്ലിനിക്കിൽ അമിതവണ്ണം കുറയ്ക്കുന്നതിനായി പരിഗണിക്കുന്നത് പരിശോധനാ ഫലങ്ങളെ മാത്രമല്ല. ജീവിതശൈലി കൃത്യമായി വിലയിരുത്തി മെറ്റബോളിസം വർധിപ്പിച്ച് ഭാരം കുറയ്ക്കുന്നതിനുള്ള പിന്തുണ നൽകുകയാണ്.
സൗഹാർദ്ദപരമായ പുഞ്ചിരി, പ്രശനങ്ങൾ കേൾക്കാനുള്ള മനസ്, ശരിയായ ദിശയിലേക്ക് ചൂണ്ടുന്ന കൈകൾ എന്നിവ മെറ്റബോളിക് ക്ലിനിക്കിന്റെ മുഖമുദ്രയാണ്.

സൗന്ദര്യപ്രശനമല്ല, പൊണ്ണത്തടി ആരോഗ്യപ്രശനമാണ്

ബോഡി മാസ് ഇൻഡക്സ് 30-ൽ കൂടുതലാണെങ്കിൽ, വണ്ണം കുറയ്ക്കുന്നതിനായി തയ്യാറെടുക്കണം. ഉയർന്ന ബിഎംഐ നിരക്കുള്ള ഒരു വ്യക്തിയിൽ പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങൾ, സ്ട്രോക്ക്, സ്തനങ്ങൾ, പ്രോസ്റ്റേറ്റ്, വൻകുടൽ എന്നിവയെ ബാധിക്കുന്ന കാൻസർ, ഓസ്റ്റിയോ ആർത്രൈറ്റിസ്, ഉറക്കസംബന്ധമായ പ്രശനങ്ങൾ, ശ്വസന സംബന്ധമായ പ്രശനങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്.
ശരീരത്തിന്റെ ആരോഗ്യം അപകടത്തിലാക്കുന്ന അമിത കൊഴുപ്പ് കാരണമുണ്ടാകുന്ന ഒരു രോഗമാണ് പൊണ്ണത്തടി. പൊണ്ണത്തടി പലവിധത്തിലുണ്ട്. ബിഎംഐ 40 അല്ലെങ്കിൽ അതിൽ കൂടുതലാകുമ്പോൾ അമിതവണ്ണത്തെ മോർബിഡ് പൊണ്ണത്തടി (കടുത്ത പൊണ്ണത്തടി) എന്ന് വിളിക്കുന്നു. ജീവനും ജീവിതവും അപകടത്തിലാകാൻ കാരണമാകുന്ന അവസ്ഥയാണിത്.

ബിഎംഐ മനസിലാക്കി കഴിഞ്ഞാൽ അടുത്ത പടി ചിട്ടയായ പ്രതിരോധമാണ്. നിയന്ത്രിച്ചില്ലെങ്കിൽ പൊണ്ണത്തടി രോഗബാധിതമാകുകയും ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, സ്ലീപ് അപ്നിയ, കാൻസർ തുടങ്ങിയ ജീവന് അപകടകരമായ അവസ്ഥകൾക്ക് കാരണമാകാം.

വിദഗ്ധരുടെ സേവനം വണ്ണം കുറയ്ക്കുന്നതിന് സഹായകമാകുന്നു. ഡയറ്റീഷ്യൻ, എൻഡോക്രൈനോളജിസ്റ്റ്, സൈക്കോളജിസ്റ്റ്. ഇന്റേണിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്. ബാരിയാട്രിക് സർജൻ എന്നിവർ ഒരുമിച്ചാണ് അമിതവണ്ണത്തെ വരുതിയിലാക്കാനുള്ള ചികിത്സകൾക്കു നേതൃത്വം നൽകുന്നത്.

ആളുകൾക്ക് അനുസരിച്ച് ചികിത്സ മാറും

പൊണ്ണത്തടിയുള്ള എല്ലാ വ്യക്തികൾക്കും ഒരേതരം ചികിത്സാരീതിയല്ല വേണ്ടത്. ഓരോ വ്യക്തിയുടെയും ശാരീരിക അവസ്ഥ പഠിച്ചശേഷമാണ് ചികിത്സ നിശ്ചയിക്കുക. മാനസിക പിന്തുണ, ഡയറ്റ്, ബിഹേവിയറൽ തെറാപ്പി, ഫാർമക്കോ തെറാപ്പി, ബാരിയാട്രിക് സർജറി എന്നിവ ആവശ്യാനുസരണം നിർദേശിക്കുന്നു. മറ്റു ചികിത്സകൾ പരാജയപ്പെടുമ്പോൾ ബാരിയാട്രിക് സർജറിയിലൂടെ പരിഹാരം കണ്ടെത്താനാകും.

എന്താണ് ബാരിയാട്രിക് സർജറി?

ലളിതമായി പറഞ്ഞാൽ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയാണ് ബാരിയാട്രിക് സർജറി. അമിതഭാരമുള്ള വ്യക്തികളിൽ ശരീരഭാരം കുറയ്ക്കുന്നതിനായി പ്രത്യേകമായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു മെഡിക്കൽ പ്രൊസീജിയർ ആണ് ഇത്. 

ആമാശയത്തിന്റെ വലിപ്പം കുറയ്ക്കുക, പോഷകങ്ങളുടെ ആഗിരണം ലഘൂകരിക്കുക, അല്ലെങ്കിൽ ഇവ രണ്ടും ഒരുപോലെ ചെയ്യുക എന്നതാണ് ശസ്ത്രക്രിയയിലൂടെ ഉദ്ദേശിക്കുന്നത്.

ഗ്യാസ്ട്രിക് ബൈപാസ്, ഗ്യാസ്ട്രിക് സ്ലീവ്, ക്രമീകരിക്കാവുന്ന ഗ്യാസ്ട്രിക് ബാൻഡ് എന്നിങ്ങ നെ വിവിധങ്ങളായ രീതികളിലൂടെയാണ് ബാരിയാട്രിക് സർജറി ചെയ്യുന്നത്.

Kimshealth Bariatric surgery and weight loss

ബാരിയാട്രിക് സർജറി കൊണ്ടുള്ള ഗുണങ്ങൾ

പൊണ്ണത്തടി എന്ന അവസ്ഥയിൽ നിന്നും മോചനം ലഭിക്കുന്നതോടൊപ്പം ശസ്ത്രക്രിയ വഴി ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം ഇത് മെച്ചപ്പെടുന്നു. വണ്ണം കുറയുന്നതിന് ആനുപാതികമായി രക്തസമ്മർദ്ദം, ടൈപ്പ് 2 പ്രമേഹം, ഉറക്കവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ എന്നിവ ഇല്ലാതാകുന്നു. വണ്ണം കുറയുന്നതിലൂടെ മാനസിക ആരോഗ്യം മെച്ചപ്പെടുന്നു.

പൊണ്ണത്തടിയെ സൂചിപ്പിക്കുന്ന ബിഎംഐ 40 അല്ലെങ്കിൽ അതിൽ കൂടുതലുള്ളവർ, പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുകയും ചെയ്യുന്നവർ, പരമ്പരാഗത ശരീരഭാരം കുറയ്ക്കാനുള്ള മാർഗങ്ങൾ ഉപയോഗിച്ച് പരാജയപ്പെട്ടവർ എന്നിങ്ങനെയുള്ളവർക്ക് ശസ്ത്രക്രിയ തെരഞ്ഞെടുക്കാം.

ആമാശയത്തിന്റെ വലിപ്പം കുറയ്ക്കുന്നതിലൂടെ ഭക്ഷണം കൂടുതൽ കഴിക്കുന്ന ശീലം നിയന്ത്രിക്കുകയാണ് ചെയ്യുക. ഭക്ഷണത്തിന്റെ അളവ് ഫലപ്രദമായി നിയന്ത്രിക്കുന്നത് ശരീരഭാരം കുറയാൻ കാരണമാകുന്നു. ഹോർമോണുകൾ ക്രമീകരിക്കുന്നതും ശരീരഭാരം വേഗം കുറയാൻ കാരണമാകും. രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയുൾപ്പെടെ അമിതവണ്ണവുമായി ബന്ധപ്പെട്ട ആരോഗ്യസ്ഥിതികൾ ലഘൂകരിക്കപ്പെടുന്നു. 
സ്റ്റീവ് ഗ്യാസ്ട്രെക്ടമി സമയത്ത് വയറിന്റെ മുകൾ ഭാഗത്ത് ഒരു ചെറിയ മുറിവ് ഉണ്ടാക്കി അതിലൂടെ ഉപകരണങ്ങൾ കടത്തിയാണ് ശസ്ത്രക്രിയ നടത്തുന്നത്. ഏകദേശം 80% ആമാശയം സൂക്ഷ്മമായി നീക്കം ചെയ്യാൻ ഇതിലൂടെ സാധിക്കുന്നു.

ടൈപ്പ് 2 പ്രമേഹമുള്ള രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടാൻ ശസ്ത്ക്രിയ സഹായിക്കും. ഒരു വർഷത്തിനുള്ളിൽ പൂർണ്ണമായും സാധാരണ അവസ്ഥയിൽ എത്തുകയും ചെയ്യും. രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയും കുറയും. സ്ലീപ് അപ്നിയ, ആസിഡ് റീഫ്ലക്സ് എന്നിവയിൽ നിന്നും ആശ്വസവും ലഭിക്കും. ഓസ്റ്റിയോ ആർത്രൈറ്റിസ് വേദന കുറയുന്നതിനും നടപ്പ് എളുപ്പമാക്കുന്നതിനും ശസ്ത്രക്രിയ സഹായിക്കും.

KIMSHEALTH-ലെ ബാരിയാട്രിക് ശസ്ത്രക്രിയയുടെ പ്രത്യേകതകൾ

ബാരിയാട്രിക് ശസ്ത്രക്രിയ ജീവിതത്തിലെ പ്രധാനഘട്ടം തന്നെയാണ്. ശസ്ത്രക്രിയയിലൂടെ എല്ലാം പൂർത്തിയായി എന്ന് കരുതരുത്. ശസ്ത്രക്രിയയുടെ ദീർഘകാല വിജയം ഭക്ഷണ ശീലങ്ങളിലും ജീവിതരീതിയിലും വരുത്തുന്ന മാറ്റങ്ങളെ ആശ്രയിച്ചിരിക്കും. വേദന കുറഞ്ഞതും വേഗത്തിൽ സുഖം പ്രാപിക്കുന്നതുമായ ബാരിയാട്രിക് ശസ്ത്രക്രിയ പൊണ്ണത്തടിക്കുള്ള മികച്ച പരിഹാരമാണ്. ഇതിലൂടെ പലർക്കും ജീവിതം തിരികെ പിടിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ബാരിയാട്രിക് സർജറിയെക്കുറിച്ച് കൂടുതൽ അറിയാൻ, മെറ്റബോളിക് ക്ലിനിക്കിൽ കൺസൾട്ടേഷൻ ഡ്യൂൾ ചെയ്യാം. വിവരങ്ങൾക്ക് - Ph: +91 4712941400, +919072881666 | Email: relations@kimshealth.org | KIMSHEALTH, PB No 1, Anayara PO, Trivandrum - 695029, Kerala, India

 

Latest Videos
Follow Us:
Download App:
  • android
  • ios