Asianet News MalayalamAsianet News Malayalam

ആവശ്യത്തിന് സൂര്യപ്രകാശമേറ്റില്ലെങ്കിലുള്ള പ്രശ്നം; ഈ പ്രശ്നത്തിനുള്ള പരിഹാരങ്ങളും...

നമ്മുടെ എല്ലുകളുടെയും പല്ലുകളുടെയുമെല്ലാം വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും നിര്‍ബന്ധമായും വൈറ്റമിൻ ഡി വേണം. എല്ലിനും പല്ലിനും വേണ്ടിവരുന്ന കാത്സ്യത്തെ ഭക്ഷണത്തില്‍ നിന്ന് വലിച്ചെടുക്കുന്നതിന് സഹായിക്കുന്നത് വൈറ്റമിൻ ഡി ആണ്. ഇത് കുറയുമ്പോള്‍ സ്വാഭാവികമായും അത് കാര്യമായി ബാധിക്കുന്നത് എല്ലുകളെയും പല്ലുകളെയുമാണ്.

know about the main sources of vitamin d hyp
Author
First Published Jun 8, 2023, 9:51 AM IST

നമ്മുടെ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് പല ഘടകങ്ങളും ആവശ്യമായി വരാം. വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം ഇതിനുദാഹരണമാണ്. ഇത്തരത്തില്‍ നമുക്ക് അവശ്യം വേണ്ടുന്നൊരു ഘടകമാണ് വൈറ്റമിൻ-ഡി. 

നമ്മുടെ എല്ലുകളുടെയും പല്ലുകളുടെയുമെല്ലാം വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും നിര്‍ബന്ധമായും വൈറ്റമിൻ ഡി വേണം. എല്ലിനും പല്ലിനും വേണ്ടിവരുന്ന കാത്സ്യത്തെ ഭക്ഷണത്തില്‍ നിന്ന് വലിച്ചെടുക്കുന്നതിന് സഹായിക്കുന്നത് വൈറ്റമിൻ ഡി ആണ്. ഇത് കുറയുമ്പോള്‍ സ്വാഭാവികമായും അത് കാര്യമായി ബാധിക്കുന്നത് എല്ലുകളെയും പല്ലുകളെയുമാണ്. രോഗ പ്രതിരോധ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും വൈറ്റമിൻ ഡ‍ി ആവശ്യമാണ്. അതുപോലെ തന്നെ പ്രമേഹത്തെ പ്രതിരോധിക്കുന്നതിനും ബിപി നിയന്ത്രിക്കുന്നതിനും അതിലൂടെ ഹൃദയാരോഗ്യം സുരക്ഷിതമാക്കുന്നതിനുമെല്ലാം വൈറ്റമിൻ ഡി സഹായിക്കുന്നു. 

വൈറ്റമിൻ ഡി എങ്ങനെയാണ് നമുക്ക് ലഭ്യമാകുന്നത്? 

ഏവര്‍ക്കുമറിയാവുന്നൊരു വൈറ്റമിൻ ഡി സ്രോതസ് സൂര്യപ്രകാശമാണ്. അധികം പുറത്തുപോകാതെ വീട്ടില്‍ തന്നെ ഇരിക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും ഇവര്‍ നേരിടാൻ പോകുന്ന പ്രശ്നം വൈറ്റമിൻ ഡി കുറവായിരിക്കും. 

ദിവസത്തില്‍ 15-20 മിനുറ്റ് നേരമെങ്കിലും സൂര്യപ്രകാശമേല്‍ക്കണം. എങ്കിലേ ഒരു വ്യക്തിക്ക് ആവശ്യമായത്ര വൈറ്റമിൻ ഡി ലഭ്യമാകൂ. സണ്‍സ്ക്രീൻ ഉപയോഗിച്ച ശേഷമാണ് പുറത്തിറങ്ങുന്നതെങ്കില്‍ പക്ഷേ കാര്യമില്ലെന്നതും മനസിലാക്കണം. കാരണം അള്‍ട്രാവയലറ്റ് കിരണങ്ങള്‍ നമ്മളിലേല്‍ക്കണം. അപ്പോഴാണ് നമുക്ക് വൈറ്റമിൻ ഡി നേടാനാവുക. 

അതേസമയം ഇതിനായി ഏറെ നേരം വെയിലില്‍ ചെലവിടേണ്ടതുമില്ല. അതുപോലെ തന്നെ വേനലിലാണെങ്കില്‍ ഇങ്ങനെ വെയിലേല്‍ക്കുന്നത് ഏറെ കരുതലോടെ വേണം. 

ഇനി, സൂര്യപ്രകാശമല്ലാതെ വൈറ്റമിൻ ഡി ലഭിക്കുന്നതിന് ചില സ്രോതസുകള്‍ കൂടിയുണ്ട്. മറ്റൊന്നുമല്ല- വിവിധ ഭക്ഷണങ്ങള്‍ തന്നെയാണിത്. നല്ല കൊഴുപ്പടങ്ങിയ മീൻ (മത്തി പോലെ), മുട്ടയുടെ മഞ്ഞക്കരു, കൂണ്‍, സോയ് മില്‍ക്ക് എന്നിവയെല്ലാം വൈറ്റമിൻ ഡിയാല്‍ സമ്പന്നമായ ഭക്ഷണങ്ങളാണ്. 

Also Read:- മുഖക്കുരു ഉണ്ടാകുമ്പോള്‍ ഇക്കാര്യങ്ങള്‍ ചെയ്യാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക....

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

Follow Us:
Download App:
  • android
  • ios