Asianet News MalayalamAsianet News Malayalam

മലബന്ധം നിങ്ങളെ അലട്ടുന്നുണ്ടോ? കാരണങ്ങൾ ഇതാകാം

എണ്ണയും മസാലകളും അമിതമായി കഴിക്കുക, കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക, വെള്ളം കുറച്ച് കുടിക്കുക, വയറ് വൃത്തിയായി സൂക്ഷിക്കാതിരിക്കുക എന്നിവയാണ് മലബന്ധത്തിന് കാരണം.

know the common causes of constipation rse
Author
First Published May 31, 2023, 2:45 PM IST

പലരുടെയും ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ് മലബന്ധം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മരുന്നുകളും മറ്റും കഴിക്കുന്നവർ നിരവധിയാണ്. യഥാർത്ഥത്തിൽ മലം വരണ്ടുപോകുകയും മലവിസർജ്ജനത്തിന് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുമ്പോൾ അതിനെ മലബന്ധം എന്ന് വിളിക്കുന്നു. 

എണ്ണയും മസാലകളും അമിതമായി കഴിക്കുക, കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക, വെള്ളം കുറച്ച് കുടിക്കുക, വയറ് വൃത്തിയായി സൂക്ഷിക്കാതിരിക്കുക എന്നിവയാണ് മലബന്ധത്തിന് കാരണം. ചിലരിൽ മലബന്ധം എന്ന പ്രശ്നം സാധാരണമാണ്. മറ്റുള്ളവർക്ക് അത് ഒരു രോഗമോ വലിയ പ്രശ്നമോ ആയി മാറുന്നു. മലബന്ധം ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങൾ...

ഒന്ന്...

ഭക്ഷണത്തിലെ നാരുകളുടെ കുറവ് മലബന്ധത്തിന് കാരണമാകും. കൃത്യമായ മലശോധന ഉറപ്പുവരുത്തുന്നു. മലബന്ധം ഇല്ലാതാക്കുന്നു. മലബന്ധമുള്ളവർക്ക് ഡോക്ടർമാർ ഔഷധരൂപത്തിൽ നാരുകൾ നിർദ്ദേശിക്കുന്നുണ്ട്.

രണ്ട്...

മസാല അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതാണ് മറ്റൊരു കാരണം. എണ്ണയും മസാലകളും അമിതമായി കഴിക്കുന്നത് മലബന്ധത്തിന് കാരണമാകും. മാംസം, വറുത്ത ഭക്ഷണങ്ങൾ എന്നിവ കഴിക്കുമ്പോൾ മലബന്ധ പ്രശ്നം വർദ്ധിക്കുന്നു. ഇവയെല്ലാം കഴിക്കുന്നത് മലം വരണ്ടതാക്കുകയും മലബന്ധ പ്രശ്നം ഉണ്ടാവുകയും ചെയ്യുന്നു.

മൂന്ന്...

കുറച്ച് വെള്ളം കുടിക്കുന്നത് തന്നെ ഒരു രോഗത്തിന് കാരണമാകും. വെള്ളം കുടിയ്ക്ക് കുറവ് ഉണ്ടാകുമ്പോൾ നിർജ്ജലീകരണം സംഭവിക്കുന്നു. ഇതുമൂലം, മലം വരണ്ടുപോകുന്നു. മലവിസർജ്ജനത്തിന് ബുദ്ധിമുട്ട് ഉണ്ടാകാവുകയും ചെയ്യുന്നു.

നാല്...

ഹൈപ്പോതൈറോയ്ഡിസം അഥവാ തൈറോയ്ഡ് ഹോർമോൺ ഉത്പാദനം കുറയുന്ന അവസ്ഥയിലും മലബന്ധം കൂടെക്കൂടെ അനുഭവപ്പെടാം. ദഹനപ്രശ്നങ്ങൾ മൂലം തന്നെയാണ് ഇതും ഉണ്ടാകുന്നത്. 

പ്രമേഹമുള്ളവർ ദിവസവും മല്ലി വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​ഗുണം ഇതാണ്

 

Follow Us:
Download App:
  • android
  • ios