സ്ട്രെസ് ഹോർമോൺ എന്നറിയപ്പെടുന്ന ശരീരത്തിലെ കോർട്ടിസോൾ ഹോർമോണിൻ്റെ സാധാരണ അളവ് നിലനിർത്താൻ തുളസി ചായ സഹായിക്കുന്നു. ഇത് കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കുകയും സമ്മർദ്ദരഹിതമാക്കുകയും ചെയ്യുന്നു. വിഷാദത്തിൻ്റെ വിവിധ ലക്ഷണങ്ങളെ ഇത് കുറയ്ക്കുന്നു.  

ഏറെ പോഷക​ഗുണങ്ങൾ അടങ്ങിയ ഒരു ഔഷധ സസ്യമാണ് തുളസി. ദിവസവും ഒരു നേരം തുളസി ചായ കുടിക്കുന്നത് നിരവധി രോ​ഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. ആന്റി - ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് എന്നിവ അടങ്ങിയ തുളസി ചായ വിവിധ ശ്വാസകോശരോ​ഗങ്ങൾ തടയുന്നതിന് ​ഗുണം ചെയ്യും.

സ്ട്രെസ് ഹോർമോൺ എന്നറിയപ്പെടുന്ന ശരീരത്തിലെ കോർട്ടിസോൾ ഹോർമോണിൻ്റെ സാധാരണ അളവ് നിലനിർത്താൻ തുളസി ചായ സഹായിക്കുന്നു. ഇത് കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കുകയും സമ്മർദ്ദരഹിതമാക്കുകയും ചെയ്യുന്നു. വിഷാദത്തിൻ്റെ വിവിധ ലക്ഷണങ്ങളെ ഇത് കുറയ്ക്കുന്നു. 

തുളസി ചായയിലെ ആൻ്റി മൈക്രോബയൽ ഗുണങ്ങളുടെ സാന്നിധ്യം വായിലെ ദോഷകരമായ ബാക്ടീരിയകളെയും അണുക്കളെയും ചെറുക്കാൻ സഹായിക്കുന്നു.

തുളസിക്ക് ഇമ്മ്യൂണോമോഡുലേറ്ററി ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ പറയുന്നു. അതായത് ശരീരത്തിന്റെ പ്രതിരോധ പ്രതികരണം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. തുളസി ചായ പതിവായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ശരീരത്തെ അണുബാധകളെ കൂടുതൽ പ്രതിരോധിക്കാനും സഹായിക്കും.

പ്രതിരോധശേഷി കൂട്ടുന്നതിനും തുളസി ചായ സഹായകമാണ്. ഇതിലെ ആന്റി ബാക്ടീരിയൽ ​ഗുണങ്ങൾ അണുബാധകളെ തടഞ്ഞ് നിർത്തി പ്രതിരോധ സംവിധാനം ശക്തമാക്കാൻ സഹായിക്കും. യൂജിനോൾ എന്നൊരു ഘടകം തുളസിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. ബിപി കുറയ്ക്കാനും ഇതു സഹായിക്കും.ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നു. മറ്റൊന്ന് തുളസി ചായ പതിവായി കുടിക്കുന്നത് ദഹനം എളുപ്പമാക്കാനും ​ഗ്യാസ് ട്രബിൾ, മലബന്ധം പോലുള്ള പ്രശ്നങ്ങൾ അകറ്റുന്നതിനും ​ഗുണം ചെയ്യുന്നു.

വണ്ണം കുറയ്ക്കാൻ നെല്ലിക്ക ; ഈ രീതിയിൽ കഴിച്ചോളൂ

Asianet News Live | Palakkad Raid | USA Election | Donald Trump | Kamala Harris|Malayalam News Live