ഇന്ന് ചെറുപ്പക്കാരില്‍ മത്രമല്ല, കുട്ടികളില്‍ പോലും  ഹാർട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഉണ്ടാകുന്നുണ്ട്.  അടുത്തിടെയാണ് യുപിയില്‍ ഒരു അഞ്ച് വയസുകാരി ഹൃദയാഘാതം മൂലം മരിച്ചത്. പല കാരണങ്ങള്‍ കൊണ്ടും  ഹാർട്ട് അറ്റാക്ക് ഉണ്ടാകാം.  

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. പലപ്പോഴും അനാരോഗ്യകരമായ ജീവിതശൈലി ആണ് ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ഇന്ന് ചെറുപ്പക്കാരില്‍ മത്രമല്ല, കുട്ടികളില്‍ പോലും ഹാർട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഉണ്ടാകുന്നുണ്ട്. അടുത്തിടെയാണ് യുപിയില്‍ ഒരു അഞ്ച് വയസുകാരി ഹൃദയാഘാതം മൂലം മരിച്ചത്. പല കാരണങ്ങള്‍ കൊണ്ടും ഹാർട്ട് അറ്റാക്ക് ഉണ്ടാകാം.

ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ തന്നെയാണ് ഇതിന് പ്രധാന കാരണം. കുട്ടികളിലെ ഹാർട്ട് അറ്റാക്കിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

  • പെട്ടെന്ന് ബോധം നഷ്ടപ്പെടുക
  • ക്ഷീണം
  • നെഞ്ചിൽ അസ്വസ്ഥത
  • ക്രമരഹിതമായ ശ്വസനം
  • ഹൃദയമിടിപ്പ്

കുട്ടികളിലെ ഹാർട്ട് അറ്റാക്കിന്‍റെ സാധ്യതയെ പരിഹിക്കാനായി കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണങ്ങള്‍ നല്‍കുക. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് തുടങ്ങിയവ ഒഴിവാക്കുക. പകരം ഫൈബര്‍, പ്രോട്ടീന്‍, ധാതുക്കള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. കുട്ടികള്‍ വെള്ളം ധാരാളം കുടിക്കുന്നുണ്ടോ എന്നും ഉറപ്പുവരുത്തുക. അതുപോലെ കുട്ടികളെ വ്യായാമം ചെയ്യാന്‍ പ്രേരിപ്പിക്കുക.

ചെറുപ്പക്കാര്‍ക്കിടയിലും ഹൃദയാഘാതത്തിന്‍റെ തോത് കൂടി വരുന്ന സാഹചര്യമാണ് ഇന്ന് കാണുന്നത്. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൂടുന്നതാണ് ചെറുപ്പക്കാര്‍ക്കിടയി പലപ്പോഴും ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നത്. രക്തസമ്മർദ്ദം മൂലവും ഹൃദയാഘാതം സംഭവിക്കാം. അമിത വണ്ണവും ഹൃദയാഘാത സാധ്യതയ്ക്ക് വഴിയൊരുക്കും. പുകവലിക്കുന്നവരില്‍ ഹൃദയാഘാത സാധ്യത ഏറെയാണ്. കൂടാതെ മദ്യപാനം, സ്ട്രെസ് ഇതൊക്കെ ഹൃദയാഘാത സാധ്യത കൂട്ടാം. നെഞ്ചുവേദന, നെഞ്ചിലെ അസ്വസ്ഥത, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ഓക്കാനം, അമിത വിയർപ്പ്, അമിത ക്ഷീണമോ, തളർച്ചയോ അനുഭവപ്പെടുന്നത്,ഉത്കണ്ഠ, ഭയം, തുടങ്ങിയ വൈകാരിക ലക്ഷണങ്ങൾ തുടങ്ങിയവയൊക്കെ ചിലപ്പോൾ ഹൃദയാഘാതത്തിന്‍റെ സൂചനയായി ചെറുപ്പക്കാരില്‍ ഉണ്ടാവാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും നിങ്ങളുടെ ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: തൈറോയ്ഡിന്‍റെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കാന്‍ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍...

youtubevideo