Asianet News MalayalamAsianet News Malayalam

ശരീരത്തിലെ ഇരുമ്പിന്റെ കുറവ് ; അറിയാം പ്രധാനപ്പെട്ട ലക്ഷണങ്ങൾ

ഇരുമ്പിന്റെ കുറവ് ക്ഷീണത്തിലേക്ക് നയിച്ചേക്കാമെന്ന് ഹാർവാർഡിൽ പരിശീലനം ലഭിച്ച പോഷകാഹാര മനഃശാസ്ത്രജ്ഞയായ ഡോ. ഉമാ നൈഡൂ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും ഇരുമ്പിന്റെ കുറവ് അനുഭവപ്പെടുമെങ്കിലും ആർത്തവ സമയത്ത് രക്തം നഷ്ടപ്പെടുന്നതിനാൽ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ ഇരുമ്പിന്റെ കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

know the iron deficiency symptoms rse
Author
First Published Mar 31, 2023, 5:16 PM IST

നമ്മുടെ ശരീരത്തിൽ ഇരുമ്പ് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ഇത് ഹീമോഗ്ലോബിൻ ഉണ്ടാക്കാൻ സഹായിക്കുന്നു.  ഏകദേശം 1.62 ബില്യൺ ആളുകൾ അല്ലെങ്കിൽ ലോക ജനസംഖ്യയുടെ 24.8 ശതമാനം പേർക്ക് ഇരുമ്പിന്റെ കുറവോ വിളർച്ചയോ ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ചൂണ്ടിക്കാട്ടുന്നു. ഇരുമ്പിന്റെ കുറവ് ക്ഷീണത്തിലേക്ക് നയിച്ചേക്കാമെന്ന് ഹാർവാർഡിൽ പരിശീലനം ലഭിച്ച പോഷകാഹാര മനഃശാസ്ത്രജ്ഞയായ ഡോ. ഉമാ നൈഡൂ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

സ്ത്രീകൾക്കും പുരുഷന്മാർക്കും ഇരുമ്പിന്റെ കുറവ് അനുഭവപ്പെടുമെങ്കിലും ആർത്തവ സമയത്ത് രക്തം നഷ്ടപ്പെടുന്നതിനാൽ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ ഇരുമ്പിന്റെ കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

ഇരുമ്പിന്റെ അഭാവത്തിന്റെ ഏറ്റവും സാധാരണമായ കാരണം രക്തനഷ്ടം മൂലമാണ്. ഇത് സ്ത്രീകളിൽ ആർത്തവം മൂലമാണ്. അതിനാൽ ആർത്തവം സ്ത്രീകളെ ഇരുമ്പിന്റെ നഷ്ടത്തിലേക്ക് നയിക്കുന്നു. കൂടാതെ, ഒരാളുടെ ഭക്ഷണക്രമം വളരെ നിയന്ത്രിതമാണെങ്കിൽ, പ്രത്യേകിച്ച് കർശനമായ സസ്യാഹാര ഭക്ഷണരീതികൾ, അത് ഇരുമ്പിന്റെ കുറവിലേക്കും നയിച്ചേക്കാം...- സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ  കൺസൾട്ടന്റും ഇന്റേണൽ മെഡിസിൻ വിഭാഗത്തിലെ ഡയറക്ടറുമായ ഡോ. പ്രീതി ഛാബ്രിയ പറഞ്ഞു. 

ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നതിന് ഇരുമ്പ് സപ്ലിമെന്റുകളോ ഭക്ഷണക്രമത്തിൽ മാറ്റങ്ങളോ ചെയ്തേക്കാം. ഇരുമ്പിന്റെ അംശം കൂടുതലുള്ള ഭക്ഷണങ്ങളായ ബീൻസ്, പയർ, ചീര, ധാന്യങ്ങൾ എന്നിവ കഴിക്കുന്നതും ഇരുമ്പിന്റെ കുറവ് തടയാൻ സഹായിക്കും. വളരെയധികം ഇരുമ്പ് കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. 

ഇരുമ്പിന്റെ കുറവിന്റെ ലക്ഷണങ്ങൾ...

തലകറക്കം
ശ്വാസം മുട്ടൽ
ക്ഷീണം
വിളർച്ച
ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്

ഈ നട്സ് ദിവസവും കഴിക്കുന്നത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കും ; പഠനം

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

 

Follow Us:
Download App:
  • android
  • ios