വൈറസ് ബാധിച്ച മിക്ക ആളുകൾക്കും തങ്ങൾക്ക് അത് ഉണ്ടെന്ന് അറിയാതെ പോകുന്നുവെന്ന് സി‌എൻ‌എൻ റിപ്പോർട്ട് ചെയ്യുന്നു. കൊവിഡ്, ഫ്ലൂ എന്നിവയിൽ നിന്ന് വ്യത്യസ്തമായി, എച്ച്എംപിവിക്കോ ആൻറിവൈറൽ മരുന്നുകളോ ചികിത്സിക്കാൻ വാക്സിൻ ഇല്ല.  

അമേരിക്കയിലുടനീളം വ്യാപിക്കുന്ന വെെറസാണ് എച്ച്‌എംപിവി എന്ന ശ്വാസകോശ വൈറസ്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) കഴിഞ്ഞ ആഴ്ച രാജ്യത്തുടനീളം എച്ച്എംപിവി കേസുകളിൽ വർദ്ധനവ് റിപ്പോർട്ട് ചെയ്തു. മാർച്ചിൽ പരിശോധിച്ച 11% സാമ്പിളുകളും HMPV പോസിറ്റീവ് ആയിരുന്നു. ഇത് അമേരിക്കയിൽ വ്യാപകമായി ആശങ്ക ഉയർത്തിയിട്ടുണ്ട്.

വൈറസ് ബാധിച്ച മിക്ക ആളുകൾക്കും തങ്ങൾക്ക് അത് ഉണ്ടെന്ന് അറിയാതെ പോകുന്നുവെന്ന് സി‌എൻ‌എൻ റിപ്പോർട്ട് ചെയ്യുന്നു. കൊവിഡ്, ഫ്ലൂ എന്നിവയിൽ നിന്ന് വ്യത്യസ്തമായി, എച്ച്എംപിവിക്കോ ആൻറിവൈറൽ മരുന്നുകളോ ചികിത്സിക്കാൻ വാക്സിൻ ഇല്ല. 

ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് അഥവാ എച്ച്‌എംപിവി, സിഡിസി പ്രകാരം ശ്വാസകോശ ലഘുലേഖയെ ബാധിക്കുന്ന ഒരു അണുബാധയാണ്. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും വൈറസ് ബാധിക്കുമെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, ദുർബലമായ പ്രതിരോധശേഷിയുള്ള ആളുകൾ എന്നിവരിലാണ് ഈ വെെറസ് കൂടുതലായി ബാധിക്കാനുള്ള സാധ്യതയെന്ന് ലോകാരോ​ഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

2001 ലാണ് എച്ച്എംപിവി വെെറസ് ആദ്യമായി കണ്ടെത്തുന്നത്. ഇതിൽ റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസും ഉൾപ്പെടുന്നുവെന്ന് സിഡിസി പറഞ്ഞു. HMPV ബാധിച്ച ആളുകൾക്ക് ജലദോഷത്തിന് സമാനമായ നേരിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നു. രോഗലക്ഷണങ്ങൾ ഏകദേശം രണ്ടോ അഞ്ചോ ദിവസം നീണ്ടുനിൽക്കുക ചെയ്യും. ചുമ, പനി, ശ്വാസം മുട്ടൽ എന്നിവയാണ് ഇ‌തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെന്ന് വിദ​ഗ്ധർ പറയുന്നു.

മിക്ക ശ്വസന വൈറസുകളെയും പോലെ, രോഗബാധിതനായ വ്യക്തിയുമായുള്ള അടുത്ത സമ്പർക്കം, ചുമ, തുമ്മൽ, വൈറസ് ഉള്ള വസ്തുക്കളിൽ സ്പർശിക്കുക എന്നിവയിലൂടെയാണ് HMPV സാധാരണയായി വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

ഈ ഭക്ഷണങ്ങൾ ഉറക്കക്കുറവിന് കാരണമാകുമെന്ന് പഠനം

നിലവിൽ, ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസിന് (HMPV) പ്രത്യേക ചികിത്സയോ വാക്‌സിനോ ലഭ്യമല്ലെന്നും വിദ​ഗ്ധർ പറയുന്നു. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായും മൂക്കും മൂടുക, ഇടയ്ക്കിടെ കൈകഴുകുക തുടങ്ങിയ ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Odisha Train Accident | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News