Asianet News MalayalamAsianet News Malayalam

കുടൽ കാൻസർ ; തുടക്കത്തിൽ കാണുന്ന ഈ ലക്ഷണങ്ങൾ നിസാരമാക്കരുത്

'ആദ്യഘട്ടത്തിൽ കുടൽ കാൻസർ തിരിച്ചറിയുന്നത് ഏറെ പ്രയാസകരമായ കാര്യമാണ്...' - റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് യുകെയിലെ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ. സാറാ മെസിൽഹി പറഞ്ഞു.

know the symptoms of bowel cancer
Author
First Published Jan 14, 2023, 2:40 PM IST

കുടൽ കാൻസർ ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. വൻകുടലിലോ മലാശയത്തിലോ ഉള്ള ട്യൂമർ എന്ന അസാധാരണ വളർച്ച ക്യാൻസറായി മാറുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഉദാസീനമായ ജീവിതശൈലിയും തെറ്റായ ഭക്ഷണ ശീലങ്ങളും കാരണം ചെറുപ്പക്കാരിൽ വൻകുടൽ കാൻസർ കൂടുതലായി കണ്ടുവരുന്നു. പ്രാരംഭ ഘട്ടത്തിൽ ലക്ഷണങ്ങൾ പ്രകടമാകാത്തത് രോ​ഗത്തെ തിരിച്ചറിയുന്നത് പ്രയാസകരമാക്കുന്നു.

ജനിതകവും ജീവിതശൈലി ഘടകങ്ങളും വൻകുടൽ ക്യാൻസറിന് പ്രധാന പങ്കാണ് വഹിക്കുന്നു. ഓരോ മൂന്നോ വർഷം കൂടുമ്പോൾ കൊളോനോസ്കോപ്പി പരിശോധന നടത്തേണ്ടത് പ്രധാനമാണെന്ന് വിദ​ഗ്ധർ പറയുന്നു. പൊണ്ണത്തടി, മദ്യം, പുകവലി, അനാരോഗ്യകരമായ ജീവിതശൈലി, അസന്തുലിതമായ ഭക്ഷണക്രമം എന്നിവയാണ് വൻകുടൽ കാൻസറിന്റെ വർദ്ധനവിന് കാരണമാകുന്ന മറ്റ് അപകട ഘടകങ്ങൾ.

'ആദ്യഘട്ടത്തിൽ കുടൽ കാൻസർ തിരിച്ചറിയുന്നത് ഏറെ പ്രയാസകരമായ കാര്യമാണ്...'- റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് യുകെയിലെ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ. സാറാ മെസിൽഹി പറഞ്ഞു.

മലാശയത്തിലെ രക്തസ്രാവം പലപ്പോഴും കുടൽ കാൻസറിന്റെ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണെന്ന് ഡോ.സാറാ മെസിൽഹി പറഞ്ഞു. ചൊറിച്ചിൽ മുതൽ വേദന വരെ മലദ്വാരത്തിന് ചുറ്റുമുള്ള പ്രദേശത്തെ ബാധിക്കുന്ന പ്രശ്നങ്ങളെ പെരി-അനൽ ലക്ഷണങ്ങളെന്ന് പറയുന്നു. ഈ ലക്ഷണം ശ്രദ്ധിക്കപ്പെടാതെ പോകുന്നത് പൈൽസ് എന്നറിയപ്പെടുന്ന ഹെമറോയ്ഡുകൾ പോലെയുള്ള അവസ്ഥകളിലേക്ക് എത്തിച്ചേരുന്നു. 

ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസിന്റെ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച് 89 ശതമാനം കുടൽ കാൻസർ രോഗികളിലും മലാശയ രക്തസ്രാവം റിപ്പോർട്ട് ചെയ്തു. പങ്കെടുത്ത 183 പേരെ പരിശോധിച്ചപ്പോൾ, പ്രധാന ലക്ഷണങ്ങൾ രക്തസ്രാവവും മലവിസർജ്ജന ശീലങ്ങളിലെ മറ്റ് മാറ്റങ്ങളുമാണ് ഗവേഷക സംഘം കണ്ടെത്തിയത്.

വൻകുടൽ കാൻസറിന്റെ മറ്റ് ലക്ഷണങ്ങൾ...

സ്ഥിരമായ വയറുവേദന 
ബലഹീനത അല്ലെങ്കിൽ ക്ഷീണം
പെട്ടെന്ന് ഭാരം കുറയുക.
മലാശയ രക്തസ്രാവം 
മലത്തിൽ രക്തം.

മഞ്ഞൾ ചായയുടെ ചില ആരോ​ഗ്യ ഗുണങ്ങളെ കുറിച്ചറിയാം

 

Follow Us:
Download App:
  • android
  • ios