Asianet News MalayalamAsianet News Malayalam

കോളൻ ക്യാൻസർ; തിരിച്ചറിയാം ഈ ലക്ഷണങ്ങളെ...

വിദഗ്ധ ചികിത്സയാൽ ഭേദമാക്കാവുന്ന രോഗമാണ് കുടൽ ക്യാൻസർ. ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തിയും സ്ക്രീനിങ് പരിശോധനകൾ വഴിയും ഇവയെ പ്രതിരോധിക്കാം. ആദ്യ ഘട്ടങ്ങളിലാണെങ്കിൽ പൂർണ്ണമായും ഭേദമാക്കാം.

know the symptoms of colon cancer azn
Author
First Published Sep 17, 2023, 7:00 PM IST

വൻകുടലിൽ വളരുന്ന അർബുദമാണ് കോളൻ ക്യാൻസർ. വൻകുടലിൽ മലദ്വാരത്തോടു ചേർന്ന ഭാഗത്താണ് കോളൻ ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്. അടുത്ത കാലത്തായി ചെറുപ്പക്കാർക്കിടയിൽ വൻകുടൽ ക്യാൻസര്‍ വർധിച്ചുവരുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ജീവിത ശൈലിയിലെ മാറ്റങ്ങള്‍, മാറിയ ഭക്ഷണരീതി, അമിത വണ്ണം, മദ്യപാനം, വ്യായാമക്കുറവ് തുടങ്ങിയ പല ഘടകങ്ങളിലും ഇതിനെ സ്വാധീനിക്കുന്നു. 

വിദഗ്ധ ചികിത്സയാൽ ഭേദമാക്കാവുന്ന രോഗമാണ് കുടൽ ക്യാൻസർ. ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തിയും സ്ക്രീനിങ് പരിശോധനകൾ വഴിയും ഇവയെ പ്രതിരോധിക്കാം. ആദ്യ ഘട്ടങ്ങളിലാണെങ്കിൽ പൂർണ്ണമായും ഭേദമാക്കാം. എന്നാല്‍ മറ്റു പല ക്യാൻസറുകളെയും പോലെ കുടൽ ക്യാൻസർ ആദ്യഘട്ടത്തിൽ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. പലപ്പോഴും രോഗം മൂർച്ഛിച്ച ശേഷമായിരിക്കും രോഗലക്ഷണങ്ങൾ കാണുന്നത്. 

മലം രക്തം കലർന്ന് പോകുന്നത്, മലം കറുത്ത് പോകുന്നത്, മലദ്വാരത്തില്‍ നിന്ന്‌ രക്തമൊഴുക്ക്‌, വയര്‍ വേദന, ഗ്യാസ്‌, ഇടയ്‌ക്കിടെ വയര്‍ ഒഴിയണമെന്ന തോന്നല്‍, രക്തക്കുറവ് മൂലമുള്ള ക്ഷീണം, മലബന്ധം, വയറിളക്കം, വിശപ്പിലായ്മ, ഭാരം കുറയുക തുടങ്ങിയവയാണ് വൻകുടൽ ക്യാൻസറിന്‍റെ രോഗലക്ഷണങ്ങൾ.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: തലച്ചോറിന്‍റെ ആരോഗ്യത്തിന് ചീസ്; അറിയാം മറ്റ് ഗുണങ്ങള്‍...


 

Follow Us:
Download App:
  • android
  • ios