ചില സ്ത്രീകളിൽ പിഎംഎസിന്റെ ലക്ഷണങ്ങളൊന്നും തന്നെ ഉണ്ടാകാറില്ല. ആർത്തവം ആരംഭിക്കുന്നതോടെ അപ്രത്യക്ഷമാകുന്ന ഈ ലക്ഷണങ്ങൾ ചിലരിൽ ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കാം.
പ്രീമെൻസ്ട്രൽ സിൻഡ്രോം എന്ന അവസ്ഥയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. പിരീഡ്സ് ആകുന്നതിന് തൊട്ട് മുൻപുള്ള അവസ്ഥയാണ്. ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തന ഫലമായി എല്ലാ മാസവും പീരിയഡ്സിനോടടുപ്പിച്ച് സ്ത്രീകൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ വിഷമങ്ങളേയും സംഘർഷങ്ങളേയുമാണ് 'Premenstrual Syndrome' എന്ന് വിളിക്കുന്നത്.
ഓരോ 4 സ്ത്രീകളിൽ 3 പേർക്കും ഏതെങ്കിലും തരത്തിലുള്ള പ്രീമെൻസ്ട്രൽ സിൻഡ്രോം അനുഭവപ്പെട്ടിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ചില സ്ത്രീകളിൽ പിഎംഎസിന്റെ ലക്ഷണങ്ങളൊന്നും തന്നെ ഉണ്ടാകാറില്ല. ആർത്തവം ആരംഭിക്കുന്നതോടെ അപ്രത്യക്ഷമാകുന്ന ഈ ലക്ഷണങ്ങൾ ചിലരിൽ ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കാം.
ആർത്തവം തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഉത്കണ്ഠ, ഏകാഗ്രത, ഉറക്കക്കുറവ് പോലുള്ള പ്രശ്നങ്ങൾ സ്ത്രീകളിൽ പ്രകടമാകാറുണ്ട്. പ്രീമെൻസ്ട്രൽ സിൻഡ്രോം (പിഎംഎസ്) പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് ഇനി പറയുന്നത്...
ടെൻഷൻ അല്ലെങ്കിൽ ഉത്കണ്ഠ
വിഷാദം, മാനസികാവസ്ഥയിലെ ഏറ്റക്കുറച്ചിലുകൾ
വിശപ്പിലെ മാറ്റങ്ങളും ഭക്ഷണത്തോടുള്ള ആസക്തിയും
ഉറക്കക്കുറവ്
മോശം ഏകാഗ്രത
ലിബിഡോയിലെ മാറ്റം
സ്തനങ്ങളിൽ വേദന
മലബന്ധം അല്ലെങ്കിൽ വയറിളക്കം
എന്നാൽ, പ്രീമെൻസ്ട്രൽ സിൻഡ്രോം (PMS) ഉള്ള ഒരു ചെറിയ വിഭാഗം സ്ത്രീകൾക്ക് എല്ലാ മാസവും ലക്ഷണങ്ങൾ അനുഭവപ്പെടുന്നു. അതിനെ പ്രീമെൻസ്ട്രൽ ഡിസ്ഫോറിക് ഡിസോർഡർ (PMDD) എന്ന് പറയുന്നു. വിഷാദം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, കോപം, ഉത്കണ്ഠ, അമിതഭാരം തോന്നൽ, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, പിരിമുറുക്കം എന്നിവയാണ് PMDD യുടെ ലക്ഷണങ്ങൾ.
വ്യായാമം ചെയ്യുന്നത് ശരീരത്തെ ഊർജസ്വലവും ഫിറ്റുമായി നിലനിർത്തുന്നു. ഇത് ഹോർമോണുകളെ ബാലൻസ് ചെയ്യാൻ സഹായിക്കുന്നു. ശരീരത്തിലെ ജലാംശം നിലനിർത്താൻ ദിവസവും 7-8 ഗ്ലാസ് വരെ വെള്ളം കുടിക്കണം.
വെള്ളം കുടിക്കുന്നത് തലവേദന മാറാൻ സഹായിക്കും. ആർത്തവ സമയത്തുണ്ടാകുന്ന സമ്മർദ്ദം, ഉത്കണ്ഠ, വേദന എന്നിവ ഒഴിവാക്കാൻ ചെറുചൂടുവെള്ളത്തിലെ കുളി സഹായകരമാകും.


